»   » അടുത്ത മാസം പ്രസവം; നിറവയറുമായി കരീന കപൂര്‍ ഫോട്ടോ ഷൂട്ടിനെത്തിയിരിക്കുന്നു...

അടുത്ത മാസം പ്രസവം; നിറവയറുമായി കരീന കപൂര്‍ ഫോട്ടോ ഷൂട്ടിനെത്തിയിരിക്കുന്നു...

By: Pratheeksha
Subscribe to Filmibeat Malayalam

ഗര്‍ഭകാലം ആഘോഷമാക്കിയ ബോളിവുഡ് നടിമാരിലൊരാളാണ് കരീന കപൂര്‍. നിറവയറുമായി പൊതു പരിപാടികള്‍ക്കും മറ്റും നടി ഓടിനടക്കുമ്പോള്‍ ഒന്നു പോലും വിടാതെ മാധ്യമങ്ങള്‍ അതെല്ലാം വാര്‍ത്തയാക്കിയിരുന്നു.

ഡിസംബറില്‍ ആദ്യ വാരം കുഞ്ഞു ജനിക്കാനിരിക്കെ നടി വീണ്ടും ഷൂട്ടിനായി സ്റ്റുഡിയോയില്‍..വെളള വസ്ത്രത്തില്‍ മനോഹരിയായായാണ് കരീനയെത്തിയത..ചിത്രങ്ങള്‍ കാണാം.

മാഗസിന്‍ കവര്‍ ചിത്രത്തിന്റെ ഷൂട്ട്

ഒരു മാഗസിന്റെ കവര്‍ ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിനായാണ് കരീന മുംബൈയിലെ മെഹ്ബൂബ് സ്റ്റുഡിയോയിലെത്തിയത്

കരീനയും സെയ്ഫും ഒരുക്കത്തില്‍

കരീന കപൂറും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും തങ്ങള്‍ക്ക് പിറക്കാനിരിക്കുന്ന കുഞ്ഞനെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ്. കുഞ്ഞിനു സ്വന്തമായി മുറി വരെ ഇവര്‍ ഒരുക്കി കഴിഞ്ഞു. മുറി ഒരുക്കുന്നതിനായി ഇന്റീരീയര്‍ ഡിസൈനറെ വിദേശത്തു നിന്നാണ് കൊണ്ടു വന്നത്.

അവാര്‍ഡ് ദാനചടങ്ങുകള്‍

ആഴ്ച്ചകള്‍ക്കു മുന്‍പ് ലക്‌സ് ഗോള്‍ഡന്‍ റോസ് അവാര്‍ഡില്‍ ചുവപ്പ് ഗൗണ്‍ അണിഞ്ഞ് കരീന എത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ ഒട്ടേറെ ഫാഷന്‍ ഈവന്റുകള്‍ക്കും നടി പങ്കെടുത്തു

ഗര്‍ഭിണികള്‍ക്കുള്ള വിലക്ക്

ഇന്ത്യന്‍ സമൂഹത്തില്‍ ഗര്‍ഭിണികള്‍ അതു ചെയ്യരുത് ഇത് ചെയ്യരുത് എന്നിങ്ങനെ ഒട്ടേറെ വിലക്കുകളുണ്ടെന്നനും ഗര്‍ഭകാലം പ്രസവം എന്നിവയെ സാധാരണ ജൈവിക പ്രതിഭാസമായി കാണണമെന്നും കരീന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കരീന കപൂറിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Kareena Kapoor, who is due to give birth in December, was seen shooting for a magazine at a suburban studio recently.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam