»   » മന്‍മോഹന്‍ സിങ് ചിരിക്കുന്നത് കണ്ടിട്ടുണ്ടോ? മുന്‍ പ്രധാനമന്ത്രിയും മിനിസ്‌ക്രീനിലേക്ക്!

മന്‍മോഹന്‍ സിങ് ചിരിക്കുന്നത് കണ്ടിട്ടുണ്ടോ? മുന്‍ പ്രധാനമന്ത്രിയും മിനിസ്‌ക്രീനിലേക്ക്!

Posted By: Teresa John
Subscribe to Filmibeat Malayalam

എന്ത് പറഞ്ഞാലും മുഖത്ത് ഭാവഭേദം വരാതെ നോക്കുന്ന മനുഷ്യന്മാരുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് പറയാം. അങ്ങനെ ചൂണ്ടിക്കാണിക്കാന്‍ പറ്റുന്നയാളാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മന്‍മോഹന്‍സിങ് മിനിസ്‌ക്രീനിലെത്താന്‍ പോവുകയാണ്.

ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിട്ട് പ്രധാനമന്ത്രി പദത്തിലെത്തുന്ന വ്യക്തിയാണ് മന്‍മോഹന്‍സിങ്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് സഞ്ജയ ബറു എന്ന എഴുത്തുകാരന്‍ 2014 ല്‍ ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പേരില്‍ പുസ്തകം പുറത്തിറക്കിയിരുന്നു. അതാണ് സിനിമയാവാന്‍ പോവുകയാണ്.

മന്‍മോഹന്‍സിങ്

സാമ്പത്തിക ശാത്രജ്ഞനായ ഡോ.മന്‍മോഹന്‍സിങ് ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു. 2004 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോള്‍ സിഖ് മതത്തില്‍ നിന്നും ആദ്യമായി പ്രധാനമന്ത്രി എന്ന സ്ഥാനത്തെത്തുന്നയാളായി മന്‍മോഹന്‍സിങ് മാറി.

ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍

'ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന പേരില്‍ സഞ്ജയ ബറു എന്ന എഴുത്തുകാരന്‍ മന്‍മോഹന്‍സിങ്ങിന്റെ ജീവിതകഥ പുസ്തകമായി തയ്യാറാക്കിയിരുന്നു. 2014 ല്‍ പുറത്തിറക്കിയ പുസ്തകത്തെ ആസ്പദമാക്കി സിനിമ ഒരുക്കാന്‍ തയ്യാറെടുപ്പുകള്‍ നടക്കുകയാണ്.

അനുപം ഖേര്‍ മന്‍മോഹന്‍സിങ്ങാവുന്നു

മന്‍മോഹന്‍ലസിങ്ങിന്റെ വേഷം അഭിനയിക്കുന്നത് ബോളിവുഡ് നടനായ അനുപം ഖേറാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത് വിട്ടിരിക്കുകയാണ്.

ഒര്‍ജിനല്‍ ലുക്ക്

അനുപം ഖേര്‍ പുറത്ത് വിട്ട പോസ്റ്ററിലെ ലുക്ക് കണ്ടാല്‍ ഒര്‍ജിനല്‍ ആണെന്നേ തോന്നുകയുള്ളു. മുന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലെത്തിയ താരത്തെ കണ്ടാല്‍ യഥാര്‍ത്ഥ മന്‍മോഹന്‍സിങ്ങിന്റെ അതേ രൂപം തന്നയൊണ്.

പോസ്റ്റര്‍ പുറത്ത് വിട്ടത് അനുപം ഖേര്‍

സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ടത് അനുപം ഖേര്‍ തന്നെയാണ്. ഇന്‍സ്റ്റാഗ്രാം പേജിലുടെയാണ് അനുപം ഖേര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

English summary
First Look Of 'The Accidental Prime Minister'; Anupam Kher As Former Prime Minister Manmohan Singh!!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam