»   » സംവിധായിക ആടിന് പേടിട്ടു; ഷാരൂഖ്!

സംവിധായിക ആടിന് പേടിട്ടു; ഷാരൂഖ്!

Posted By:
Subscribe to Filmibeat Malayalam

ഇഷ്ടതാരങ്ങളുടെ പേരുകള്‍ വളര്‍ത്തുമൃഗങ്ങള്‍ക്കിടുന്ന പതിവ് ചിലയാളുകള്‍ക്കുണ്ട്, താരങ്ങളോടുള്ള ആരാധനമൂത്താണ് പലരും ഇത് ചെയ്യാറുള്ളത്. പക്ഷേ ഒരു പ്ട്ടിയേയോ പൂച്ചയേയോ ആളുകള്‍ തന്റെ പേര് വിളിയ്ക്കുമ്പോള്‍ താരങ്ങള്‍ക്ക് എന്തായിരിക്കും തോന്നുക? ഇക്കാര്യത്തില്‍ ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്റെ പ്രതികരണമറിയണമെങ്കില്‍ ചിലപ്പോള്‍ ബക്രാപൂര്‍ എന്ന പുതിയ ചിത്രം റിലീസാകേണ്ടിവരും. അല്ലെങ്കില്‍ ഇപ്പോഴത്തെ വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഷാരൂഖ് രംഗത്തെത്തണം.

കാര്യമെന്തെന്നാലോചിച്ച് തലപുകയ്‌ക്കേണ്ടതില്ല, ഒരു ആടിന് ഷാരൂഖിന്റെ പേരിട്ടിരിക്കുകയാണ്, ദേശീയ പുരസ്‌കാര ജേതാവായ ജാനകി വിശ്വനാഥ് സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ചിത്രമായ ബക്രൂപൂരില്‍ ആണ് ആടിന് ഷാരൂഖിന്റെ പേര് നല്‍കിയിരിക്കുന്നത്. ഈ ആട് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. അതുകൊണ്ടുതന്നെ മികച്ചൊരു പേര് ആടിന് നല്‍കണമെന്ന് ഉദ്ദേശിച്ചാണ് ഷാരൂഖിന്റെ പേരിട്ടിരിക്കുന്നതെന്നാണ് ജാനകി പറയുന്നത്.

Bakrapur

ഇതിനകം തന്നെ ബക്രൂപൂരിലെ ഷാരൂഖ് ആടിന്റെ കാര്യം വലിയ വാര്‍ത്തയായിട്ടുണ്ട്. ഷാരൂഖ് ഖാനെ തനിയ്ക്ക് വലിയ ഇഷ്ടവും ആരാധനയുമാണെന്നും അദ്ദേഹത്തെ അപമാനിയ്ക്കാനല്ല ഒരിക്കലും താന്‍ ആടിന് ഷാരൂഖ് എന്ന് പേരിട്ടതെന്നും ജാനകി പറയുന്നു. എട്ടുവയസുള്ള പെണ്‍കുട്ടിയും ആടു തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ബക്രാപൂര്‍ പറയുന്നത്. അതുകൊണ്ടുതന്നെ വളരെ ആകര്‍ഷകമായ ഒരു പേര് ആടിന് ഇടണമെന്ന് എനിയ്ക്ക് നിര്‍ബ്ബന്ധമായിരുന്നു. അങ്ങനെ ഷാരൂഖ് എന്ന് പേരിടാന്‍ തയ്യാറാവുകയായിരുന്നു- സംവിധായിക വ്യക്തമാക്കി.

എന്തായാലും ഈ വാര്‍ത്തകളോട് ഷാരൂഖ് ഇതുവരെ പ്രതികരിച്ചിട്ടില്ല, അപ്രതീക്ഷിതമായി ചിലപ്പോഴൊക്കെ ചൂടാകുന്ന സ്വഭാവം ഉള്ളയാളാണ് ഷാരൂഖ് എന്നിരിക്കെ അദ്ദേഹം ഇതിനെ എങ്ങിനെയെടുക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ ഇതിനെ വലിയ തമാശയാക്കി മാറ്റാനും കിങ് ഖാന് കഴിഞ്ഞേയ്ക്കും.

ഇതിന് മുമ്പ് ഷാരൂഖിന്റെ പേരിലുള്ള ഒരു പട്ടിയെക്കുറിച്ച് അമീര്‍ ഖാന്‍ ബ്ലോഗെഴുതിയത് വലിയ വിവാദമായി മാറിയിരുന്നു. ഇതിന് ശേഷം ഷാരൂഖും അമീരും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയിലല്ലെന്നും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. തന്റെ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നയാളുടെ നായയുടെ പേര് ഷാരൂഖ് ആണ്, ഷാരൂഖ് എന്റെ കാലുനക്കി, ഞാന്‍ അവന് ബിസ്‌കറ്റ് കൊടുത്തു എന്നിങ്ങനെയെല്ലാമായിരുന്നു അമീര്‍ ബ്ലോഗില്‍ എഴുതിയത്. ഇക്കാര്യത്തില്‍ ഷാരൂഖ് പരസ്യമായി പ്രതികരിച്ചില്ലെങ്കിലും ഷാരൂഖിന്റെ മക്കള്‍ക്ക് തങ്ങളുടെ പിതാവിന്റെ പേര് പട്ടിക്കിട്ടതും അതിനെക്കുറിച്ച് ബ്ലോഗെഴുതിയതുമൊന്നും അത്രയ്ക്ക് പിടിച്ചിരുന്നില്ല.

English summary
Filmmaker Janaki Vishwanathan's first Hindi film 'Bakrapur' has an unusual protagonist in the movie - a goat named Shah Rukh.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X