»   » ഫ്രീഡാ പിന്റോ ഋതിക് റോഷന്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്ന് പരാതി

ഫ്രീഡാ പിന്റോ ഋതിക് റോഷന്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്ന് പരാതി

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ മികച്ച ഡാന്‍സര്‍ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളു ഋത്വിക് റോഷന്‍ . പ്രമുഖ മുന്‍നിര താരങ്ങള്‍ ഋത്വിക് റോഷന്റെ നൃത്തത്തിന്റെ ആരാധകരാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ അടുത്തിടെ ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയ ഫ്രീഡാ പിന്റോയുടെ പുതിയ ചിത്രത്തിലെ നൃത്ത പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് ഋത്വിക് .

reidapintol.jpg

എന്നാല്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവെച്ച ഫ്രീഡാ പിന്റോയെ അഭിനന്ദിക്കാനായി ഫോണില്‍ വിളിച്ച് കിട്ടിയില്ലെന്ന പരാതിയും ഋത്വിക് ട്വീറ്റ് ചെയതിരിക്കുന്നു. ഇത്ര മനോഹരമായി നൃത്തം ചെയ്യുന്ന ഒരാളെ മുമ്പ് കണ്ടിട്ടില്ലെന്നാണ് ഋത്വിക് ട്വീറ്റില്‍ പറയുന്നത്.

ഫ്രീഡാ പിന്റോ നര്‍ത്തകിയായി എത്തുന്ന ഡെസര്‍ട്ട് ഡാന്‍സര്‍ എന്ന ചിത്രത്തന്റ ട്രെയിലര്‍ കണ്ടതിനു ശേഷമാണ് ഋത്വിക്കിന്റെ ഈ പരമാര്‍ശം. ചിത്രത്തന്റ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.സ്ലംഡോഗ് മില്യണയറിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഫ്രീഡാ പിന്റോയുടെ എട്ടാമത്തെ ഹോളിവുഡ് ചിത്രമാണിത്.

English summary
While most people would be happy to get a call from a star like Hrithik Roshan, it seems that Freida Pinto doesn’t fall into that category.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam