»   » ഗായിക ലത മങ്കേഷ്‌ക്കറിനെ കുറിച്ച് അധികമാരും അറിയാത്ത ചില കാര്യങ്ങള്‍!!

ഗായിക ലത മങ്കേഷ്‌ക്കറിനെ കുറിച്ച് അധികമാരും അറിയാത്ത ചില കാര്യങ്ങള്‍!!

Posted By: Pratheeksha
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഇന്ത്യയുടെ മെലഡി ക്വീന്‍ ലതമങ്കേഷ്‌ക്കറിനെ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. ഇന്നും സംഗീതാസ്വാദകരുടെ മനസ്സില്‍ ലതാ മങ്കേഷ്‌ക്കറിനും അവരുടെ സഹോദരി ആശ ബോസ്ലെക്കുമുള്ള സ്ഥാനം വളരെ വലുതാണ്.

  ഒട്ടേറെ ഗാനങ്ങളിലൂടെ ഇന്ത്യന്‍ സംഗീതരംഗത്തെ സമ്പുഷട്മാക്കിയ ലതമങ്കേഷ്‌ക്കറിനെ കുറിച്ച് അധികമാരും അറിഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങള്‍ ഇവയാണ്

  അച്ഛനൊപ്പം സംഗീത കച്ചേരിക്കു പോകുമായിരുന്നു

  ലത മങ്കേഷ്‌ക്കര്‍ അച്ഛന്‍ ദീനനാഥ് മങ്കേഷ്‌ക്കറിനൊപ്പം സംഗീത കച്ചേരിക്കു പോവുക പതിവായിരുന്നു. സ്‌കൂളിലെ ആദ്യ ദിവസം തന്നെ കുഞ്ഞു ലത മറ്റു കുട്ടികള്‍ക്കും സംഗീതത്തിന്റെ ബാല പാഠങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി. ഇതു കണ്ട് അധ്യാപകര്‍ ലതയെ വിലക്കുകയായിരുന്നു. സഹോദരി ആശക്കൊപ്പമായിരുന്നു ലത സ്‌കൂളില്‍ പോയിരുന്നത്.

  13 ാം വയസ്സില്‍ പിതാവ് മരിച്ചു

  ലതയുടെ 13ാ മത്തെ വയസ്സിലാണ് ഹൃദയാഘാതം വന്ന് പിതാവ് മരിക്കുന്നത്. പിന്നീട് കുടുംബത്തിന്റെ ചുമതല ലതയുടെ ഉത്തരവാദിത്തമായി. മറാത്തി ചിത്രമായ കിട്ടി ഹസാസിലാണ് ആദ്യ ഗാനം പാടിയതെങ്കിലു ആ ഗാനം പിന്നീട് ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തു. ബോളിവുഡ് ചിത്രമായ മഹലില്‍ ആയേഗാ ആനേ വാലാ എന്ന ഗാനം പാടിയതോടെയാണ് ലത സംഗീത രംഗത്തു ശ്രദ്ധിക്കപ്പെടുന്നത്.

  1962 ല്‍ രോഗബാധിതയായി

  ആദ്യഗാനം ആലപിച്ചതിനുശേഷം പിന്നീട് ഒട്ടേറെ അവസരങ്ങള്‍ ലക മങ്കേഷ്‌ക്കറിനെ തേടിയെത്തി. 1962 ന്റെ തുടക്കത്തിലാണ് അവരെ തളര്‍ത്തിയ സംഭവം. പാചകക്കാരന്‍ അവര്‍ക്കു വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കുകയായിരുന്നു. ദിവസങ്ങളോളം ജീവന്മരണ പോരാട്ടം നടത്തിയ ലത പിന്നീട് ജീവിതത്തിലേക്കു തിരിച്ചു വന്നെങ്കിലും മാസങ്ങളോളം കിടപ്പിലായിരുന്നു. സംഭവത്തിനു ശേഷം പാചകക്കാരന്‍
  ഒളിവില്‍ പോയി.

  നെഹ്‌റുവിന്റെ കണ്ണു നനച്ച ഗാനം

  1963 ല്‍ ഇന്ത്യ-ചൈന യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങില്‍ ലത ഹേ മേരെ വദന്‍ കേ ലോഗോം എന്ന ഗാനം ആലപിച്ചപ്പേള്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കണ്ണു നിറഞ്ഞിരുന്നത് അന്ന് വാര്‍ത്തയായിരുന്നു.

  റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ ആദ്യമായി പാടിയ ഇന്ത്യക്കാരി

  യുകെ യിലെ ആല്‍ബര്‍ട്ട് ഹാളില്‍ ആദ്യമായി ഗാനമാലപിച്ച ഇന്ത്യക്കാരിയെന്ന ബഹുമതിയും ലതയ്ക്ക് അര്‍ഹതപ്പെട്ടതാണ്.
  1974 ല്‍ ആയിരുന്നു ലത മങ്കേഷ്‌ക്കര്‍ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പാടിയത്

  English summary
  The queen of melody and the most-loved voice of the nation, Lata Mangeshkar, not only ruled the Hindi music industry for decades but etched a special place in the hearts of every Indian across the globe. Here, we take a look at five of her major life events.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more