»   » 'ഇന്ദു സര്‍ക്കാറന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി, സജ്ഞയ് ഗാന്ധിയുടെ വേഷത്തില്‍ നീല്‍ നിധിന്‍ മുകേഷ്

'ഇന്ദു സര്‍ക്കാറന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി, സജ്ഞയ് ഗാന്ധിയുടെ വേഷത്തില്‍ നീല്‍ നിധിന്‍ മുകേഷ്

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയും, ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ജീവിതം സിനിമയാവുകയാണ്.

ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ സജ്ഞയ് ഗാന്ധിയുടെ വേഷത്തിലെത്തുന്നത് നീല്‍ നിധിന്‍ മുകേഷാണ്.

ഇന്ദു സര്‍ക്കാര്‍

ഇന്ദു സര്‍ക്കാര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇന്ദിര ഗാന്ധിയുടെ ജീവിതം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. (197577) കാലഘട്ടത്തില്‍ ഇന്ത്യയിലുണ്ടായ അടിയന്തരാവസ്ഥയാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിന്റെ സംവിധാനം

ദേശീയ അവാര്‍ഡ് ജേതാവായ മധൂര്‍ ഭണ്ഡാര്‍ക്കറാണ് ചിത്രത്തിന്റെ സംവിധാനം. 21 മാസം നീണ്ടു നിന്ന അടിയന്താരവസ്ഥയെ നന്നായി പഠിച്ചിട്ടാണ് മധൂര്‍ ചിത്രം സംവിധാനത്തിനായി ഒരുങ്ങിയിരുന്നത്.

സജ്ഞയ് ഗാന്ധിയുടെ വേഷം

ചിത്രത്തില്‍ സജ്ഞയ് ഗാന്ധിയുടെ വേഷം ചെയ്യുന്നത് നീല്‍ നിധിന്‍ മുകേഷാണ്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍ ഇന്ദിരാഗാന്ധിക്കൊപ്പം മകന്‍ സജ്ഞയ് നില്‍ക്കുന്ന രീതിയിലുള്ള ചിത്രമായിരുന്നു പുറത്ത് വന്നിരുന്നത്.

സിനിമക്കായി നീല്‍ നിധിന്റെ തയ്യാറെടുപ്പുകള്‍

ചിത്രത്തിലെ സജ്ഞയ് ഗാന്ധിയാവാന്‍ നീല്‍ നിധിന്‍ ആറുമാസത്തെ തയ്യാറെടുപ്പുകളായിരുന്നു നടത്തിയിരുന്നത്. സജ്ഞയുടെ ഏകദേശ രൂപം തന്നെ ഇതിലുടെ നീല്‍ നിധിന് കണ്ടെത്താന്‍ കഴിഞ്ഞു.

English summary
First Look of Late Prime Minister Indira Gandhi Biopic and Guess Neil Nitin Mukesh playing as Sanjay Gandhi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam