»   » അജയ് ദേവ്ഗണ്ണിന്റെ ആദ്യ ചിത്രത്തിന്റെ കഥ മലയാളത്തിൽ നിന്ന് ! ഫൂൽ ഓർ കാണ്ടെ; തിരിഞ്ഞു നോട്ടം

അജയ് ദേവ്ഗണ്ണിന്റെ ആദ്യ ചിത്രത്തിന്റെ കഥ മലയാളത്തിൽ നിന്ന് ! ഫൂൽ ഓർ കാണ്ടെ; തിരിഞ്ഞു നോട്ടം

Posted By: SANDEEP SANTOSH
Subscribe to Filmibeat Malayalam

ബോളിവുഡിലെ താരങ്ങളിൽ മുൻനിരയിലുള്ള നടൻമാരിരിൽ ഒരാളാണ് അജയ് ദേവ്ഗൺ. തീപ്പൊരിപാറുന്ന കണ്ണുകളിലൂടെ തീഷ്ണമായ നോട്ടം കൊണ്ടും ചടുലതയാർന്ന ആക്ഷൻ കൊണ്ടും ബോളിവുഡിന്റെ പ്രിയങ്കരനായി മാറിയ അജയ് പിന്നീട് ആക്ഷൻ,റൊമാൻസ്, കോമഡി തുടങ്ങിയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിനൊപ്പം സിനിമാ സംവിധാനം നിർമ്മാണം എന്നീ മേഖലകളും തനിക്ക് അനായാസം വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്‌.

മേനി കാണിക്കാൻ മാത്രമല്ല അഭിനയിക്കാനും അറിയാം! പുരുഷമേധാവിത്വത്തിനെതിരെ ആഞ്ഞടിച്ച് തെന്നിന്ത്യൻ നടി

'ഫൂൽ ഓർ കാണ്ടെ’ എന്ന റൊമാൻറിക്‌ ആക്ഷൻ ചിത്രത്തിലൂടെ 1991-ലാണ് അജയ് ദേവ്ഗൺ സിനിമയിലെത്തുന്നത്.

ഹേമാമാലിനിയുടെ സഹോദരപുത്രി - മധു

മധു എന്ന മധുബാലയുടെ ആദ്യ ഹിന്ദി ചിത്രവുമായിരുന്നു ‘ഫൂൽ ഓർ കാണ്ടെ'. പ്രശസ്ത നടി ഹേമാമാലിനിയുടെ സഹോദരപുത്രിയാണ് മധു.മോഹൻലാൽ ചിത്രം ‘യോദ്ധ', തമിഴ് ചിത്രങ്ങളായ ‘റോജ', ‘ജെന്റിൽമാൻ' എന്നിവ നടിയുടെ പിന്നീടിറങ്ങിയ ശ്രദ്ധിക്കപ്പെട്ട മറ്റ് ചില ചിത്രങ്ങളാണ്‌. അജയ് ദേവ്ഗൺ, മധു എന്നിവർക്കൊപ്പം അമരീഷ് പുരിയാണ് ‘ഫൂൽ ഓർ കാണ്ടെ'യിൽ മറ്റൊരു പ്രധാന കഥാപാത്രമായി അഭിനയിച്ചത്.

ആക്ഷനും ദേവ്ഗണും

പ്രശസ്ത ആക്ഷൻ ഡയറക്ടറായ വീരു ദേവ്ഗണിന്റെ മകനാണ് അജയ് ദേവ്ഗൺ. അജയുടെ ആദ്യ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും അദ്ദേഹമായിരുന്നു സംവിധാനം ചെയ്തത്. ആക്ഷനോടുള്ള അജയ് യുടെ ഈ ‘ബന്ധ'ത്തിന്റെ ഗുണം ‘ഫൂൽ ഓർ കാണ്ടെ' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകർക്ക് ബോധ്യപ്പെട്ടതാണ്.

ഫൂൽ ഓർ കാണ്ടെ (പുക്കളും മുള്ളുകളും)

ഇക്ക്ബാൽ ദുറാനി എഴുതി കുക്കു കൊഹ്ലിയാണ് ‘ഫൂൽ ഓർ കാണ്ടെ' സംവിധാനം ചെയ്തത്. ദിനേശ് പട്ടേലായിരുന്നു ചിത്രം നിർമ്മിച്ചത്. അജയ് ദേവ്ഗൺ അജയ് എന്ന കഥാപത്രമായാണ് ചിത്രത്തിൽ അഭിനയിച്ചത്. അജയ്‌യുടെയും പൂജയുടെയും (മധു)കോളേജ് ജീവതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. നാഗേശ്വർ (അമരീഷ് പുരി) എന്ന കുപ്രസിദ്ധ ഡോണിന്റെ മകനാണ് അജയ്, പക്ഷെ തന്റെ അമ്മയുടെ മരണത്തിന് കാരണക്കാരനായ അച്ഛനേയും, അച്ഛന്റെ തൊഴിലും കുട്ടിക്കാലം തൊട്ടെ അജയ്ക്ക് ഇഷ്ടമല്ല. സ്വയം അനാഥനെന്ന് വിശ്വസിക്കുന്ന അജയ് പൂജയെ പ്രേമിച്ച് വിവാഹം കഴിക്കുന്നു. അവർക്കു ജനിക്കുന്ന മകനാണ് ഗോപാൽ. കൈക്കുഞ്ഞായ ഗോപാലിനെ ചിലർ തട്ടിക്കൊണ്ടു പോവുകയും അജയുടെ വീടിന് നേരെ വെടിയുതിർക്കുകയും ചെയ്യുന്നു. തന്റെ ശത്രുക്കളായിരിക്കും ഇതൊക്കെ ചെയ്തതെന്നും അവരെ തേടിപ്പിടിച്ച് കുഞ്ഞിനെ രക്ഷിക്കാമെന്നും വാക്കുകൊടുത്ത് നാഗേശ്വർ മകനേയും ഭാര്യയേയും തന്റെ വീട്ടിലേക്ക് വിളിപ്പിക്കുന്നു.
മകനെ തന്റെയടുത്തെത്തിക്കാനും തന്റെ പിൻഗാമിയാക്കാനും വേണ്ടി നാഗേശ്വർ തന്നെയായിരുന്നു ഗോപാലിനെ തട്ടിക്കൊണ്ട് പോയത്. അജയിക്ക് പതിയെ അച്ഛനോടുള്ള ദേഷ്യം മാറുകയും അച്ഛനെ സ്നേഹിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

നാഗേശ്വറിന്റെ വളർത്തുമകൻ

അജയ് പുതിയ ഡോൺ ആകുന്നത് ഇഷ്ടപ്പെടാത്ത നാഗേശ്വറിന്റെ വളർത്തുമകൻ ഗോപാലിനെ പുതിയ സ്ഥലത്തേക്ക് തട്ടിക്കൊണ്ട് പോയിട്ട് തന്നെ പുതിയ ഡോൺ ആക്കണമെന്ന് നാഗേശ്വറിനേയും അജയ്യേയും ബ്ലാക്ക് മെയിൽ ചെയ്യുന്നു. അജയ് അതിനു സമ്മതിക്കുകയും അത് അറിയിക്കാൻ ഒരാളെ പറഞ്ഞു വിടുകയും ചെയ്തുവെങ്കിലും നാഗേശ്വറിന്റെ മറ്റ് ചില ശത്രുക്കൾ അതിന് അനുവദിക്കുന്നില്ല.
മറ്റ് വഴികളൊന്നുമില്ലാതെ വരുമ്പോൾ അജയ് അച്ചന്റെ ഡ്രസ്സും (ഡോണിന്റെ ) ആയുധങ്ങളും എടുത്ത് ശത്രുക്കളെ നേരിടാൻ തയ്യാറായി പുറപ്പെട്ടു. അജയ്യുടെ പിറകെ അവിടെഎത്തുന്ന നാഗേശ്വർ കുഞ്ഞിനെ രക്ഷിക്കുന്നുവെങ്കിലും അയാൾക്ക് വെടിയേൽക്കുന്നു. എതിരാളികളെയെല്ലാം അജയ് വകവരുത്തിക്കഴിയുമ്പോൾ അജയ്യുടെ മടിയിൽ കിടന്ന് നാഗേശ്വർ മരിക്കുന്നു, അതിനു മുമ്പ് താൻ ആഗ്രഹിച്ച പോലെ ഡോൺ ആകേണ്ടന്നും ഇനിയൊരിക്കലും ആയുധം എടുക്കരുതെന്നും അജയ്നെ കൊണ്ട് സത്യം ചെയ്യിപ്പിക്കുന്നു.

മമ്മൂട്ടി ചിത്രത്തിന്റെ കഥ !

സിബി മലയിൽ സംവിധാനം ചെയ്ത് മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങൾ അഭിനയിച്ച 1990-ലെ മലയാള ചിത്രം ‘പരമ്പര' യുടെ കഥ തന്നെയാണ് ഹിന്ദിയിൽ ഫൂൽ ഓർ കാണ്ടെ എന്ന പേരിൽ എത്തിയത്. ‘പരമ്പര'യിൽ അച്ഛനായും മകനായും മമ്മൂട്ടി ഇരട്ടവേഷത്തിലായിരുന്നു അഭിനയിച്ചത്.

അജയ് ദേവ്ഗണിന്റെ പ്രശസ്തമായ സ്റ്റണ്ട് !

സിനിമയിലെ കോളേജ് രംഗത്തിൽ അജയ് ഓടുന്ന രണ്ട് ബൈക്കുകളിൽ കാൽ വച്ചുകൊണ്ടു വരുന്ന ഇന്ററോ സീൻ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സിലും ഇത്തരത്തിലുള്ള ആക്ഷൻ ഉണ്ട്. പിന്നീട് പല ചിത്രങ്ങളിലും ഇത്തരത്തിലുള്ള സ്റ്റണ്ട് ആവർത്തിക്കപ്പെട്ടിട്ടുള്ളതായി കാണാൻ സാധിക്കും.

ആക്ഷനൊപ്പം ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളും:

90-കളിലെ ഹിറ്റ് ഗാനസംവിധായകരായ നദീം -ശ്രാവൺ കൂട്ടുകെട്ടിൽ പിറന്ന ചിത്രത്തിലെ ഗാനങ്ങളൊക്കെയും സൂപ്പർഹിറ്റുകളായി മാറി. കുമാർ സാനു, അനുരാധ പൗദ്വൽ, ഉദിത് നാരായൺ, അൽക്ക യാഗ്നിക്, അലിഷ ചിനയി എന്നിവർ ആലപിച്ച എട്ടോളം ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. "തുമ്സെ മിൽനെ കൊ ദിൽ കർത്താ ഹെ", "മേനെ പ്യാർ തുമ്ഹി സെ കിയാ ഹെ", "ധീരെ ധീരെ പ്യാർ കൊ ബഡാനാ ഹെ" - എന്നീ ഗാനങ്ങൾ വളരെ പ്രശസ്തമാണ്.

വൻ വിജയം നേടിയ തുടക്കം

മൂന്നു കോടി ബഡ്ജറ്റിലെടുത്ത ചിത്രം 12 കോടിയോളം ബോക്സ് ഓഫീസിൽ നേടിയിരുന്നു. അതു കൂടാതെ മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയർ അവാർഡും ഈ ചിത്രത്തിലൂടെ അജയ് ദേവ്ഗണിന് ലഭിച്ചു.

പൂമരത്തിന്റെ റിലീസ് വൈകിയപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നോ? കാളിദാസ് ജയറാമിന്റെ മറുപടി? കാണൂ!

English summary
First movie of ajay devagan was from malayalam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam