»   » ഗ്രാന്റ് മാസ്റ്റര്‍ക്ക് ബോളിവുഡിലേക്ക് സ്വാഗതം.

ഗ്രാന്റ് മാസ്റ്റര്‍ക്ക് ബോളിവുഡിലേക്ക് സ്വാഗതം.

Posted By:
Subscribe to Filmibeat Malayalam

ഇടക്കാലത്തിനുശേഷം ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലിറങ്ങിയ ഗ്രാന്റ് മാസ്റ്റര്‍ എന്ന ലാല്‍ ചിത്രത്തിന് ബോളിവുഡ് സ്വാഗതമോതുന്നു. യുടിവി പിക്‌ചേര്‍സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിച്ച ചിത്രം മോഹന്‍ലാലിന്റെ തിരിച്ചുവരവിന് ശക്തമായ കളമൊരുക്കിയ ചിത്രമാണ്. ബോളിവുഡില്‍ ചിത്രം സംവിധാനം ചെയ്യാന്‍ ബി ഉണ്ണികൃഷ്ണനെ തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

മോഹന്‍ലാല്‍ ചെയ്ത ചന്ദ്രശേഖരന്‍ എന്ന പൊലീസ് ഓഫീസറുടെ വേഷത്തില്‍ അജയ് ദേവ്ഗണാണ് മുഖ്യപരിഗണനയിലുള്ളത്. മോഹന്‍ലാലിന്റെ അഭിനയസാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഉണ്ണികൃഷ്ണന്‍ ഗ്രാന്‍ഡ് മാസ്റ്ററിലെ ചന്ദ്രശേഖരനെ മോള്‍ഡ് ചെയ്‌തെടുത്തത്. ഇതിനായ് പത്തുകിലോ ശരീരഭാരം വരെ ലാല്‍ കുറച്ചിരുന്നു. പ്രിയാമണിയായിരുന്നു ഗ്രാന്‍ഡ്മാസ്‌ററില്‍ നായികയെങ്കില്‍ ഹിന്ദിനായിക ആര് എന്നത് തീരുമാനമായിട്ടില്ല.

മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സിനിമകള്‍ അന്യഭാഷകളിലേക്ക് ധാരാളമായി പുനര്‍നിര്‍മ്മിക്കപ്പെടുന്നത് നല്ല സൂചനയാണ്. തമിഴും
തെലുങ്കുമായിരുന്നു നമ്മുടെ പഴയമാര്‍ക്കറ്റുകള്‍. ഇപ്പോള്‍ ബേളിവുഡും മലയാളം സിനിമയെ കൗതുകപൂര്‍വ്വം ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു.
മലയാളിസംവിധായകന്‍ തന്നെ ബോളുവുഡിലും സംവിധായകനാവുക എന്നത് വലിയ ഒരംഗീകാരം തന്നെയാണ്. പ്രിയദര്‍ശന്‍ തുറന്നുവെച്ച അവസരമാണ് ഇന്ന് പലര്‍ക്കും പ്രയോജനകരമായി മാറിയിരിക്കുന്നത്.

താരതമ്യേന ചിലവുകുറവും പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനശൈലിയും പ്രമേയത്തോടുള്ള ആത്മാര്‍ത്ഥതയുമൊക്കെയാണ് മലയാളിയെ ബോളിവുഡില്‍ അംഗീകരിക്കപ്പെടാന്‍ കാരണമായിതീര്‍ന്നത് പ്രിയദര്‍ശനുശേഷം മുഖ്യധാരയില്‍ നിന്ന് സിദ്ധിഖ് ശ്രദ്ധേയനായികഴിഞ്ഞു. ട്രാഫിക്കിലൂടെ രാജേഷ്പിള്ളയും, ഇനി ഗ്രാന്റ് മാസ്റ്ററിലൂടെ ബി ഉണ്ണികൃഷ്ണനും ബോളിവുഡിന്റെ സിനിമ സ്വഭാവത്തെ സ്വാംശീകരിക്കാന്‍ തയ്യാറെടുക്കുന്നു.

മലയാളത്തില്‍ നിന്ന് ബോളിവുഡിലേക്ക് നീളുന്നവരുടെ ലിസ്‌റ് വരും കാലങ്ങളില്‍ കൂടാന്‍ തന്നെയാണ് സാദ്ധ്യത.

English summary
B Unnikrishnan's Mohanlal starrer 'Grandmaster' will now be remade in Hindi. Buzz is that, Ajay Devgn will play Mohanlal's role in the Hindi version.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam