»   » വീണ്ടും ബോളിവുഡ് കീഴടക്കാനൊരുങ്ങി പൃഥ്വിരാജ്, നാം ഷബാനയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു

വീണ്ടും ബോളിവുഡ് കീഴടക്കാനൊരുങ്ങി പൃഥ്വിരാജ്, നാം ഷബാനയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സ്വന്തം താരമായ പൃഥ്വിരാജ് വീണ്ടും ബോളിവുഡില്‍ വെന്നിക്കൊടി പാറിക്കാന്‍ തയ്യാറെടുക്കുകയാണ്. അയ്യയ്ക്കും ഔറംഗസീബിനും ശേഷം പൃഥ്വി അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അക്ഷയ് കുമാറും എത്തുന്നുണ്ട്. 2012 ല്‍ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമായ അയ്യയിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറിയത്. തൊട്ടടുത്ത വര്‍ഷം ഔറംഗസീബിലും പൃഥ്വി വേഷമിട്ടിരുന്നു.

പൃഥ്വിരാജ് നായക വേഷത്തിലെത്തുന്ന നാം ഷബാനയില്‍ ടൈറ്റില്‍ റോളിലെത്തുന്നത് തപ്‌സി പന്നുവാണ്. 2015 ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്‌സിയുടെ കഥാപാത്രത്തിന്റെ പൂര്‍വ്വകാലമാണ് നാം ഷബാന പറയുന്നത്.

ആക്ഷന്‍ ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം അക്ഷയ് കുമാറും

ആക്ഷന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന നാം ഷബാനയില്‍ പൃഥ്വിയ്‌ക്കൊപ്പം അക്ഷയ് കുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനുപം ഖേര്‍, മനോജ് ബാജ്‌പേയി, ഡാനി ഡെന്‍സോങ്ങ്പാ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ടൈറ്റില്‍ കഥാപാത്രമായി തപ്സി പന്നു

പൃഥ്വിരാജ് നായക വേഷത്തിലെത്തുന്ന നാം ഷബാനയില്‍ ടൈറ്റില്‍ റോളിലെത്തുന്നത് തപ്‌സി പന്നുവാണ്. 2015 ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്‌സിയുടെ കഥാപാത്രത്തിന്റെ പൂര്‍വ്വകാലമാണ് നാം ഷബാന പറയുന്നത്.

പോസ്റ്റര്‍ പുറത്തുവിട്ടത് അക്ഷയ്കുമാര്‍

അക്ഷയ് കുമാറാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നെയില്‍ പോളിഷ് ഉണക്കുമ്പോള്‍ മാത്രമാണ് ഒരു സ്ത്രീ നിസ്സഹായയാവുന്നത് എന്ന വാചകമാണ് ഷബാന എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നതെന്നും അക്ഷയ് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

സുന്ദരിയാണെങ്കിലും ശക്തയാണവളെന്ന് പൃഥ്വിയും

സുന്ദരിയാണെങ്കിലും ശക്തയാണവളെന്നും പോരാടാനാണ് അവള്‍ വന്നിരിക്കുന്നതെന്നുമാണ് പൃഥ്വിരാജ് കുറിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

English summary
It's been a while since Prithviraj acted in a Bollywood movie. After his previous outing Aurangzeb, which had Arjun Kapoor in the lead, the actor recently finished the schedule of Naam Shabana, the spin off of Akshay Kumar's Baby. The latter's first poster was unveiled on Sunday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam