»   »  ഷാന്ദാറിന്റെ ട്രെയിലറിന് മികച്ച പ്രതികരണം, 24 മണിക്കൂറിനുള്ളില്‍ പത്ത് ലക്ഷം ലൈക്ക്

ഷാന്ദാറിന്റെ ട്രെയിലറിന് മികച്ച പ്രതികരണം, 24 മണിക്കൂറിനുള്ളില്‍ പത്ത് ലക്ഷം ലൈക്ക്

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഷാഹിദ് കപൂറും ആലിയ ഭട്ടും ഒന്നിക്കുന്ന ഷാന്‍ദാറിന്റെ ട്രെയിലറിന് മികച്ച പ്രതികരണം. ട്രെയിലര്‍ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടത് 10 ലക്ഷം പേരാണ്. ഇതോടു കൂടി വേഗത്തില്‍ പത്ത് ലക്ഷം ആള്‍ക്കാര്‍ കണ്ട ട്രെയിലര്‍ എന്ന റെക്കോഡ് ഷാന്‍ദാര്‍ സ്വന്തമാക്കി.

ഷാഹിദ് കപൂറിന്റെയും ആലിയ ഭട്ടിന്റെയും റൊമാന്‍സിങ് രംഗങ്ങാണ് ട്രെയിലറിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ആലിയ ഭട്ടും ഷാഹിദും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഷാന്‍ദാറിനുണ്ട്.

shaandaar

ഷാഹിദിന്റെ വിവാഹത്തിന് ശേഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് ഷാന്‍ദാര്‍. ഷാഹിദിന്റെ പിതാവ് പങ്കജ് കപൂര്‍ ആലിയയുടെ പിതാവായി ചിത്രത്തില്‍ എത്തുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള കോമ്പിനേഷന്‍ സീനുകളും ട്രെയിലറില്‍ കാണിക്കുന്നുണ്ട്.

വികാസ് ബഹല്‍ സംവിധാനം ചെയ്ത് കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ 22നാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

English summary
Pankaj Kapoor looks as amazing as ever and possibly we could see some funny moments between Shahid & his real life Dad. Let’s hope that the movie keep up to its name.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam