twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട വിഷാദ ചിരി ഇനി ഇല്ല, മുംബൈയിൽ നിന്ന് ലോകസിനിമയുടെ ഖാനായത് ഇങ്ങനെ

    |

    ഇന്ത്യൻ സിനിമയിൽ മാത്രമല്ല ലോക സിനിമയിലും കൈ നിറയെ ആരാധകരുളള താരമാണ് ഇർഫാൻ ഖാൻ. 1966 ൽ രാജസ്ഥാനിലെ ജയ്പൂരിലെ മുസ്ലീം കുടുംബത്തിലായിരുന്നു ജനനം. എം എ പൂർത്തിയാക്കിയതിന് ശേഷം നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്ന് അഭിനയം പഠിച്ചു. 1987 ൽ പഠിത്തം പൂർത്തിയായതിനു ശേഷം താരം മുബൈയിലേയ്ക്ക് മാറി താമസിക്കുകയായിരുന്നു, ടെലിവിഷൻ‌ സീരിയലിൽ നിന്നാണ് ഇർഫാൻ ഖാൻ ബിഗ് സ്ക്രീനിൽ എത്തുന്നത്. വില്ലൻ വേഷത്തിലൂടെയായിരുന്നു കരിയറിന്റെ തുടക്കം. . 'ചാണക്യ', 'ചന്ദ്രകാന്ത' എന്നി പരമ്പരകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു.

    irfan kahna

    1986 ൽ ആയിരുന്നു താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം .1988 ൽ മീര നായർ സം‌വിധാനം ചെയ്ത സലാം ബോം‌ബേ എന്ന ചിത്രത്തിലൂടെയായിരുന്നു താരം ചുവട് വെയ്ക്കുന്നത്. 1990 ൽ ഏക് ഡോക്ടർ കി മൗത് എന്ന സിനിമയിലും 1998 ൽ സച് എ ലോങ് ജേർണി എന്ന സിനിമയിലും അഭിനയിച്ചു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ സലാം ബോംബെ ഓസ്കാർ നോമിനേഷൻ നേടിയിരുന്നു. ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും ഇർഫാൻ ഖാൻ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

     സിനിമയിലെ കഷ്ടപ്പാട്

    അഭിനയത്തിനോട് അടങ്ങാത്ത ആഗ്രഹമായിരുന്നു ഇർഫാൻ ഖാന്. തന്നെ തേടിയെത്തുന്ന ചെറിയ കഥാപാത്രങ്ങൾ പോലും അതിന്റേതായ തന്മയത്തോടു കൂടി താരം സ്ക്രീനിൽ എത്തിച്ചു. ഒരു പാട് നാളത്തെ കഷ്ടപ്പാടിനെ ശേഷമാണ് ബോളിവുഡിൽ തന്റേതായ മേൽവിലാസം ഉണ്ടാക്കിയെടുത്തത്. 2001 ൽ പുറത്തിറങ്ങിയ കപാഡിയയുട ദി വാറിയർ എന്ന ചിത്രമായിരുന്നു താരത്തിന്റെ കരിയർ മാറ്റി മറിച്ചത്. മികച്ച പ്രേക്ഷകാഭിപ്രായം ലഭിച്ചിരുന്നു.

     മൂന്ന്  പതിറ്റാണ്ട്

    കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സിനിമയിൽ സജീവമാണ് ഇർഫാൻ ഖാൻ. മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു. മക്ബൂൽ, ലെെഫ് ഇൻ എ മെട്രോ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധ നേടുകയും ഇർഫാൻ ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാകുകയും ചെയ്തു. സൂപ്പർതാര പരിവേഷത്തിൽ താൽപര്യമില്ലാത്ത നടൻ ഒരെ സമയം ഇന്ത്യൻ സമാന്തര സിനിമകളുടേയും കച്ചവട സിനിമകളുടേയും ഭാഗമാകുകയായിരുന്നു.

    ഇന്ത്യയുടെ  ഹോളിവുഡ്   മുഖം

    ഇന്ത്യൻ സിനിമയുടെ അന്താരാഷ്ട്ര മുഖമായിരുന്ന ഇർഫാൻ. ലോക സിനിമ പ്രേക്ഷകരുടേയും പ്രിയതാരമാകാൻ അദ്ദേഹത്തിന് അധികം സമയം വേണ്ടി വന്നില്ല.ഹോളിവുഡിൽ സ്ലം ​ഡോ​ഗ് മില്യണയർ, അമെെസിംങ് സ്പെെഡർമാൻ, ദ നെയിം സേക്ക്, ന്യൂയോർക്ക് ഐ ലവ്യൂ, ജുറാസിക് വേൾഡ്, ഇൻഫേർനോ, ലെെഫ് ഓഫ് പൈ എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. ഈ ചിത്രങ്ങളിലെ താരത്തിന്റെ കഥാപാത്രങ്ങളെല്ലാം ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.പാൻ സിം​ഗ് തോമർ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരമടക്കം ഒട്ടനവധി അം​ഗീകാരങ്ങൾ ഇർഫാനെ തേടിയെത്തി. 2011 ൽ കലാരം​ഗത്തെ സമ​ഗ്ര സംഭാവനയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

     ക്രിക്കറ്റിനോട്  താൽപര്യം

    ഗോഡ് ഫാദർമാരില്ലാതെ വെള്ളിത്തിരയിൽ എത്തിയ ഇർഫാൻഖാന് കഠിന പ്രയത്നത്തിന്റെ ഒരുപാട് കഥകൾ പറയാനുണ്ട്. കുട്ടിക്കാലത്ത് ക്രിക്കറ്റായിരുന്നു താരത്തിന്റെ മനസ്സിൽ. പിന്നീട് വലുതാകുന്തോറും സിനിമ മനസ്സിൽ ഇടം പിടിക്കുകയായിരുന്നു. പിന്നീട് താൻ കണ്ട് സ്വപ്നം ജീവിതമാക്കാനുള്ള ഓട്ടപ്പാച്ചിലായിരുന്നു. ടോങ്കിലെ നവാബ് കുടുംബംഗമാണ് ഇർഫാൻഖാൻ. അമ്മ സെയ്ദാ ബീഗം കവിയത്രിയായിരുന്നു.ഭാര്യ; സുതപ സികാർ, മക്കൾ; ബബിൽ, ആര്യൻ, സഹോദരങ്ങൾ; സല്‍മാന്‍, ഇമ്രാന്‍ . ദിവസങ്ങൾക്ക് മുൻപാണ് അമ്മ മരണപ്പെട്ടത്,അംഗ്രേസി മീഡിയമാണ് അടുത്തിടെ പുറത്തിറങ്ങിയ ചിത്രം

    Read more about: irfan khan
    English summary
    Here is how Irrfan Khan becomes a successful international actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X