»   » ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന് മികച്ച പ്രതികരണം

ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന് മികച്ച പ്രതികരണം

Posted By: AkhilaKS
Subscribe to Filmibeat Malayalam

ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായി എത്തിയ മലയാളം ദൃശ്യം ഭാഷകള്‍ക്കപ്പുറവും മികച്ചതാകുന്നു. ഹിന്ദിയില്‍ അജയ് ദേവഗണ്‍ നായകനായി എത്തുന്ന ദൃശ്യത്തിനും തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

നിക്ഷികാന്ത് കമ്മത്ത് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിനും ദൃശ്യമെന്ന് തന്നെയാണ് പേര് നല്‍കിയിരിക്കുന്നത്. ശ്രേയ ശരണ്‍, തബു എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രി കഥാപാത്രങ്ങളുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.

drishyam

മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ദൃശ്യം തമിഴിലും, തെലുങ്കിലും, കന്നടയിലും വന്‍ഹിറ്റായിരുന്നു. തമിഴില്‍ മോഹന്‍ലാല്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് കമലഹാസനായിരുന്നു. കൂടാതെ തെലുങ്കില്‍ വെങ്കിടേഷനും കന്നടയില്‍ രവിശങ്കറുമാണ് ഈ വേഷം അവതരിപ്പിച്ചത്.

ആക്ഷന്‍ ഹീറോ വേഷങ്ങളില്‍ മാത്രം അഭിനയിച്ചുക്കൊണ്ടിരുന്ന അജയ് ദേവഗണിന്റെ ദൃശ്യം സിനിമയിലെ സാധാരണക്കാരന്റെ വേഷം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമാകുന്നുമുണ്ട്. കേരളത്തിലും ഹിന്ദി ദൃശ്യത്തിന് തുടക്കത്തില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

English summary
The film, directed by Nishikant Kamat, was expected to have a slow start as it is a suspense-thriller based on a Malayalam film by the same name.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam