For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങളാദ്യം കാണുമ്പോള്‍ അവന് മറ്റൊരു പ്രണയമുണ്ട്, എന്നിട്ടും അവന്‍ എന്നെ പഞ്ചാരയടിച്ചു; രണ്‍വീറിനെ പറ്റി ദീപിക

  |

  ബോളിവുഡിലെ സൂപ്പര്‍ താരജോഡിയാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് ദീപിക. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ച താരമാണ് ദീപിക പദുക്കോണ്‍. രണ്‍വീര്‍ സിംഗ് ആകട്ടെ തന്റെ സമകാലികരേക്കാള്‍ ഏറെ മികച്ച അഭിനേതാവെന്ന് തെളിയിച്ച നടനും. ഇരുവരും ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമെല്ലാം ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ്.

  Also Read: 'നിങ്ങളുടെ ഒരു ദിവസത്തെ പ്രതിഫലമാണ് എന്റെ ആകെ ശമ്പളം'; അക്ഷയ് കുമാറിനോട് സമാന്ത

  സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ രാം ലീലയിലൂടേയാണ് രണ്‍വീറും ദീപികയും ഒരുമിക്കുന്നത്. ഓണ്‍ സ്‌ക്രീനിലെ പ്രണയം ഓഫ് സ്‌ക്രീനിലും ആവര്‍ത്തിക്കുകയായിരുന്നു. ഈ പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് രണ്‍വീറും ദീപികയും. സ്വഭാവത്തില്‍ തീര്‍ത്തും വ്യത്യസ്തരായ രണ്‍വീറും ദീപികയും പക്ഷെ പ്രണയത്തിന്റെ കാര്യത്തില്‍ ഒരേ വഞ്ചിയിലെ യാത്രക്കാരാണ്.

  തന്റേയും രണ്‍വീറിന്റേയും പ്രണയത്തെക്കുറിച്ചും തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചുമൊക്കെ ഒരിക്കല്‍ ദീപിക മനസ് തുറന്നിരുന്നു. രണ്‍വീറും ദീപികയും ആദ്യമായി കാണുമ്പോള്‍ രണ്‍വീര്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. പണ്ടുമുതലേ താന്‍ ദീപികയുടെ കട്ട ആരാധകനായിരുന്നുവെന്നാണ് രണ്‍വീര്‍ പറഞ്ഞിട്ടുള്ളത്. മറ്റൊരാളുമായി പ്രണയത്തിലായിരിക്കുമ്പോഴും രണ്‍വീര്‍ തന്നെ പഞ്ചാരയടിച്ചുവെന്നാണ് ദീപിക പറയുന്നത്.

  ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക മനസ് തുറന്നത്. ''ഞാന്‍ യഷ് രാജ് സ്റ്റുഡിയോയില്‍ വച്ചാണ് അവനെ ആദ്യമായി കാണുന്നത്. മറ്റാരേയും ഗൗനിക്കാതെ അവന്‍ പഞ്ചാരയടിക്കുകയായിരുന്നു. ആ സമയത്ത് അവന്‍ മറ്റൊരാളെ ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ ചിരിച്ചുകൊണ്ട് നീയെന്നെ പഞ്ചാരയടിക്കുകയാണോ എന്ന് ചോദിച്ചു'' എന്നായിരുന്നു ദീപിക പറഞ്ഞത്.

  ആറ് വര്‍ഷത്തോളം തങ്ങള്‍ ഡേറ്റിംഗ് ചെയ്തിരുന്നുവെന്നും സ്ഥിരമായി ഡിന്നറിനും ലഞ്ചിനും പോകുമായിരുന്നുവെന്നും ദീപിക പറയുന്നു. പക്ഷെ താന്‍ ഏറ്റവും പ്രിയപ്പെട്ടതായി കരുതുന്ന നിമിഷ രാം ലീലയൊരുക്കിയ സഞ്ജയ് ലീല ബന്‍സാലിയുടെ വീട്ടില്‍ ലഞ്ച് കഴിക്കാന്‍ പോയതാണെന്നാണ് ദീപിക പറയുന്നത്.

  ''സാര്‍ ഞങ്ങളെ ലഞ്ച് കഴിക്കാന്‍ വിളിച്ചു. കഴിച്ചു കൊണ്ടിരിക്കെ എന്റെ പല്ലിന്റെ ഇടയില്‍ ക്രാബിന്റെ കഷ്ണം കുടുങ്ങി. എന്നെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് കളിയാക്കാനായി അവന്‍ ദേ നിന്റെ പല്ലിന്‍ ക്രാബ് എന്ന് പറഞ്ഞു. എന്നാല്‍ എടുക്ക് എന്ന് ഞാന്‍ അവനോട് പറഞ്ഞു. ഞങ്ങള്‍ മൂന്നു പേരും ആ നിമിഷം മറക്കില്ല'' എന്നാണ് ദീപിക പറയുന്നത്. ദീപികയും രണ്‍വീറും കണ്ടുമുട്ടുന്ന സമയത്ത് രണ്‍വീര്‍ അനുഷ്‌ക ശര്‍മയുമായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  രണ്‍വീറിന്റെ അരങ്ങേറ്റ സിനിമയായിരുന്ന ബാന്റ് ബജാ ബാരാത്തില്‍ അനുഷ്‌കയായിരുന്നു നായിക. ഇരുവരും തമ്മിലുള്ള ജോഡി പൊരുത്തം കയ്യടി നേടിയിരുന്നു. പിന്നീട് മറ്റൊരു സിനിമയിലും രണ്‍വീറും അനുഷ്‌കയും ഒരുമിച്ചു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. അനുഷ്‌കയുമായി പിരിഞ്ഞ ശേഷമാണ് രണ്‍വീര്‍ ദീപികയുമായി അടുക്കുന്നത്. ഇക്കാലത്ത് അനുഷ്‌കയും ദീപികയും തമ്മില്‍ പിണക്കത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  രാം ലീലയിലൂടെ ഒരുമിച്ച രണ്‍വീറും ദീപികയും പിന്നീട് ബാജിറാവു മസ്താനി, പത്മാവത്, 83 തുടങ്ങിയ സിനിമകളിലും ഒരുമിച്ച് അഭിനയിച്ചു. ഇറ്റലിയില്‍ വച്ചായിരുന്നു രണ്‍വീറിന്റേയും ദീപികയുടേയും വിവാഹം. ഇന്ത്യന്‍ സിനിമാ ലോകം വലിയ ആഘോഷമാക്കിയതായിരുന്നു ഈ താരം വിവാഹം. ഇറ്റലിയില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. സിഖ് മതാചാരപ്രകാരവും കൊങ്കണി മാതാചാര പ്രകാരവും രണ്ട് വിവാഹങ്ങളായിരുന്നു രണ്‍വീറിനും ദീപികയ്ക്കുമുണ്ടായിരുന്നത്.

  Recommended Video

  Dilsha Opening A Giftbox She Received From A Fan | ആരാധകന്റെ സമ്മാനപെട്ടി തുറന്ന് ദിൽഷ

  അതേസമയം ഗെഹരായിയാം ആണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അനന്യ പാണ്ഡെ, സിദ്ധാന്ത് ചതുര്‍വേദി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത സിനിമയും ദീപികയുടെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ദീപികയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.

  ജയേഷ്ഭായ് ജോര്‍ദാര്‍ ആണ് രണ്‍വീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. എന്നാല്‍ ഈ സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. രണ്‍വീറും ദീപികയും ഒരുമിച്ച് ഒടുവിലെത്തിയ സിനിമയായ 83 നിരൂപക പ്രശംസ നേടിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവായിട്ടാണ് ചിത്രത്തില്‍ രണ്‍വീറെത്തിയത്. ആലിയ ഭട്ടിനൊപ്പം അഭിനയിക്കുന്ന റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് രണ്‍വീറിന്റെ പുതിയ സിനിമ.

  English summary
  He Was Dating Someone Still Flirted With Me Deepika About Meeting Ranveer For The First Time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X