»   » ഡോണ്‍ 2ന് വിലക്കില്ല

ഡോണ്‍ 2ന് വിലക്കില്ല

Posted By:
Subscribe to Filmibeat Malayalam
Don 2
ഷാരൂഖ് ഖാന്‍ നായകനായ ഡോണ്‍-2 സിനിമയുടെ പ്രദര്‍ശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളി. 1978 ല്‍ പുറത്തിറങ്ങിയ ആദ്യ ഡോണിന്റെ പകര്‍പ്പവകാശ ഉടമ്പടി പാലിച്ചില്ലെന്ന് ആരോപിച്ച് നരിമാന്‍ ഹിറാനി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.

നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹിറാനിയുടെ ആവശ്യം നിരസിച്ചിരുന്നു. തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റീസ് മൊഹിത് ഷാ ജസ്റ്റീസ് റോഷന്‍ ഡാല്‍വി എന്നിവരാണ് കേസ് പരിഗണിച്ചത്.

ഡോണ്‍-1 നിര്‍മിക്കാന്‍ 2005 ല്‍ കരാര്‍ ഒപ്പിട്ടെങ്കിലും ചിത്രത്തിന്റെ തുടര്‍പരമ്പര പുറത്തിറക്കാന്‍ കരാറില്ലെന്നായിരുന്നു നരിമാന്‍ ഹിറാനിയുടെ വാദം. 1978ലെ ഡോണിന്റെ സിഗ്‌നേച്ചര്‍ ട്യൂണും സ്‌ക്രിപ്റ്റും, കഥാപാത്രവും അനുമതിയില്ലാതെ ഉപയോഗിച്ചെന്നുമാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഡോണ്‍ റീമേക്ക് ചെയ്യാനുള്ള അവകാശം 2005ല്‍ നല്‍കിയിരുന്നു. അതിന് 2009വരെമാത്രമേ സാധുതയുണ്ടായിരുന്നുള്ളൂവെന്നും നരിമാന്‍ ഹിരാനി അവകാശപ്പെടുന്നു.

ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയായിരുന്നു ഹര്‍ജി. ഏറെ വൈകിപ്പോയെന്ന് പറഞ്ഞാണ് നേരത്തെ സിംഗിള്‍ ബെഞ്ച് ആവശ്യം തള്ളിയത്.

English summary
Ritesh Sidhwani, Farhan Akhtar and Shahrukh Khan can breathe a sigh of relief, the reason being the apparent High Court denial of the legal suit alleging infringement of copyright that was filed against the makers of Don 2.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam