For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ നിരാശ തോന്നി, ഇത് പറ്റില്ലെന്ന് റിതേഷിനോട് പറഞ്ഞു

  |

  ബോളിവുഡിലെ മാത്യക ദമ്പതികളാണ് റിതേഷ് ദേശ്മുഖം ജെനിലിയ ഡിസൂസയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. 2003 ൽ പുറത്ത് ഇറങ്ങിയ തുജേ മേരി കസം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും അടുക്കുന്നത്. പിന്നീട് 2012 ഫെബ്രുവരിൽ ഇരുവരും വിവാഹിതരാവുകയായിരുന്നു. ജെനീലിയ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു കല്യാണം. പിന്നീട് സിനിമയിൽ നിന്ന് ഇടേവേള എടുക്കുകയായിരുന്നു.

  ദിലീപിനോടൊപ്പം മകൾ ഇല്ലേ എന്ന ചോദ്യത്തിന് മറുപടിയുമായി മീനൂട്ടി, എല്ലാവരുടേയും സംശയം തീർന്നു...

  സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും ജെനീലിയയുടെ വിശേഷങ്ങൾ ബോളിവുഡ് കോളങ്ങളിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും ബോളിവുഡ് കോളങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇതൊക്കെ ചെറിയ സമയം കൊണ്ട് തന്നെ വൈറലാവാറുമുണ്ട്. ജെനീലിയയ്ക്കും റിതേഷിനും രണ്ട് ആൺ മക്കളാണ്. ഇവരും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്.

  സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കാറുണ്ട്, മനോജ് കുമാറിന് ഉണ്ടായ അവസ്ഥ ഇതായിരുന്നു, ഡോക്ടർ പറയുന്നു

  കുഞ്ഞെൽദോയുമായി ദുൽഖറിന് അടുത്ത ബന്ധമുണ്ട്, കഥ ഇഷ്ടപ്പെട്ടിരുന്നു, എന്നാൽ ആസിഫ് എത്തുകയായിരുന്നു

  സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് ജെനീലിയ വിവാഹിതയാവുന്നത്. ഇപ്പോഴിത കല്യാണം കഴിഞ്ഞതിന് ശേഷമുള്ള ആദ്യനാളുകളെ കുറിച്ച് നടി വെളിപ്പെടുത്തുകയാണ്. ലേഡീസ് VS ജെന്റിൽ മാന്‍ സീസൺ 2വിലായിരുന്നു നടി വെളിപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് ആദ്യ ദിനങ്ങളിൽ രാവിലെ എഴുന്നേറ്റ് നന്നായി ഒരുങ്ങിയാണ് പുറത്തിറങ്ങിയിരുന്നത്. എന്നാൽ ഇത് തുടർന്ന് പോകാൻ കഴിഞ്ഞില്ലെന്നും നടി ഷോയിൽ പറയുന്നു.

  നടിയുടെ വാക്കുകൾ ഇങ്ങനെ... 'വിവാഹം കഴിച്ചയുടനെ ഞാൻ കരുതിയത് ഇതൊരു പതിവ് കാര്യമാണെന്നാണ്. എല്ലാദിവസവും രാവിലെ എഴുന്നേറ്റ് നന്നായി വസ്ത്രം ധരിച്ച് ഒരുങ്ങുകയാണ് ഞാൻ ചെയ്തിരുന്നത്. എന്നാൽ ദിവസങ്ങൾ കടന്നു പോയപ്പോൾ എന്നെ ഇത് അസ്വസ്ഥയാക്കാൻ തുടങ്ങി. ഞാൻ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. എനിക്ക് ഇത് ചെയ്യാനാകില്ലെന്ന് ഒരു മാസം കഴിഞ്ഞതോടെ റിതേഷിനെ അറിയിച്ചു.'- ജനിലിയ പറയുന്നു.

  എല്ലാദിവസവും രാവിലെ സൽവാര്‍ ധരിച്ച് ഒരുങ്ങിയാണ് ജനിലിയ വന്നിരുന്നത്. പ്രാർഥനയുടെയോ പൂജയുടെയോ ഭാഗമായാണ് ജനിലിയ ഇങ്ങനെ ഒരുങ്ങുന്നതെന്നായിരുന്നു താൻ കരുതിയതെന്ന് റിതേഷ് ദേശ്മുഖ് പറയുന്നു. 'ഞാൻ വിചാരിച്ചു പ്രാർഥനയുടെ ഭാഗമായാണ് ജെനിലിയ ഇങ്ങനെ വസ്ത്രം ധരിച്ച് ഒരുങ്ങി എത്തുന്നതെന്നായിരുന്നു. അതുകൊണ്ടു തന്നെ ഇക്കാര്യം കൂടുതൽ ശ്രദ്ധിച്ചിരുന്നില്ല. ഏകദേശം ഒരുമാസത്തിനു ശേഷം വളരെ നിരാശയോടെ തനിക്ക് ഇതു പറ്റില്ലെന്നു. ജനിലിയ പറഞ്ഞു.

  അപ്പോഴും എന്താണ് പ്രശ്നമെന്ന് എനിക്കു മനസ്സിലായിരുന്നില്ല. എന്താ പ്രശ്നമെന്ന് ഞാൻ ചോദിച്ചു. അപ്പോൾ ജനിലിയ പറഞ്ഞു. എല്ലാദിവസവും രാവിലെ എണീറ്റ് ഇങ്ങനെ അണിഞ്ഞൊരുങ്ങാൻ എനിക്ക് സാധിക്കില്ല. അല്ലെങ്കിലും നീ എന്തിനാണ് എല്ലാ ദിവസവും ഇങ്ങനെ അണിഞ്ഞൊരുങ്ങുന്നതെന്നോർത്ത് എനിക്ക് അദ്ഭുതം തോന്നിയിരുന്നു എന്നായിരുന്നു എന്റെ മറുപടി. എന്റെ മറുപടി കേട്ട് ജനിലിയ ചിരിച്ചു. '- റിതേഷ് പറയുന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ദിവസങ്ങൾക്ക് മുൻപ് ജെനിലിയയുടെ അമ്മയുടെ പിറന്നാൾ ആയിരുന്നു. പിറന്നാൾ ആശംസയ്ക്കൊപ്പം തനിക്ക് വേണ്ടി അമ്മ ജോലി ഉപേക്ഷിച്ചതിനെ കിറിച്ച് നടി തുറന്ന് എഴുതിയിരുന്നു. സിനിമ എന്നത് തന്റെ വിദൂര സ്വപ്‌നത്തില്‍പ്പോലും ഇല്ലായിരുന്നുവെന്ന് പറഞ്ഞാണ് ജനീലിയ തുടങ്ങുന്നത്.
  ഇടത്തരം കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. സിനിമയില്‍ ഒരു കഥാപാത്രം തേടിയെത്തിയപ്പോള്‍ അമ്മ എനിക്ക് വേണ്ടി ജോലി ഇപേക്ഷിച്ച് സെറ്റുകളില്‍ കൂടെ നിന്നു. കോളേജ് കാലത്താണ് അവസരങ്ങളേറെയും ലഭിച്ചത്. സിനിമാ അവസരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ പഠനത്തില്‍ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.- ജെനീലിയ പറയുന്നു.

  Read more about: genelia dsouza riteish deshmukh
  English summary
  Genelia D'Souza Opens Up About Her Marriage life With Riteish Deshmukh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X