»   » പ്രീയന്റെ ചിത്രത്തില്‍ ചൂടുള്ള ബിപാഷ

പ്രീയന്റെ ചിത്രത്തില്‍ ചൂടുള്ള ബിപാഷ

Posted By:
Subscribe to Filmibeat Malayalam
Bipasha Basu
പ്രീയദര്‍ശന്‍ പുതിയ ചിത്രം ചൂടുള്ളതായിരിയ്ക്കും. പേരിന് ചൂട് പോരാത്തത് കൊണ്ട് നേരത്തേ ഉള്ള പേര് മാറ്റി 'ഗരം ഹവ' എന്നാക്കിയിരിയ്ക്കുകയാണ്. നാടന്‍ സുന്ദരിയാണ് ഇതില്‍ ബിപാഷ ബിപാഷ നായികയായി എത്തുന്ന ഈ ചിത്രത്തില്‍ പേര് പോലെ ചൂടുള്ള രംഗങ്ങള്‍ക്കും കുറവുണ്ടാവില്ലത്രെ.

നേരത്തെ ചില ചിത്രങ്ങളില്‍ ഗ്ലാമര്‍ പ്രീയന്‍ പരീക്ഷിച്ചെങ്കിലും ഇത് അതിനെ ഒക്കെ കടത്തി വെട്ടുമത്രെ.
പ്രീയന്‍ സിനിമയില്‍ കോമ‍ഡി ഒഴിവാക്കാനാവില്ലല്ലൊ. അതും കുറയില്ല. പക്ഷേ ഇതില്‍ ആക്ഷനായിരിയ്ക്കും കൂടുതല്‍. പ്രീയന്റെ പഴയ ഒരു ചിത്രത്തിന്റെ പേര് 'ഗരം മസാല' എന്നായിരുന്നു മലയാള ചിത്രമായ ബോയിംഗ് ബോയിംഗിന്റെ ഹിന്ദി പതിപ്പായിരുന്നു. അതിലും പേര് പോലെ പ്രീയന്‍ കുറച്ച് ഗരം സീനുകള്‍ ചേര്‍ത്തിരുന്നു.

എന്നാല്‍ അതിനേക്കാള്‍ പുതിയതിന് എരിവ് കൂടുമെന്നാണ് ബോളിവുഡ് വര്‍ത്തമാനം. നായിക ബിപാഷ ആയതുകൊണ്ട് പിന്നെ പറയാനുമില്ല.

അഞ്ച് പേരുകള്‍ പരിഗണിച്ച ശേഷമാണ് ഗരം ഹവ എന്ന പേര് തിരഞ്ഞെടുത്ത്. അര്‍ത്ഥ സത്യ, നിഷാദ്, മന്‍ മാനി, ഇസ്‍ഹക്ക്, ഗരം ഹവ എന്നീ പേരുകളാണ് പരിഗണനയില്‍ വന്നത്. അതില്‍ ഗരം ഹവയ്ക്ക നറുക്ക് വീണു.

അക്ഷയ് ഖന്നയും അജയ് ദേവ്ഗണുമാണ് ഇതിലെ നടന്മാര്‍. അക്ഷയ് അഭിനയിയ്ക്കുന്ന അഞ്ചാമത്തെ പ്രീയന്‍ ചിത്രമാണിത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam