»   » ഷാരൂഖ് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി?

ഷാരൂഖ് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി?

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസങ്ങളിലാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും വാടകഗര്‍ഭപാത്രത്തിലൂടെ മൂന്നാമതൊരു കുഞ്ഞിനായി ശ്രമിയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയിതാ ഇപ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഷാരൂഖ് വിവാദത്തിലകപ്പെട്ടിരിക്കുന്നു.

വാടകഗര്‍ഭപാത്രത്തില്‍ ഷാരൂഖിന് ജനിയ്ക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞാണെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. ഇതിനെത്തുടര്‍ന്ന് ഒരു എന്‍ജിഒയും ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്റ് ഇമേജിങ് അസോസിയേഷനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ അധികൃതര്‍ വിശദീകരണം തേടിയിരിക്കുകയാണ്. ഷാരൂഖ് നിയമംലംഘിച്ച് ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താനായി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനോട് മാഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

Shahrukh and Gouri

ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിനായി ബാന്ദ്രയിലെ ഷാരൂഖിന്റെ വസതിയില്‍ എത്തിയ ഡോക്ടര്‍മാരും ആരോഗ്യവകുപ്പ് അധികൃതരും താരം വീട്ടിലല്ലെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് മടങ്ങി. വസതിയിലുണ്ടായിരുന്ന ഷാരൂഖിന്റെ മാനേജര്‍ താരം പിറക്കാന്‍ പോകുന്നത് ആണ്‍കുട്ടിയാണെന്ന് ആരോപണം പറഞ്ഞിട്ടില്ലെന്ന് അധികൃതരോട് വ്യക്തമാക്കിയിട്ടുണ്ടത്രേ.

നടനുമായി ബന്ധപ്പെട്ട ചിലര്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. ഈ പ്രശ്‌നത്തില്‍ തിടുക്കപ്പെട്ട് പ്രതികരിക്കാനില്ലെന്നാണ് ഷാരൂഖുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ നിയമം അനുസരിച്ച് ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നതു കുറ്റകരമാണ്.

English summary
Sharukh Khan (SRK) was in the midst of a controversy following reports that he has gone for a pre-birth sex determination test for a third child through surrogacy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X