»   » പുതിയനായികമാരുടെ വസ്ത്രധാരണത്തില്‍ തെറ്റില്ലെന്ന്

പുതിയനായികമാരുടെ വസ്ത്രധാരണത്തില്‍ തെറ്റില്ലെന്ന്

Posted By:
Subscribe to Filmibeat Malayalam

മുംബൈ: പഴയ കാല സിനിമാതാരങ്ങളെയും ഇപ്പൊഴുള്ളവരേയും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് ഹേമ മാലിനി. ഇപ്പോഴത്തെ നായികമാര്‍ അച്ചടക്കമുള്ളവരാണെന്നാണ് ഹേമ മാലിനിയുടെ അഭിപ്രായം. ഈ അച്ചടക്കവും ചിട്ടയുമെന്ന് ഹേമ മാലിനി ഉദ്ദേശിച്ചത് നടിമാരുടെ ജീവിതത്തിലല്ല മറിച്ച് വസ്ത്ര ധാരണത്തിലാണ്. ശരീരത്തെ ചിട്ടയായി പരിപാലിയ്ക്കുന്നതിനും അനുയോജ്യമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കുന്നതിനും ഇപ്പോഴത്തെ നായികമാര്‍ ശ്രദ്ധിക്കാറുണ്ടെന്നാണ് ഹോമമാലിനിയുടെ അഭിപ്രായം.ഇവരുടെ വസ്ത്ര ധാരണത്തില്‍ ഒരു തെറ്റും ഇല്ലെന്നാണ് ഹേമ മാലിനി പറയുന്നത്.

സ്വന്തം വീട്ടിലെ കുട്ടികള്‍ പോലും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങുമ്പോള്‍ സിനിമാ താരങ്ങള്‍ സാരി മാത്രം ധരിയ്ക്കുക എന്ന് പറയുന്നത് പ്രാവര്‍ത്തികമല്ലെന്നാണ് ഹേമ മാലിനിയുടെ അഭിപ്രായം. വളെര കഷ്ടപെട്ടാണ് നായികമാര്‍ ശരീരത്തെ നല്ല രീതിയില്‍ പരിപാലിയ്ക്കുന്നതെന്നും ഹേമ.

മകള്‍ ഇഷ ഡിയോള്‍ നല്ല നടിയാണെന്നും അവര്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വരണമെന്നും ഹേമമാലിനി ആഗ്രഹിയ്ക്കുന്നു. ഇനിയും ഒട്ടേറെ നല്ല വേഷങ്ങള്‍ ചെയ്യാന്‍ ഇഷയ്ക്ക കഴിയുമെന്നും ഹേമ മാലിനി പറഞ്ഞു.

Hema Malini, Isha

തങ്ങളുടെ കാലത്ത് ഒരുപാട് കഷ്ടപ്പെട്ട് സിനിമയില്‍ എത്തിയവരായിരുന്നു അഭിനേതാക്കളെന്നും വളരെ കുറച്ച് പ്രതിഫലം മാത്രമാണ് ഇവര്‍ക്ക് ലഭിച്ചിരുന്നതെന്നും ഹേമമാലിനി. ഇപ്പോള്‍ എല്ലാവര്‍ക്കും നല്ല പ്രതിഫലം കിട്ടുന്നുണ്ടെന്നും ഹേമ മാലിനി

English summary
Hema, who refused any skin show during her hey days, says there is nothing wrong in how Indian actresses are dressing up on screen today.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam