»   » അജയ് ദേവ്ഗണ്‍ ചിത്രം ശിവായ് ഈ 5 കാരണങ്ങള്‍ കൊണ്ട് നിങ്ങള്‍ കാണണം

അജയ് ദേവ്ഗണ്‍ ചിത്രം ശിവായ് ഈ 5 കാരണങ്ങള്‍ കൊണ്ട് നിങ്ങള്‍ കാണണം

Posted By: Pratheeksha
Subscribe to Filmibeat Malayalam

അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്ത് ശിവായ് എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. പര്‍വ്വതാരോഹകനായാണ് ഈ ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ എത്തുന്നത്. അജയ് ദേവ്ഗണിന്റെ അഭിനയ ജീവിതത്തിലെ മികച്ച പെര്‍ഫോമന്‍സുകളിലൊന്നാണ് ശിവായിലെതെന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്.

എന്നാല്‍ ഇതിനു പുറമേ മറ്റു അഞ്ചു കാരണങ്ങള്‍ കൊണ്ട് നിങ്ങള്‍ എന്തായായാലും ശിവായ് കണ്ടിരിക്കണമെന്നാണ് നിരൂപക പക്ഷം .അവയിതാണ്...

മനോഹരമായ ലോക്കേഷനുകള്‍

ഹിമാലയത്തിന്റെ മനോഹാരിത പൂര്‍ണ്ണമായും ഒപ്പിയെടുത്ത ചിത്രമാണ് ശിവായ്. കൂടാതെ ബള്‍ഗോറിയയിലും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇതിനു മുന്‍പ് ബോളിവുഡ് കാണാത്ത ദൃശ്യവിരുന്നാണ് ശിവായിലെന്നാണ് പറയുന്നത്. പര്‍വ്വതാരോഹകനായാണ് ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ എത്തുന്നത്.

അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം

ഒരച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം കൂടിയാണ് ശിവായ്. എട്ടു വയസ്സുകാരിയായ ഗൗരയെ (അജയ് ദേവ്ഗണിന്റെ മകള്‍ ) കുട്ടിക്കടത്തു സംഘം തട്ടിക്കൊണ്ടു പോവുകയും പിന്നീട് വീണ്ടെടുക്കുന്നതിനു വേണ്ടി നടത്തുന്ന പോരാട്ടവും ചിത്രത്തിലെ പ്രധാന ഭാഗങ്ങളിലൊന്നാണ്.

ആക്ഷന്‍ രംഗങ്ങള്‍

ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ശിവായില്‍ ബോളിവുഡ് ഇതുവരെ കാണാത്ത തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളാണുള്ളത്. ഹിമാലയന്‍ പര്‍വ്വത നിരകളെ കേന്ദ്രീകരിച്ചാണ് പല രംഗങ്ങളും ഷൂട്ട് ചെയ്തത്.

അജയ് ദേവ് ഗണ്‍ നടനായും സംവിധായകനായും

അജയ് ദേവ് ഗണിനു അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങുമെന്നു തെളിയിച്ച ചിത്രം കൂടിയാണ് ശിവായ്. ഇതിനു മുന്‍പ് യു മി ഔര്‍ ഹം എന്ന ചിത്രം അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്തിരുന്നു.

മികച്ച തിരക്കഥ

തിരക്കഥയാണ് ചിത്രത്തെ മികച്ചതാക്കുന്ന മറ്റൊരു ഘടകം.സന്ദീപ് ശ്രീവാസ്തവ, റോബിന്‍ ഭട്ട് എന്നിവരാണ് തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രേക്ഷകരെ വികാരധീനരാക്കുന്ന ഒട്ടേറെ രംഗങ്ങളാണ് ചിത്രത്തിലുളളത്. സയോഷ സൈഗാള്‍, എരിക കാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍

English summary
Ajay Devgn’s much-awaited Diwali release ‘Shivaay’ has hit the theatres. While the initial response to the film has been mixed.here id the five reason to watch shivaay

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam