'ഫ്രീക്കി അലി'യില്‍ മൂന്ന് ഖാന്‍മാര്‍ക്കൊപ്പം ഒരു ബ്യൂട്ടി
ബോളിവുഡില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ഫ്രീക്കി അലി. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേക മൂന്ന് ഖാന്‍മാര്‍ ആണ്. ബോളിവുഡ് താരം സല്‍മാന്‍ഖാന്‍, നടനും സംവിധാകയനും ആയ രണ്ട് സഹോദരങ്ങള്‍ അര്‍ബാസ്ഖാനും സൊഹൈല്‍ ഖാനും.
ചിത്രത്തില്‍ മൂന്ന് ഖാന്‍മാര്‍ക്കൊപ്പം എത്തുന്ന സുന്ദരി എമി ജാക്‌സനാണ്. നവാസുദ്ദീന്‍ സിദ്ദിഖ്, അര്‍ബാസ്ഖാന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും സല്‍മാന്‍ഖാന്‍ നിര്‍വഹിക്കുന്നു.

ചിത്രത്തിലെ നായക കഥാപാത്രം അവതരപ്പിക്കുന്ന നവാസുദ്ദീന്‍(അലി) ക്രിക്കറ്റിനോട് പാഷനും, ഗുണ്ടാനേതാവായി ജോലിയും സാഹചര്യം കൊണ്ട് ഗോള്‍ഫ് താരവുമാണ്.
1.30 മിനിട്ട് നീണ്ടുനില്‍ക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഹാസ്യത്തിന് പ്രധാനം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 9ന് ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











