Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ഭാര്യയും രണ്ട് മക്കളുമുളള ഒരാള്‍ക്ക് മകളെ കൊടുക്കില്ല, ഹേമ മാലിനി-ധര്‍മേന്ദ്ര വിവാഹത്തെ കുറിച്ചുളള അറിയാകഥ
ബോളിവുഡ് സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഹേമ മാലിനി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ സൂപ്പര്‍ താരങ്ങളുടെ എല്ലാം നായികയായി ശ്രദ്ധേയ ചിത്രങ്ങളിലാണ് നടി അഭിനയിച്ചത്. അഭിനേത്രി എന്നതിലുപരി എഴുത്തുകാരി, സംവിധായിക, നിര്‍മ്മാതാവ്, നര്‍ത്തകി എന്നീ നിലകളിലും ഹേമ മാലിനി തിളങ്ങി. ഒരുകാലത്ത് ബോളിവുഡില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നായികയാണ് നടി. ഷോലെ പോലുളള ചിത്രങ്ങള്‍ ഹേമ മാലിനിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1980ലാണ് ധര്‍മേന്ദ്രയുമായുളള നടിയുടെ വിവാഹം കഴിഞ്ഞത്.
ഗ്ലാമറസ് ലുക്കുകളില്‍ തിളങ്ങി നടി ശ്വേത തിവാരി, ചിത്രങ്ങള്‍ കാണാം
ഹേമ മാലിനിയുമായി ധര്‍മേന്ദ്രയുടെ രണ്ടാം വിവാഹമായിരുന്നു. പര്‍കാഷ് കൗറിനെയാണ് നടന് ആദ്യം വിവാഹം ചെയ്തത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഹേമ മാലിനിയെയും തന്റെ ജീവിത സഖിയാക്കുകയായിരുന്നു ധര്‍മേന്ദ്ര. ആദ്യ വിവാഹത്തില്‍ നാല് മക്കളുളള ധര്മേന്ദ്രയ്ക്ക് ഹേമമാലിനിയുമായുളള ബന്ധത്തില്‍ ഇഷ ഡിയോള്‍, അഹാന ഡിയോള്‍ എന്നീ മക്കളാണുളളത്.

ഷോലെ, സീത ഓര് ഗീത, അലിബാബ ഓര് 40 ചോര്‍ തുടങ്ങിയ സിനിമകളിലെ ധര്‍മേന്ദ്ര- ഹേമ മാലിനി കെമിസ്ട്രിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. 41 വര്‍ഷമായി സന്തോഷകരമായി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് ഇരുവരും. അതേസമയം ധര്‍മേന്ദ്ര ഹേമ മാലിനി വിവാഹം അത്ര ഏളുപ്പമായിരുന്നില്ല. നടിയുടെ പിതാവിന്റെ ഏതിര്പ്പുകളെയെല്ലാം അതീജിവിച്ചാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്.

ആദ്യ വിവാഹം കഴിഞ്ഞ് വളരെക്കാലം കഴിഞ്ഞാണ് ധര്‍മേന്ദ്ര ഹേമമാലിനിയെ കണ്ടത്. സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച ശേഷം ഇരുവരും ഇഷ്ടത്തിലായി. എന്നാല്‍ ഹേമ മാലിനിയെ വിവാഹം കഴിക്കണമെന്ന ധര്‍മേന്ദ്രയുടെ ആഗ്രഹം നടിയുടെ പിതാവ് നിരസിച്ചു. അന്ന് ഭാര്യയും രണ്ട് ആണ്മക്കളുമുളള ഒരാളെ ഹേമ വിവാഹം കഴിക്കുന്നതിനോട് ആയിരുന്നു പിതാവ് എതിര്‍പ്പ് പ്രകടിപ്പിച്ചത്.

സിനിമാ ചിത്രീകരണത്തിനായി ഹേമ മാലിനിയ്ക്ക് കൂട്ടായി അന്ന് ധര്‍മേന്ദ്ര ഒപ്പം പോയിട്ടുണ്ട്. ധര്‍മേന്ദ്ര ഇല്ലാത്ത സമയത്ത് നടന്റെ അമ്മയോ ആന്റിയോ ഹേമമാലിനിയുടെ കൂടെ പോവും. ഇന്ത്യന്‍ ഐഡല്‍ 12 ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് പിതാവ് തന്നെ കുറിച്ച് വേവലാതിപ്പെട്ടതും ധര്മേന്ദ്രയോടൊപ്പം സമയം ചെലവഴിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നതായും ഹേമമാലിനി പറഞ്ഞത്.
Recommended Video

ഞങ്ങള്‍ കാറില്‍ യാത്ര ചെയ്തപ്പോള്‍ ഉണ്ടായ സംഭവം ഇപ്പോഴും ഓര്‍മ്മയുണ്ടെന്ന് നടി പറഞ്ഞു. 'ധരംജി ഉളള സമയത്ത് അച്ഛന് ഉടനെ എന്റെ അരികില്‍ ഇരിക്കും. എന്നാല്‍ അദ്ദേഹം ഇല്ലാത്ത സമയത്ത് മറ്റൊരു സീറ്റിലാണ് പിതാവ് ഇരുന്നത്'. ഇന്ത്യന്‍ ഐഡല്‍ ഷോയിലാണ് ധര്‍മേന്ദ്ര ഒടുവില്‍ ടെലിവിഷനില്‍ എത്തിയത്. അന്ന് മല്‍സരാര്‍ത്ഥികളുമായി സംസാരിച്ചതിന് പുറമെ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ചും നടന് മനസുതുറന്നു. പ്രത്യേകിച്ച് അടുത്തിടെ അന്തരിച്ച ബോളിവുഡ് താരവും സുഹൃത്തുമായ ദിലീപ് കുമാറിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!
-
മോഹന്‍ലാല്‍ എന്ന നടന് ഞങ്ങള്‍ക്ക് വലിയ ആളാണ്; അടൂര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണാത്തത് കൊണ്ടാവുമെന്ന് ധര്മജൻ