കരീന കപൂറും അനുഷ്ക ശർമയും മാത്രമല്ല, ഗർഭകാലത്ത് ജയ ബച്ചനും ശ്രീദേവിയും കജോളും അങ്ങനെയായിരുന്നു...

താരങ്ങളുടെ ഗർഭകാലം ആരാധകരുടെ ഇടയിൽ വലിയ ചർച്ചാ വിഷയമാണ്. അമ്മയാകാൻ തയ്യാറെടുക്കുന്നു എന്നുളള വാർത്ത പുറത്തു വന്നിതിന് ശേഷമാകും താരങ്ങൾ കൂടുതലും വാർത്തകളിൽ ഇടം പിടിക്കുന്നത്. സാധാരണക്കാരിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും ഗർഭകാലത്തെ നടിമാരുടെ ദിനചര്യകൾ. വർക്കിങ്ങ് വിമൻസ് പോലും അമ്മയാകാൻ തയ്യാറെടുക്കുന്ന വേളയിൽ ജോലിയ്ക്ക് അവധി നൽകി വീടുകളിൽ ഇരിക്കും. എന്നാൽ താരങ്ങൾ ഇതിൽ നിന്ന് വ്യത്യസ്തമായിരിക്കും

ഗർഭകാലത്ത് താരങ്ങൾ തങ്ങളുടെ ജോലിയിൽ സജീവമായിരിക്കും. വിവാഹത്തിന് ശേഷം സിനിമയ്ക്ക് ഇടവേള നൽകുന്ന പല താരങ്ങളും ഗർഭകാലത്ത് ക്യാമറയ്ക്ക് മുന്നിൽ മടങ്ങി എത്താറുണ്ട്. ഗർഭകാലത്തും തൊഴിൽ മേഖലയിൽ സജീവമായി താരങ്ങൾ ഇവരാണ്. ചിത്രം കാണാം

അനുഷ്ക ശർമ

അനുഷ്ക ശർമ

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് അനുഷ്ക ശർമ. സിനിമയിൽ സജീവമായിരുന്ന കാലത്താണ് നടി വിവാഹിതയാകുന്നത്. തുടർന്ന് അഭിനയത്തിന് ചെറിയ ഇടവേള നൽകി മാറി നിൽക്കുകയായിരുന്നു താരം. സിനിമയ്ക്ക് ചെറിയ ബ്രേക്ക് കൊടുത്തുവെങ്കിലും പരസ്യ മേഖലയിൽ സജീവമായിരുന്നു. എന്നാൽ അമ്മയാകാൻ തയ്യാറെടുക്കുന്നതിന് പിന്നാലെയും പരസ്യരംഗത്ത് അനുഷ്ക സജീവമായിരുന്നു

 കരീന കപൂർ

കരീന കപൂർ

ബോളിവിലെ ആക്ടീവ് താരമാണ് കരീന കപൂർ ഖാൻ. നടി രണ്ടാമതും അമ്മയാകാൻ തയ്യാറെടുക്കുകയാണ്. നടിയും തന്റെ ജോലികളിൽ സജീവമാണ്. നിലവിൽ ഒരു ഷോ. അവതരിപ്പിക്കുകയാണ് കരീന. കൂടാത ഫോട്ടോഷൂട്ടുകളിലും പ്രത്യക്ഷപ്പെട്ടാറുണ്ട്.ഗർഭകാലത്തായിരുന്നു നടി തന്റെ ഏറ്റവും പുതിയ ചിത്രമായ ലാൽ സിംഗ് ഛദ്ദ അഭിനയിച്ചത്.. നിറ വയറുമായിട്ടായിരുന്നു കരീന ലൊക്കേഷനിൽ എത്തിയത്.. ഇത് വാർത്തളിൽ ഇടം പിടിച്ചിരുന്നു.

 ശ്രീദേവി

ശ്രീദേവി

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമായിരുന്ന നടിയായിരുന്നു ശ്രീദേവി. ഇന്നും ശ്രീദേവി ഇന്ത്യൻ സിനിമാലോകത്ത് ചർച്ചാ വിഷയമാണ്. ഇന്ത്യൻ സിനിമ പ്രേമികളെ ഏറെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു ശ്രീദേവിയുടേത്. ഇന്നും വേദനയോടെയാണ് നടിയെ ഓർക്കുന്നത്. ബാലതാരമായി സിനിമയിൽ എത്തിയ ശ്രീദേവി തന്റെ അവസനം വരെ വെള്ളിത്തിരയിൽ സജീവമായിരുന്നു. ഗർഭകാലത്തും സിനിമയിൽ നിന്ന് ശ്രീദേവി വിട്ടു നിന്നിരുന്നില്ല. മൂത്ത മകൾ ജാൻവിയെ ആറ് മാസം ഗർഭിണിയായിരുന്ന സമയത്ത് നടി ഒരു സിനിമയിൽ അഭിനയിച്ചിരുന്നു.

കജോൾ

കജോൾ

നടി കജോളും ഗർഭകാലത്ത് സിനിമയിൽ സജീവമായിരുന്നു. 2010ൽ രണ്ടാമത്തെ കുഞ്ഞിനെ ഗർഭംധരിക്കുമ്പോഴും കജോൾ സിനിമയിൽ അഭിനയിച്ചിരുന്നു വി ആർ ഫാമിലി എന്ന ചിത്രത്തിലായിരുന്നു നടി അഭിനയിച്ചത്. ചിത്രത്തിൽ മൂന്ന് കുട്ടികളുടെ അമ്മയായിട്ടാണ് കജോൾ എത്തിയത്. ഷെഡ്യൂൾ അനുസരിച്ചായിരുന്നു നടി ചിത്രീകരണം പൂർത്തിയാക്കിയതും. കൂടാതെ ചിത്രത്തിന്റെ പ്രെമോഷൻ പരിപാടികളിലും നടി പങ്കെടുത്തിരുന്നു. ഗർഭിണിയായിരിക്കുമ്പോൾ പുതിയ ചിത്രങ്ങൾ ഏറ്റെടുക്കരുതെന്ന് ഭർത്താവും നടനുമായ അജയ് ദേവ്ഗൺ കാജലിനോട് പറഞ്ഞിരുന്നു. എന്നാൽ ഡെലിവറി വരെ നടി തന്റെ ജോലിയിവൽ ആക്ടീവ് ആയിരുന്നു.

 സിനിമയിൽ സജീവം

നൃത്ത സംവിധായിക ഫറ ഖാൻ, നടി ജൂഹി ചൗള ,കൊങ്കണ സെൻ,നന്ദിത ദാസ് , ജയ ബച്ചൻ തുടങ്ങിയവരും ഗർഭകാലത്ത് സിനിമയിൽ സജീവമായിരുന്നു. ഷാരൂഖ് ഖാന്റെ ഹിറ്റ് ചിത്രമായ 'ഓം ശാന്തി ഓം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഗർഭിണിയായത്. ചിത്രം പൂർത്തികരിക്കുകയും ചെയ്തിരുന്നു. അതുപോലെ ആദ്യ ഗർഭകാലത്ത് ജൂഹി ചൗള മൂന്ന് സിനിമകൾ ഒരുമിച്ച് പൂർത്തിയാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X