For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയുമായി 14 വയസിന്റെ വ്യത്യാസമുണ്ട്; ഷാഹിദ് കപൂറിനെ ആദ്യം കാണുന്നത് 16 വയസില്‍, മനസ് തുറന്ന് താരദമ്പതിമാര്‍

  |

  സിനിമാ താരങ്ങളുടെ ദാമ്പത്യ ജീവിതം വളരെ പെട്ടെന്ന് തുടങ്ങുകയും അതിലും വേഗത്തില്‍ അവസാനിക്കുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. ബോളിവുഡിലെ പ്രമുഖരായ പല താരങ്ങളും ഒന്നിലധികം വിവാഹം കഴിക്കുകയും കുടുംബത്തിനൊപ്പം കഴിയുകയും ചെയ്യുന്നവരാണ്. എന്നാല്‍ അറേഞ്ച്ഡ് മ്യാരേജിലൂടെ വിവാഹിതരായി ഇപ്പോഴും സന്തോഷത്തോടെ കഴിയുന്ന താരദമ്പതിമാരാണ് ഷാഹിദ് കപൂറും മിറ രജ്പുത്തും.

  അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നെങ്കിലും അതില്‍ ജീവിക്കാന്‍ വലിയ ബുദ്ധിമുട്ട് ഒന്നുമില്ലെന്നാണ് മിറ രജ്പുത് പറയുന്നത്. ഭര്‍ത്താവ് സിനിമയിലും താന്‍ സിനിമയിലുമല്ല. ഇരുവരും തമ്മില്‍ വലിയ പ്രായവ്യത്യാസവും ഉണ്ട്. ഷാഹിദിന് 35 ഉള്ളപ്പോള്‍ മിറയ്ക്ക് 21 വയസായിരുന്നു. എന്നിട്ടും അതൊരു പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കിയിട്ടില്ലെന്നാണ് താരപത്‌നി പറയുന്നത്. മിറയുടെ വാക്കുകള്‍ വിശദമായി വായിക്കാം...

  shahid-kapoor

  ''വിവാഹമെന്നത് മറികടന്ന് കിട്ടാനുള്ള വലിയൊരു വെല്ലുവിളിയാണെന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്കുള്ള മാറ്റം യഥാര്‍ഥത്തില്‍ വളരെ സന്തോഷമുള്ള ഒന്നായിട്ടാണ് തോന്നിയത്. എനിക്ക് സൗത്ത് ബോംബെ വളരെ ഇഷ്ടമാണ്. വാസ്തവത്തില്‍ ഞങ്ങളുടെ വിവാഹ വാര്‍ഷികം മുംബൈയിലെ കൊളബയിലെ ടേബിളില്‍ ഭക്ഷണം കഴിച്ച് കൊണ്ടായിരുന്നു ആഘോഷിച്ചതെന്നും വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ മിറ പറയുന്നു.

  കുടുംബവിളക്കിന് മാറ്റമില്ല; റേറ്റിങ്ങിൽ വീണ്ടും ഞെട്ടിച്ച് സീരിയൽ, സുമിത്ര-വേദിക വഴക്ക് ഗുണമായത് ഇങ്ങനെ- വായിക്കാം

  ഷാഹിദും മിറയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഏകദേശം നാല് വര്‍ഷമായി. രണ്ട് കുട്ടികളുടെ മാതാപിതാക്കള്‍ കൂടിയാണ് ഇരുവരും. ഷാഹിദിന്റെ സ്വദേശത്തോടും അദ്ദേഹത്തിന്റെ ജീവിതരീതികളുമായി താന്‍ ഇപ്പോള്‍ പൂര്‍ണമായും ഒത്ത് ചേര്‍ന്നതായിട്ടാണ് മിറ പറയുന്നത്. എന്റെ ജീവിതരീതിയും വസ്ത്രധാരണ രീതിയും ഇവിടെ നിന്ന് ഞാന്‍ തന്നെ തിരഞ്ഞെടുത്തു. ഞാന്‍ ആദ്യമായി കീറിയ മോഡലുള്ള ജീന്‍സ് ധരിക്കുന്നത് വിവാഹത്തിന് ശേഷമാണ്.

  വഴക്കമുള്ള ഭര്‍ത്താവിന്റെ ജീവിതരീതിയാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്ന കാര്യങ്ങളിലൊന്ന്. അതെനിക്ക് കുറച്ച് കൂടി ആശ്വാസമാണ് പകര്‍ന്നത്. എന്ത് കാര്യത്തിന് ആണെങ്കിലും അദ്ദേഹം കൂടുതല്‍ നേരം കാത്തിരിക്കും. അദ്ദേഹത്തിന്റെ അനുഭവത്തിലൂടെ തന്നെ എനിക്ക് കാര്യം സാധിക്കാനും പറ്റും. എന്റെ പുതിയ വീക്ഷണത്തില്‍ നിന്ന് അദ്ദേഹത്തിനും പ്രയോജനങ്ങള്‍ ലഭിക്കുന്നുണ്ടാവാമെന്നും മിറ പറയുന്നു.

  shahid-kapoor

  അതേ സമയം സോഷ്യല്‍ മീഡിയ സര്‍ക്കിളുകളെ കുറിച്ചുള്ള ചോദ്യത്തിന് ഷാഹിദ് കപൂറും മറുപടി പറഞ്ഞിരുന്നു. 'അവള്‍ക്ക് അറിയുന്നതിനെക്കാളും കൂടുതല്‍ പാര്‍ട്ടികളില്‍ ഞാന്‍ അവളെ കൊണ്ട് പോയിട്ടുണ്ട്. പക്ഷേ ആദ്യമായി കാണുന്നവരാണെങ്കില്‍ പോലും അരമണിക്കൂര്‍ കൊണ്ട് അവള്‍ സംസാരിക്കുകയും അവര്‍ക്കൊപ്പം കമ്പനി ആവുകയും ചെയ്യും. രസകമരായ കാര്യം രണ്ട് പേരും രാധ സോമി സത്സാംഗ് കുടുംബങ്ങളില്‍പെട്ടവരാണ്. ഈ വിഭാഗം വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ കഴിക്കുകയുള്ളു. മദ്യം പോലും കഴിക്കാത്തവരുമാണെന്ന് ഷാഹിദ് വ്യക്തമാക്കുന്നു''.

  കേവലം പതിനാറ് വയസുള്ളപ്പോഴായിരുന്നു മിറ ഷാഹിദിനെ ആദ്യമായി കാണുന്നത്. ഒരു സൂഫി കച്ചേരി കേള്‍ക്കാന്‍ വേണ്ടി മാതാപിതാക്കള്‍ക്കൊപ്പം പോയതായിരുന്നു. ആദ്യ കൂടി കാഴചയില്‍ തന്നെ വിവാഹം കഴിച്ചാലോ എന്ന ചിന്ത രണ്ടാള്‍ക്കും തോന്നിയിരുന്നതായി താരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷാഹിദിനെ കണ്ടപ്പോള്‍ ഒരു സിനിമാ താരമാണെന്ന് ചിന്തയില്‍ അല്ലായിരുന്നുവെന്നും സാധാരണക്കാരനായ മനുഷ്യനെ പോലെയാണ് തോന്നിയതെന്നും മിറ വ്യക്തമാക്കുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  കരീന കപൂര്‍ അടക്കമുള്ളവരുമായി പ്രണയത്തിലായിരുന്ന നടന്‍ ഷാഹിദ് കപൂര്‍ അതെല്ലാം വേര്‍പിരിഞ്ഞതിന് ശേഷമാണ് മിറ രജ്പുതുമായി കണ്ടുമുട്ടുന്നത്. ശേഷം 2015 ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷങ്ങളില്‍ തന്നെ ഇരുവര്‍ക്കും രണ്ട് കുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്തു. ഇപ്പോള്‍ സന്തുഷ്ടരായി കഴിയുകയാണ് ഇരുവരും.

  English summary
  Flashback Friday: When Mira Rajput Opens Up About Big Age Difference With Shahid Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X