»   » മേക്കോവര്‍ ഇങ്ങനെയാവുമോ? ആമിര്‍ ഖാന്റെയും അമിതാഭ് ബച്ചന്റെയും ലുക്കിന് പിന്നിലെ സത്യം പുറത്ത്!

മേക്കോവര്‍ ഇങ്ങനെയാവുമോ? ആമിര്‍ ഖാന്റെയും അമിതാഭ് ബച്ചന്റെയും ലുക്കിന് പിന്നിലെ സത്യം പുറത്ത്!

Written By:
Subscribe to Filmibeat Malayalam

ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍ ഇന്ന് 53-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ആരാധകര്‍ക്ക് സര്‍പ്രൈസുമായി പിറന്നാള്‍ ദിനത്തില്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ അംഗമായിരിക്കുകയാണ്. ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയുടെ അതേ ലുക്കില്‍ തന്നെയായിരുന്നു ആമിറിന്റെ പിറന്നാള്‍ ആഘോഷം. അതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

അത് മാത്രമല്ല തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനില്‍ ആമിര്‍ ഖാനും അമിതാഭ് ബച്ചനും വ്യത്യസ്ത ഗെറ്റപ്പുകളില്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ശേഷം അവരുടേതെന്ന് പറഞ്ഞ് അതിശയിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുകയാണ്. ആമിര്‍ ഖാനും അമിതാഭ് ബച്ചന്റെയും മുഖവുമായി സാമ്യമുള്ള ചിത്രങ്ങളായിരുന്നെങ്കിലും സത്യാവസ്ഥ അതായിരുന്നില്ല.

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍

ആമിര്‍ ഖാന്‍ നായകനായി അഭിയിക്കുന്ന സിനിമയാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. അമിതാഭ് ബച്ചനാണ് സിനിമയില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികമാരായി കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ക്ക് എന്നിവരും സിനിമയിലുണ്ട്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് സിനിമയിലെ താരങ്ങളുടെ ഫസ്റ്റ് ലുക്കാണെന്ന് പറഞ്ഞ് ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. എന്നാല്‍ ആ ചിത്രങ്ങള്‍ക്ക് പിന്നില്‍ മറ്റൊരു സത്യാവസ്ഥ ഉണ്ടെന്നുള്ളതാണ് വസ്തുത.

അവകാശി വേറെയാണ്..

ആമിര്‍ ഖാന്റയും അമിതാഭ് ബച്ചന്റെയുമെന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോസിന് മറ്റൊരു അവകാശിയുണ്ട്. മോഡലായ ദല്‍ജിത് സീന്‍ സിംഗ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ചിത്രമാണെന്ന പേരില്‍ പുറത്ത് വന്നത്. അതുപോലെ തന്നെ അമിതാഭ് ബച്ചന്റെ ഫോട്ടോ എന്ന് പറഞ്ഞ് പ്രചരിക്കുന്ന ചിത്രം അഫ്ഹാന്‍ അഭയാര്‍ത്ഥിയായ ഒരു 68കാരനായ ഷാബുസ് എന്നയാളുടെ ചിത്രമായിരുന്നു. ഫോട്ടോഗ്രാഫറായ സ്റ്റീവ് മക്കൂരി എടുത്ത ചിത്രമാണിത്. വാര്‍ത്തയിലെ സത്യം ഇതോടെ പുറത്ത് വന്നിരിക്കുകയാണ്.

വൈറലാവുന്ന ചിത്രങ്ങള്‍

ഇതുവരെ ആരും കാണാത്ത ലുക്കിലാണ് ആമിറും അമിതാഭ് ബച്ചനും അഭിനയിക്കുന്നത്. അതിനാല്‍ താരങ്ങളുടെ ലുക്ക് കാണാനുള്ള ആകാംഷയിലാണ് ആരാധകര്‍. എന്നാല്‍ സിനിമയുടെ ചിത്രീകരണത്തിനിടെ താരങ്ങളുടെ പല ചിത്രങ്ങളും ചോര്‍ന്നിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായി ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിട്ടില്ല. ചിത്രങ്ങള്‍ ചോരുന്നതിനാല്‍ ലൊക്കേഷനില്‍ ഫോട്ടോ എടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും താരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി ആമിര്‍ ഖാന്‍ മൂക്കും കാതും കുത്തിയ ചിത്രങ്ങള്‍ ആദ്യം തന്നെ പുറത്ത് വന്നിരുന്നു.

പിറന്നാള്‍ ദിനം

ഇന്ന് ആമിര്‍ ഖാന്റെ പിറന്നളാണ്. പിറന്നാളിന് ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസ് സമ്മാനം ആമിര്‍ സമ്മാനിച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ പുതിയ അക്കൗണ്ട് എടുത്താണ് ഇത്തവണത്തെ ആമിറിന്റെ പിറന്നാള്‍ ആഘോഷം തുടങ്ങിയത്. ഇന്‍സ്റ്റാഗ്രാമില്‍ ആദ്യമായി അമ്മ സീനത്ത് ഹുസൈന്റെ പഴയൊരു ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഞാന്‍ എന്ന വ്യക്തിയുണ്ടാവാനുള്ള കാരണം ഇദ്ദേഹമാണെന്ന് പറഞ്ഞായിരുന്നു അമ്മയുടെ ഫോട്ടോ ആമിര്‍ പുറത്ത് വിട്ടത്.

#beardshade

A post shared by Daljit Sean Singh (@daljit.sean.singh) on May 28, 2016 at 2:43am PDT

English summary
Here's the truth behind Aamir Khan and Amitabh Bachchan's 'first look' of Thugs Of Hindostan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam