ഒരുമിച്ച് അഭിനയിച്ചപ്പോൾ പ്രണയം തോന്നി, പിന്നീട് വിവാഹം, താരങ്ങളുടെ രസകരമായ പ്രണയ കഥ

താരങ്ങളുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം ബോളിവുഡ് കോളങ്ങളിൽ വലിയ വാർത്തയാകാറുണ്ട്. സ്ക്രീനിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതിന് പിന്നാലെയാണ് താരങ്ങൾ തമ്മിൽ പ്രണയത്തിലാവുന്നത്. ചിലത് വിവാഹത്തിൽ എത്തുന്നതിന് മുൻപ് തന്നെ വേർപിരിയുന്നു. ഭൂരിഭാഗം ബോളിവുഡ് പ്രണയങ്ങളും വിവാഹത്തിൽ എത്താറില്ല.

കരീന കപൂർ- സെയ്ഫ് അലിഖാൻ, അനുഷ്ക ശർമ- വിരാട് കോലി, റിതേഷ് ദേശ്‌മുഖ്-ജെനീലിയ ഡിസൂസ, ദീപിക പദുകോൺ-രൺവീർ തുടങ്ങിയവരാണ് ഇന്നും ബോളിവുഡ് കോളങ്ങളിൽ ചർച്ചയാകുന്ന റൊമാന്റിക് ദമ്പതികൾ. ഇവരുടെ പ്രണയകഥ എങ്ങനെയാണെന്ന് നോക്കാം

    കരീന കപൂർ- സെയ്ഫ് അലിഖാൻ

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കരീനയും സെയ്ഫ് അലിഖാനും 2004 ൽ ജെപി ദത്ത സംവിധാനം ചെയ്തഎൽഒസി കാർഗിൽ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്. പിന്നീട് തഷാൻ എന്ന സിനിമയുടെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ചിത്രം വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കരീന, സെയ്ഫ് ജോഡി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. പിന്നീടും ഈ ജോഡികൾ ബോളിവുഡിൽ പ്രത്യക്ഷപ്പെട്ടു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2012 ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. തൈമൂർ അലിഖാൻ എന്നൊരു മകനുണ്ട് ഇവർ. കൂടാതെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് താരങ്ങൾ.

  ദീപിക പദുകോൺ- രൺവീർ സിങ്ങ്

ബോളിവുഡിലെ ഹോട്ട് ജോഡികളാണ് ദീപികയും രൺവീറും. വിവാഹത്തിന് മുൻപ് താരങ്ങൾ നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത രാംലീല എന്ന ചിത്രത്തിന് ശേഷമാണ് ദീപിക രൺവീർ പ്രണയകഥ ബോളിവുഡിൽ പ്രചരിക്കാൻ തുടങ്ങിയത്. 7 വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും 2018 ൽ വിവാഹിതരാകുകയായിരുന്നു.

 അനുഷ്ക ശർമ വിരാട് കോലി

ബോളിവുഡ് സിനിമയ്ക്ക് സമാനമായ പ്രണയകഥയായിരുന്നു നടി അനുഷ്ക ശർമയുടേയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടേയും. പരസ്യ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും പ്രണയത്തിലായത്. ഇവരുടെ പ്രണയ കഥ വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. എന്നാൽ ഒരു ബ്രേക്കപ്പിന് ശേഷമായിരുന്നു താരങ്ങൾ വിവാഹിതരാകുന്നത്. വളരെ രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹം. ഇപ്പോൾ ആദ്യത്തെ കൺമണിക്കായി കാത്തിരിക്കുകയാണ് വീരുഷ് ദമ്പതികൾ

Recommended Video

2020ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ മലയാളി താരങ്ങൾ
റിതേഷ് ദേശ്‌മുഖ്-ജെനീലിയ ഡിസൂസ

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് റി
റിതേഷ് ദേശ്‌മുഖ്-ജെനീലിയ ഡിസൂസയും. തുച്ചെ മേരി കസം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. നടിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഇത്. ആദ്യ ചിത്രത്തിലെ നായികൻ തന്നെ ജീവിതത്തിലേയും നായകനായി മാറുകയായിരുന്നു. 2012 ആയിരുന്നു
റിതേഷ് ദേശ്മുഖ്-ജെനിലീയയും വിവാഹിതരാകുന്നത്. ഇവർക്ക് റാഹിൽ, റിയാൻ എന്നിങ്ങനെ രണ്ട് ആൺ മക്കളുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X