»   » ഓസ്‌കാറില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞവരില്‍ രണ്ടാംസ്ഥാനത്ത് പ്രിയങ്ക ചോപ്ര

ഓസ്‌കാറില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞവരില്‍ രണ്ടാംസ്ഥാനത്ത് പ്രിയങ്ക ചോപ്ര

Posted By:
Subscribe to Filmibeat Malayalam

ദില്ലി: ഓസ്‌കാര്‍ അവാര്‍ഡ് വേദിയില്‍ അവതാരകയായെത്തി ബോളിവുഡ് സിനിമയുടെ അഭിമാനമായി മാറിയ നടി പ്രിയങ്ക ചോപ്രയ്ക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി. ഓസ്‌കാറുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും ഗൂഗിള്‍വഴി തിരഞ്ഞവരില്‍ രണ്ടാംസ്ഥാനത്ത് എത്തിയത് പ്രിയങ്ക ചോപ്ര. ഒന്നാംസ്ഥാനത്ത് മികച്ച നടനുള്ള അവാര്‍ഡ് നേടിയ ലിയനാര്‍ഡോ ഡി കാപ്രിയാറ്റിയാണ്.

ഓസ്‌കാറിനെക്കുറിച്ചുള്ള ലോകത്തെമ്പാടുനിന്നുള്ള തെരച്ചിലില്‍ 2 ശതമാനമാണ് ഇന്ത്യയില്‍ നിന്നുള്ളവരുടേത്. ഓസ്‌കാര്‍ തെരച്ചിലില്‍ മുന്നിലുള്ള ലോകത്തെ പത്ത് പ്രമുഖ സ്ഥലങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഗൂഗിളില്‍ ഓസ്‌കാര്‍ വിശേഷമറിയാനെത്തിയവരില്‍ 50 ശതമാനംപേരും അമേരിക്കയില്‍ നിന്നുള്ളവരാണ്. 30 ശതമാനം പേര്‍ ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, സ്‌പെയിന്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരും.

priyanka-chopra

2015നെ അപേക്ഷിച്ച് 70 ശതമാനം ആളുകളുടെ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ഓസ്‌കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മികച്ച സിനിമ, മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍ എന്നിവയാണ് ഗൂഗിള്‍വഴി ഇത്തവണ കൂടുതല്‍ തെരഞ്ഞെത്. ദി റെവനന്റ്, മാഡ് മാക്‌സ് തുടങ്ങിയവ സിനിമകളുടെ വിഭാഗത്തില്‍ മുന്നിലെത്തി.

ഇന്ത്യക്കാര്‍ കൂടുതലും തെരഞ്ഞത് ലിയനാര്‍ഡോയ്ക്കുവേണ്ടിയാണ്. അമേരിക്കയിലും കൂടുതല്‍ പേര്‍ തെരഞ്ഞത് ലിയനാര്‍ഡോയെതന്നെ. അമേരിക്കയില്‍ ഞായറാഴ്ച രാത്രിയിലും ഇന്ത്യയില്‍ തിങ്കളാഴ്ച പകലുമാണ് ഏറ്റവും കൂടുതല്‍പേര്‍ തെരച്ചലിനെത്തിയത്.

English summary
Google says Priyanka Chopra second most searched celebrity in Oscar searches

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam