»   » ഹേമ മാലിനിയുടെ മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍

ഹേമ മാലിനിയുടെ മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് നടി ഹേമ മാലിനിയുടേയും നടന്‍ ധര്‍മേന്ദ്രയുടേയും മകള്‍ അഹാന ഡിയോളിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ദില്ലിയിലെ വ്യവയായ പ്രമുഖനായ വൈഭവ് വോരയാണ് വരന്‍.

അച്ഛനും അമ്മയുമൊക്കെ സിനിമാ താരങ്ങളായിട്ട് പോലും അഹാനയ്ക്ക് അഭിനയിക്കാന്‍ താത്പ്പര്യമില്ല. നൃത്തത്തോട് എന്നാല്‍ അഹാനയ്ക്ക് അതിയായ താല്‍പ്പര്യം ഉണ്ട് . അറിയപ്പെടുന്ന ഒരു ഒഡീസി നര്‍ത്തകിയും ഫാഷന്‍ ഡിസൈനറുമാണ് അഹാന.

സഹോദരിയായ ഇഷയുടെ വിവാഹത്തില്‍ വച്ചാണ് അഹാന വൈഭവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

ഹേമ മാലിനിയുടെ മകളുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍

ഹേമമാലിനിയുടെ ഇളയ മകള്‍ അഹാനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ബിസിനസുകാരനും ദില്ലി സ്വദേശിയുമായ വൈഭവ് വോരയാണ് അഹാനയെ വിവാഹം കഴിക്കുന്നത്.

ഹേമ മാലിനിയുടെ മകളുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍

ഹേമമാലിനിയുടെ മൂത്ത മകള്‍ ഇഷയുടെ വിവാഹത്തില്‍ വച്ചാണ് വൈഭവും അഹാനയും ആദ്യമായി കാണുന്നത്. പ്രണയത്തിലായ ഇവര്‍ വീട്ടുകാരോട് തങ്ങള്‍ക്ക്് വിവാഹിതരാകണം എന്ന ആവശ്യം പറയുകയായിരുന്നു. രണ്ട് കുടുംബങ്ങളുടേയും സമ്മതത്തോടെയാണ് വിവാഹ നിശ്ചയം നടന്നത്.

ഹേമ മാലിനിയുടെ മകളുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍

അഹാനയും അമ്മ ഹേമ മാലിനിയും. 2012 ലാണ് അഹാനയുടെ സഹോദരി ഇഷ വിവാഹിതയാകുന്നത്. ബിസിനസുകാരനായ ഭരത് തക്താനിയാണ് ഇഷയുടെ ഭര്‍ത്താവ്.

ഹേമ മാലിനിയുടെ മകളുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍

ധര്‍മ്മേന്ദ്രയുടെയും ബോളിവുഡിന്റെ സ്വപ്‌ന സുന്ദിരി ഹേമ മാലിനിയുടേയും മകളായി ജനിച്ചിട്ടും അഹാന അങിയത്തിന്റെ പാതയിലേക്ക് തിരിഞ്ഞില്ല. ഒഡീസി നര്‍ത്തകിയും ഫാഷന്‍ ഡിസൈനറുമാണ് അഹാന.

ഹേമ മാലിനിയുടെ മകളുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍

വൈഭവ് വളരെ നല്ല ആളാണെന്നും അഹാനയ്ക്ക് അയാളെ ഭര്‍ത്താവായി ലഭിക്കാന്‍ പോകുന്നതില്‍ സന്തോഷമുണ്ടെന്നും ഹേമ മാലിനി പറഞ്ഞു.

English summary
Hema Malini's younger daughter Ahana Deol recently got engaged to a Delhi-based businessman Vaibhav Vora.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam