For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് തവണ ഗര്‍ഭം അലസിയതിനെ കുറിച്ച് ഹര്‍ഭജന്റെ ഭാര്യ, സമാന അനുഭവമുളളവരോട് നടിക്ക് പറയാനുളളത്‌

  |

  ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങിനും ഭാര്യയും നടിയുമായ ഗീത ബസ്രയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത് അടുത്തിടെയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ ഇരുവരും തന്നെയാണ് സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. മൂത്തമകള്‍ ഹിനായയ്‌ക്കൊപ്പമുളള കുഞ്ഞനുജന്റെ ചിത്രമായിരുന്നു അന്ന് ഹര്‍ഭജനും ഗീതയും പങ്കുവെച്ചത്. 2015ല്‍ വിവാഹിതരായവരാണ് ഹര്‍ഭജന്‍ സിങും ഗീത ബസ്റയും. ബോളിവുഡില്‍ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് ഗീത. ദില്‍ ദിയ ഹെ, ദി ട്രെയിന്‍ തുടങ്ങിയ സിനിമകളെല്ലാം താരപത്നിയുടെതായി ശ്രദ്ധിക്കപ്പെട്ടു. ഇമ്രാന്‍ ഹാഷ്മിയുടെ നായികയായി 2006ലാണ് ഗീത ബോളിവുഡിലേക്ക് എത്തിയത്.

  harbhajan-family

  അതേസമയം 2015 ഒക്ടോബര്‍ 29ന് പഞ്ചാബിലെ ജലന്ധറില്‍ വെച്ചായിരുന്നു ഭാജിയുടെയും ഗീതയുടെയും വിവാഹം. ആദ്യത്തെ കുഞ്ഞ് ഹിനായ വന്ന ശേഷം രണ്ട് തവണ ഗര്‍ഭം അലസിപോയതായി മുന്‍പ് ഒരഭിമുഖത്തില്‍ നടി തുറന്നുപറഞ്ഞിരുന്നു. 2019ലും 2020ലുമാണ് ഹര്‍ഭജന്‍ സിങ്ങിന്‌റെ ഭാര്യയ്ക്ക് അപ്രതീക്ഷിതമായി ഇങ്ങനെ സംഭവിച്ചത്. ആദ്യത്തെ മൂന്ന് മാസത്തിലാണ് രണ്ട് തവണയും ഗര്‍ഭം അലസിയതെന്ന് ഗീത പറയുന്നു. ഇടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്.

  മണിക്കുട്ടനെ എതിരാളിയായി കണ്ടതിന് കാരണം, ഞങ്ങളുടെ സൗഹൃദ നിമിഷങ്ങള്‍ കാണിച്ചില്ല: കിടിലം ഫിറോസ്‌

  ആദ്യത്തെ മൂന്ന് മാസത്തിനുളളില്‍ കുഞ്ഞിനെ നഷ്ടപ്പെടുന്ന വേദന മറ്റാരെക്കാളും അമ്മയ്ക്ക് ആണെന്ന് നടി പറയുന്നു. എനിക്ക് ഇതിനെ കുറിച്ച് സംസാരിക്കണം എന്നുണ്ടായിരുന്നു. ഗര്‍ഭം അലസുകയും പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്യുന്ന സ്ത്രീകളോട് വീണ്ടും ശ്രമിക്കണമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു കുഞ്ഞിന് വേണ്ടി കൊതിക്കുന്ന ആരും തങ്ങളുടെ ആഗ്രഹം ഉപേക്ഷിക്കരുത്. അതെ, ഗര്‍ഭം അലസല്‍ നിങ്ങളില്‍ ഭയാനകമായ എഫക്ട് ഉണ്ടാക്കും. അതില്‍ നിന്ന് പുറത്തുവരാന്‍ നിങ്ങള്‍ക്ക് വളരെധികം സമയമെടുക്കും. എന്റെ ചില സുഹൃത്തുക്കള്‍ക്കും ഗര്‍ഭം അലസല്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സ്ത്രീകളായ നമ്മള്‍ ഇങ്ങനെയുളള സാഹചര്യങ്ങളില് നിന്ന് എത്രയും പെട്ടെന്ന് തിരിച്ചുവരാന്‍ പഠിക്കേണ്ടതുണ്ട്, നടി പറഞ്ഞു.

  ബിഗ് ബോസിലെ എറ്റവും മികച്ച മനുഷ്യന്‍, ജെനുവിന്‍ പ്ലെയര്‍, ആരൊക്കെയാണെന്ന് പറഞ്ഞ് കിടിലം ഫിറോസ്‌

  രണ്ടാമത്തെ കുഞ്ഞ് വന്നതിന് ശേഷം അച്ഛനെ നിലയിലുളള ഹര്‍ഭജന്‍ സിങിന്‌റെ പ്രവൃത്തികളെ ഗീത മുന്‍പ് പ്രശംസിച്ചിരുന്നു. അദ്ദേഹം ശരിക്കും ഇപ്പോള്‍ ഒരു പിതാവാണ് എന്ന് നടി പറയുന്നു. ജോവന്‍ ജനിച്ചപ്പോള്‍ അദ്ദേഹം വളരെ ആവേശത്തിലായിരുന്നു. അദ്ദേഹം എപ്പോഴും കുട്ടികളെ സ്‌നേഹിക്കുന്നു. എന്റെ പ്രസവ സമയത്തും അദ്ദേഹം ചിത്രങ്ങള്‍ ക്ലിക്ക് ചെയ്യുകയായിരുന്നു. ആ സമയത്ത് മുഴുവന്‍ കുടുംബത്തെയും ഒരുമിച്ച് കാണുന്നത് ഒരു അത്ഭുതകരമായ വികാരമായിരുന്നു.

  സായിയുമായി അകന്നതിന് കാരണം, സൈബര്‍ അറ്റാക്ക് കാര്യമാക്കിയില്ല, അനുഭവം പറഞ്ഞ് റംസാന്‍

  ഞങ്ങള്‍ ഞങ്ങളുടെ ചുമതലകള്‍ വിഭജിച്ചു. അദ്ദേഹം മിക്കവാറും രാത്രികളില്‍ ഉണര്‍ന്നിരിക്കും, അദ്ദേഹത്തിന്‌റെ കൈകളിലായിരിക്കും കുഞ്ഞ്. രാത്രിയില്‍ ഞാന്‍ കുഞ്ഞിന് പാല് കൊടുക്കുമ്പോഴും അദ്ദേഹം ഉണര്‍ന്ന് എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തും. അദ്ദേഹം കുഞ്ഞിന്‌റെ ഡയപ്പര്‍
  പോലും മാറ്റുന്നു. ഗര്‍ഭകാലത്ത് എന്നോട് വിശ്രമിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. മകളുടെ കാര്യങ്ങളെല്ലാം അദ്ദേഹം ഏറ്റെടുത്തു. അവളെ കുളിപ്പിക്കുകയും, സ്‌കൂളില്‍ പോകാന്‍ ഉണര്‍ത്തുകയും, ക്ലാസ്സുകള്‍ക്ക് ഒരുക്കുകയുമൊക്കെ ചെയ്യും. ഒരു തരത്തില്‍ അത് നല്ലതാണ്, കാരണം അദ്ദേഹം സാധാരണ വീട്ടില്‍ അധികം ഉണ്ടാവാറില്ല. പക്ഷേ ഇത്തവണ ഞങ്ങള്‍ക്ക് ഒരുമിച്ച് ധാരാളം സമയം ചെലവഴിക്കാനായി കഴിഞ്ഞു, അഭിമുഖത്തില്‍ നടി പറഞ്ഞു.

  Bigg Boss Malayalam 3: Kidilam Firoz opens up about Suryas crush on Manikuttan

  നടി ഹിന ഖാന്‍ ഇത്രയ്ക്കും സ്‌റ്റൈലിഷോ, ബോളിവുഡ് താരത്തിന്‌റെ പുത്തന്‍ ചിത്രങ്ങള്‍

  Read more about: harbhajan singh
  English summary
  Harbhajan Singh's Wife Geeta Basra Opens Up About Her Two Miscarriages Before Son's Birth
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X