twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇർഫാൻ ഖാൻ, സുശാന്ത് സിങ് രജപുത്, 2020 ൽ ഇന്ത്യൻ സിനിമ പ്രേക്ഷകരെ സങ്കടത്തിലാഴ്ത്തിയ വിയോഗങ്ങൾ

    |

    ഇന്ത്യൻ സിനിമാ ലോകത്തെ ഏറെ സങ്കടത്തിലാഴ്ത്തിയ വർഷമായിരുന്നു 2020. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ഒരു വർഷമായിരുന്നു 2020. എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായി തീരാവേദനയായിരുന്നു ഈ വർഷം ഇന്ത്യ സിനിമ പ്രേക്ഷകർക്ക് നൽകിയത്. കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയായിരുന്നു സിനിമ. വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ചിത്രീകരണം അവസാനിപ്പിച്ച് താരങ്ങളും അണിയറ പ്രവർത്തകരും വീടുകളിലേയ്ക്ക് മടങ്ങുകയായിരുന്നു.

    കൊവിഡ് പ്രതിസന്ധി സിനിമ മേഖലയെ തകിടം മറിച്ചപ്പോഴായിരുന്നു പ്രേക്ഷകരെ സങ്കടത്തിലാഴ്ത്തി കൊണ്ടുള്ള പ്രിയ താരങ്ങളുടെ വിയോഗം. അപ്രതീക്ഷിത വിയോഗമായിരുന്നു ഇതിൽ പലതും. 2020 ലെ ഇന്ത്യൻ സിനിമയുടെ നഷ്ടങ്ങൾ ഇവരാണ്...

    ഇർഫാൻ ഖാൻ

    ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഇർഫാൻ ഖാൻ. ഏപ്രിൽ 29 നായിരുന്നു താരത്തിന്റെ വിയോഗം. അർബുദബാധയെ തുടർന്ന് മുംബൈ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു താരത്തിന്റെ അന്ത്യം. കഴിഞ്ഞ കുറെ കാലമായി ചികിത്സയിലായിരുന്നു ഇർഫാൻ. രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായിരുന്നു ഇര്‍ഫാന്‍ ഖാന്‍. മികച്ച നടനുള്ള ദേശീയ പുരസ്കാരവും പത്മശ്രീയും അടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 1988ല്‍ സലാം ബോംബെ എന്ന ചിത്രത്തിലൂടെയാണ് ഇർഫാൻ ഖാൻ സിനിമ ജീവിതം ആരംഭിച്ചത്.‌

     ഋഷി കപൂർ

    ഇന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ച മറ്റൊരു വിയോഗമായിരുന്നു നടൻ ഋഷി കപൂറിന്റേത്. 67ാം വയസ്സിലായിരുന്നു അന്ത്യം. ക്യാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു താരം. ഏപ്രിൽ 30 ന് മുംബൈയിലെ സ്വകാര്യ ആശുപത്രിൽ വെച്ചായിരുന്നു നടന്റെ അന്ത്യം. സിനിമ കുടുംബത്തിൽ ജനിച്ച് വളർന്ന ഋഷി കപൂർ ബാലതാരമായിട്ടായിരുന്നു ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. മേരാ നാം ജോക്കറി'ല്‍ ബാലതാരത്തിനുള്ള ദേശീയപുരസ്കാരം നേടിയിരുന്നു. ഹം കിസീ സെ കം നഹി, അമര്‍ അക്ബര്‍ ആന്റണി, സര്‍ഗം തുടങ്ങിവയാണ് നടന്റെ പ്രധാനപ്പെട്ട ചിത്രങ്ങൾ. ദ് ഇന്റേൺ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കിൽ അഭിനയിക്കാൻ തയ്യാറെടുക്കവെയായിരുന്നു നടന്റെ വിയേഗം.

     സുശാന്ത് സിങ് രജപുത്ത്

    സുശാന്ത് സിങ് രജപുത്ത്

    ഇന്നും പ്രേക്ഷകർക്ക് വിശ്വസിക്കാൻ കഴിയാത്ത വിയോഗമാണ് നടൻ സുശാന്ത് സിങ് രജപുത്തിന്റേത്. നടന്റെ മുംബൈയിലെ വസതിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്നും സുശാന്തിൻറെ മരണവുമായി ബന്ധപ്പെട്ടുള്ള കേസ് അന്വേഷണം നടക്കുകയാണ്. മിനിസ്ക്രീനിലൂടെ അരങ്ങേറ്റം കുറിച്ച താരം മഹേന്ദ്ര സിംഗ് ധോണിയുടെ ബയോപിക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് അഭിനയിച്ചതെങ്കിലും ഇവയെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദില്‍ ബെചാരായാണ് സുശാന്തിന്റെ അവസാന ചിത്രം. ഈ വർഷം ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ ഒരു ചിത്രം കൂടിയാണിത്.

    Recommended Video

    Mohanlal become the most tweeted mallu actor of 2020
    സരോജ ഖാൻ

    ബോളിവുഡ് സിനിമാ ലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു ബോളിവുഡ് നൃത്ത സംവിധായികയും ദേശീയ പുരസ്കാര ജേതാവുമായ സരോജ് ഖാന്റെ വിയോഗം. ഹൃദയ സ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. ശ്വാസസംബന്ധിയായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ജൂണ്‍ 20നാണ് സരോജ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ജൂലൈയ് 3 ന് മരണപ്പെടുകയായിരുന്നു. നിരവധി ഹിറ്റ് നൃത്തരംഗങ്ങളായിരുന്നു സരേജ്ഖാൻ ഒരുക്കിയിരുന്നത്.

    English summary
    From Irrfan Khan To Saroj Khan bollywood Actors Who died In 2020
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X