»   » ആ സത്യങ്ങള്‍ ഞാന്‍ മറച്ച് വെക്കില്ല! എല്ലാം അവളോട് തുറന്ന് പറയാന്‍ പോവുകയാണെന്ന് സണ്ണി ലിയോണ്‍!!!

ആ സത്യങ്ങള്‍ ഞാന്‍ മറച്ച് വെക്കില്ല! എല്ലാം അവളോട് തുറന്ന് പറയാന്‍ പോവുകയാണെന്ന് സണ്ണി ലിയോണ്‍!!!

Posted By:
Subscribe to Filmibeat Malayalam

സണ്ണി ലിയോണും ഭര്‍ത്താവും വാര്‍ത്തകളില്‍ നിറയുന്നത് പതിവാണെങ്കിലും ഇപ്പോള്‍ ദത്തുപുത്രി നിഷയുടെ പേരിലാണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്. മകളുടെ കൂടെയുള്ള ജീവിതം കൂടുതല്‍ സന്തോഷം നല്‍കുന്നതാണെന്നും അവളെ പിരിഞ്ഞ് ജീവിക്കാന്‍ കഴിയില്ലെന്നും ഡാനിയല്‍ വെബര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിന്റെ ഒടിയനില്‍ നരേനും! ഒടി വിദ്യ പ്രയോഗിക്കുന്ന ഒടിയനാണോ നരേൻ ? താരം പറയുന്നതിങ്ങനെ...

അതിനിടെ തങ്ങള്‍ മകളെ ദത്തെടുത്തതാണെന്ന് അറിയിച്ച് തന്നെയായിരിക്കും അവളെ വളര്‍ത്തുകയെന്ന് സണ്ണി ലിയോണ്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് നടി മകളെ കുറിച്ചുള്ള കാര്യങ്ങള്‍ തുറന്ന് സംസാരിച്ചത്.

നല്ല രക്ഷിതാക്കള്‍

മകളെ ദത്തെടുക്കാന്‍ മാത്രമല്ല നല്ലൊരു രക്ഷിതാക്കളായിരിക്കാനുള്ള ശ്രമത്തിലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാം ഇരുവരും ഒന്നിച്ചെടുത്തിരിക്കുകയാണ്. മാത്രമല്ല ഇക്കാര്യങ്ങളെല്ലാം ആരാധകരോട് പങ്കുവെക്കാനും താരങ്ങള്‍ മറന്നില്ല.

മകള്‍ സത്യം അറിയണം


തങ്ങള്‍ അവളെ ദത്തെടുത്താണെന്നുള്ള കാര്യം അവളോട് പറഞ്ഞിട്ടാണ് അവളെ വളര്‍ത്താന്‍ പോവുന്നത്്. നിഷയില്‍ നിന്നും ഒരു കാര്യവും മറച്ച് വെക്കില്ല. സത്യം അവളറിയണം. മാത്രമല്ല ദത്തെടുത്തതിന്റെ എല്ലാ രേഖകളും അവളെ കാണിക്കുമെന്നും സണ്ണി പറയുന്നു.

ഞാന്‍ അവളുടെ അമ്മ അല്ല

അവളുടെ അമ്മ അവളെ ഉപേക്ഷിച്ചതല്ലെന്ന് അവളറിയണം. അവരവളെ ഒന്‍പത് മാസം ചുമന്നതാണെന്നും താന്‍ അവളുടെ യഥാര്‍ത്ഥ അമ്മ അല്ലെന്നുള്ള കാര്യവും അവളറിയണം. അവളുടെ ആത്മാവുമായി താന്‍ അടുത്ത് കിടക്കുന്നുണ്ടെങ്കിലും അവളെ ദത്തെടുത്തതിന് ശേഷമാണ് താന്‍ അവളുടെ അമ്മ ആയതെന്ന ് അവളറിയണമെന്നും സണ്ണി പറയുന്നു.

പെണ്‍കുട്ടിയെ ദത്തെടുത്തത്..

വെബ്ബറിന്റെ കുടുംബത്തില്‍ പെണ്‍കുട്ടികള്‍ തീരെ കുറവാണെന്നും അതിനാല്‍ തന്നെ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. മുംബൈയിലുള്ള അനാഥാലയങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് പോവാറുണ്ടായിരുന്നു. അങ്ങനെയാണ് ലാത്തൂരില്‍ നി്ന്നും നിഷയെ തിരഞ്ഞെടുക്കുന്നത്.

ദൈവത്തിന്റെ തീരുമാനം


നിഷയെ ഞങ്ങളിലേക്കെത്തിച്ചത് ദൈവത്തിന്റെ തീരുമാനമായിരുന്നെന്നാണ് സണ്ണി പറയുന്നത്. ദത്തെടുക്കലിന്റെ നിയമ നടപടികള്‍ പൂര്‍ത്തിയാവാന്‍ അഞ്ചാറ് മാസമെടുത്തു. അപ്പോളെക്കോ അവളെ നഷ്ടമാവുമോ എന്ന ആശങ്ക തന്നെ വീര്‍പ്പു മുട്ടിച്ചിരുന്നതായിട്ടും സണ്ണി പറയുന്നു.

എല്ലാം സൂക്ഷിച്ചിരിക്കുകയാണ്


ദത്തെടുത്തത് മുതല്‍ നിഷയുടെ ഓരോ ദിവസങ്ങളും തങ്ങള്‍ ഫോട്ടോകളായും വീഡിയോകളായും സൂക്ഷിക്കുകയാണ്. അവളെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും എഴുതി തയ്യാറാക്കിയതായും അവളുടെ സന്തോഷത്തിന് വേണ്ടി എന്തിനും തയ്യാറാണ് തങ്ങളെന്നും സണ്ണി പറയുന്നു.

നിഷ കൗര്‍


സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും കൂടി മാസങ്ങള്‍ക്ക് മുമ്പാണ് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുന്നത്. നിഷ കൗര്‍ എന്നാണ് അവള്‍ക്ക് പേരിട്ടിരിക്കുന്നത്. ഒരു നിമിഷം പോലും നിഷയെ പിരിഞ്ഞിരിക്കാന്‍ വയ്യെന്ന അവസ്ഥയിലായിരുന്നു വെബ്ബറും സണ്ണിയും.

English summary
Have to disclose this fact to her': Sunny Leone on adopting daughter Nisha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam