For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാധുരി ദീക്ഷിത്-അജയ് ജഡേജ ബന്ധത്തില്‍ സംഭവിച്ചത്, മാതാപിതാക്കള്‍ എതിര്‍ത്തതിന് കാരണം

  |

  ബോളിവുഡ് സിനിമാലോകത്ത് പ്രണയിച്ച് വിവാഹിതരായ ഒരുപാട് താരങ്ങളുണ്ട്. മിക്ക പ്രണയങ്ങളും വിജയമായപ്പോള്‍ ചിലത് മാത്രമാണ് പരാജയപ്പെട്ടത്. നടി ഷര്‍മിള ടാഗോറും ഇന്ത്യന്‍ ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും പ്രണയിച്ച് വിവാഹിതരായവരാണ്. ഇവരെ പോല ദീപിക- രണ്‍വീര്‍, അനുഷ്‌ക-കോലി, സെയ്ഫ്-കരീന തുടങ്ങിയവരുടെതും പ്രണയ വിവാഹമായിരുന്നു. 1980-90 കാലത്തും നിരവധി പ്രണയങ്ങള്‍ ബോളിവുഡില്‍ നടന്നിട്ടുണ്ട്. നടി മാധുരി ദീക്ഷിതും ക്രിക്കറ്റ് താരം അജയ് ജഡേജയും തമ്മിലുളള ബന്ധവും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

  ഗ്ലാമര്‍ ലുക്കുകളില്‍ പോസ് ചെയ്ത് എസ്തര്‍, ചിത്രങ്ങള്‍ കാണാം

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മാഗസിന്‍ ഫോട്ടോഷൂട്ടിന് ഒരുമിച്ചത് എത്തിയതോടെയാണ് ഇവരെ കുറിച്ച് ഗോസിപ്പുകള്‍ ആരംഭിച്ചത്. മാധുരിയും അജയും ഒരുമിച്ചുളള ചിത്രം പുറത്തുവന്നതിന് പിന്നാലെ ഇരുവരും ഡേറ്റിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു.

  അജയ്ക്ക് മുന്‍പ് അനില്‍ കപൂര്‍, സഞ്ജയ് ദത്ത് എന്നിവരുമായുളള മാധുരിയുടെ ബന്ധം പുറത്തുവന്നിരുന്നു. പിന്നീട് അജയ് ജഡേജയുമായി മാധുരി ഡേറ്റിംഗ് തുടങ്ങുകയായിരുന്നു. ഒരുമിച്ച് ഡേറ്റ് ചെയ്ത സമയത്താണ് സിനിമയില്‍ അഭിനയിക്കാനുളള ആഗ്രഹം അജയ് മാധുരിയോട് പറഞ്ഞത്. ആ സമയത്ത് ബോളിവുഡിലെ മുന്‍നിര നായികയായി മാധുരി തിളങ്ങിനില്‍ക്കുന്ന സമയമാണ്.

  അജയ് ജഡേജ ഒരു സമ്പന്ന കുടുംബത്തില്‍പ്പെട്ട ആളായിരുന്നു. എന്നാല്‍ മാധുരി ദീക്ഷിത് ഒരു മിഡില്‍ ക്ലാസ് ബ്രാഹ്മണ കുടുംബത്തില്‍ നിന്നും വന്ന താരവും. അതുകൊണ്ട് മാധുരിയെ മരുമകളായി സ്വീകരിക്കാന്‍ അജയ് ജഡേജയുടെ മാതാപിതാക്കള്‍ താല്‍പര്യം കാണിച്ചില്ലെന്നും മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നു. 1999ലാണ് മാധുരിയും അജയും തമ്മിലുളള ബന്ധം പൂര്‍ണമായും അവസാനിച്ചത്.

  അജയ് ജഡേജയുടെ ക്രിക്കറ്റ് കരിയര്‍ തകര്‍ന്നപ്പോള്‍ ഇവരുടെ ബന്ധം മുന്നോട്ട് പോയില്ല. ജഡേജയുടെ കരിയറില്‍ വലിയ തകര്‍ച്ച ഉണ്ടായി. 1999ല്‍ സഹതാരം മുഹമ്മദ് അസ്ഹറുദ്ദീനുമായുള്ള ഒത്തുകളിയില്‍ അജയ് ജഡേജ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഈ വാര്‍ത്ത രാജ്യത്തെ ഞെട്ടിച്ചു. ജഡേജയ്ക്ക് ഈ സംഭവത്തിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിലക്ക് ലഭിച്ചു. മാധുരിയുടെ മാതാപിതാക്കള്‍ അജയ് ജഡേജയുമായുള്ള അവളുടെ ബന്ധത്തെ ഒരിക്കലും എതിര്‍ത്തിരുന്നില്ല.

  ഭര്‍ത്താവാണ് എന്റെ അവസാന വാക്ക്, ഞാനതില്‍ വിശ്വസിക്കുന്നു, കാരണം പറഞ്ഞ് ലേഖ ശ്രീകുമാര്‍

  എന്നാല്‍ ഈ ജഡേജയുടെ സംഭവം അറിഞ്ഞതോടെ മാധുരിയെ ഈ ബന്ധത്തില്‍ നിന്നും പിന്തിരിപ്പിച്ചു. അജയ് ജഡേജയുമായി പരിഞ്ഞതിന് പിന്നാലെ മാധുരി യുഎസ്എയിലേക്ക് പോയി. അവിടെ വെച്ചാണ് ഡോ. ശ്രിറാം മാധവന്‍ നെനെയെ നടി കണ്ടമുട്ടിയത്. തുടര്‍ന്ന് ഇരുവരും വിവാഹിതരായി. 1999 ഒക്ടോബറിലാണ് മാധുരി ദീക്ഷിതിന്‌റെ വിവാഹം കഴിഞ്ഞത്. രണ്ട് കുട്ടികളാണ് നടിക്കുളളത്. അരിന്‍ നെനെയും, റിയാന്‍ നെനയും.

  ഇന്ദ്രന്‍സ് ഏട്ടന്റെ ആ സീന്‍ സംവിധായകനെ കരയിപ്പിച്ചു, അനുഭവം പറഞ്ഞ് വിജയ് ബാബു

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം ബോളിവുഡില്‍ ആരാധകര്‍ ഏറെയുളള താരസുന്ദരിയാണ് മാധുരീ ദീക്ഷിത്. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള നടി സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി ഹിന്ദി സിനിമാ ലോകത്ത് തിളങ്ങി. വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് മാധുരി. ബോളിവുഡിന് പുറമെ മറ്റ് ഭാഷകളിലും നടിക്ക് ആരാധകരുണ്ട്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും സജീവമാണ് താരം. ടിവി റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായി മാധുരി എത്താറുണ്ട്. സിനിമകള്‍ക്കൊപ്പം നൃത്ത രംഗത്തും സജീവമാണ് മാധുരി ദീക്ഷിത്‌.

  മമ്മൂട്ടി ചിത്രത്തിന്‌റെ കശ്മീര്‍ ലൊക്കേഷനില്‍ പെട്ടുപോയ മൂന്ന് പേര്‍, ഒടുവില്‍ സംഭവിച്ചത്

  English summary
  Flashback Friday: When Madhuri Dixit Dated Ajay Jadeja, Later Madhuri's Family Opposed This Relation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X