For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലക്ഷങ്ങള്‍ വിലയുളള സോഫയില്‍ നിന്ന് ഫോട്ടോഷൂട്ട്, സോനത്തെ വിമര്‍ശിച്ച് നെറ്റിസണ്‍സ് പറഞ്ഞത്

  |

  ഫാഷന്‌റെയും സ്റ്റൈലിന്‌റെയും കാര്യത്തില്‍ ബോളിവുഡില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് സോനം കപൂര്‍. സ്റ്റൈലിഷ് ലുക്കിലുളള നടിയുടെ മിക്ക ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധേയമാവാറുണ്ട്. ഫാഷനില്‍ വേറിട്ട പരീക്ഷണങ്ങള്‍ നടത്താന്‍ സോനം എപ്പോഴും താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും സോനം കപൂറിന്റെതായി വരാറുണ്ട്. ഇന്‍സ്റ്റഗ്രാം വഴിയാണ് തന്‌റെ ചിത്രങ്ങള്‍ സോനം കൂടുതലായി പങ്കുവെക്കാറുളളത്. അതേസമയം സോനം കപൂറിന്‌റെതായി വന്ന പുതിയൊരു ഫോട്ടോഷൂട്ടിന് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് വന്നിരിക്കുന്നത്.

  sonamkapoor

  ആര്‍ക്കിടെക്ച്യൂറല്‍ ഡൈജസ്റ്റ് ഇന്ത്യയുടെ കവര്‍ ഫോട്ടോഷൂട്ടാണ് സോനത്തിന്‌റെതായി വന്നത്. മാഗസിന്‌റെ സെപ്റ്റംബര്‍ ലക്കത്തിന് വേണ്ടിയാണ് നടി ഫോട്ടോഷൂട്ട് നടത്തിയത്. സോനം കപൂറിന്റെ വീട്ടില്‍ വെച്ച് തന്നെയാണ് ഫോട്ടോഷൂട്ട് നടന്നത്. പതിനെട്ട് ലക്ഷം രൂപ വിലവരുന്ന സോഫയുടെ മുകളില്‍ കയറിനിന്നാണ് സോനം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഈ ചിത്രം നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന്‌ പിന്നാലെ വിമര്‍ശനവുമായി നെറ്റിസണ്‍സ് എത്തുകയായിരുന്നു.

  ഞങ്ങളുടെ വീടും ഓഫീസും തുറക്കുന്നതില്‍ ആദ്യം ഞാന്‍ അസ്വസ്ഥയായിരുന്നു എന്ന് സോനം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പക്ഷേ ഞാന്‍ മികച്ചൊരു ടീമിനൊപ്പം ആണ് പ്രവര്‍ത്തിക്കുന്നത് എനിക്ക് പെട്ടെന്ന് മനസിലായി. സെപ്റ്റംബര്‍-ഒക്ടോബര്‍ ലക്കത്തില്‍ വരുന്ന മാഗസിനില്‍ മനോഹരമായി അവതരിപ്പിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ഇടങ്ങളുടെ ഈ ചിത്രങ്ങള്‍ പങ്കിടുന്നതില്‍ ഞാന്‍ ഇപ്പോള്‍ വളരെ ആവേശത്തിലും ത്രില്ലിലുമാണ്. ഈ അവിശ്വസനീയമായ ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നത് സന്തോഷകരമാണ് എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സോനം കപൂര്‍ കുറിച്ചത്.

  ബിഗ് ബോസ് കഴിഞ്ഞ് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു, ആദ്യത്തേത്‌ നടന്ന സന്തോഷം പങ്കുവെച്ച് സൂര്യ

  സോനത്തിന്‌റെ ചിത്രത്തിന് പിന്നാലെ കമന്റുമായി ഭര്‍ത്താവ് ആനന്ദ് അഹൂജയും എത്തി. 'ഞാന്‍ ഇപ്പോള്‍ ആ സോഫയില്‍ ഇരിക്കുമ്പോഴെല്ലാം ഈ ചിത്രം എപ്പോഴും എന്റെ മനസ്സില്‍ വരും' എന്നാണ് ആനന്ദ് കുറിച്ചത്. ഇതിന് ചിരിച്ചുകൊണ്ട് ക്ഷ്മിക്കണം ഞാന്‍ പുതിയ സോഫയില്‍ നിന്നു എന്ന് സോനം കുറിച്ചു. ഇവരുടെ സംഭാഷണത്തിന് പിന്നാലെ വിമര്‍ശനവുമായി നെറ്റിസണ്‍സ് എത്തുകയായിരുന്നു. 'പാവപ്പെട്ട ആളുകള്‍ക്ക് കുറച്ച് സംഭാവന നല്‍കുക. ഈ പതിനെട്ട് ലക്ഷം രൂപയുളള സോഫയേക്കാള്‍ പ്രാധാന്യമുളള കാര്യമാണത് എന്നാണ് സോനത്തിന്‌റെ ചിത്രത്തിന് താഴെ ഒരാള്‍ കുറിച്ചത്. യുകെയേക്കാള്‍ അതിസമ്പന്നരായ നിങ്ങളെ ഇന്ത്യയ്ക്ക് ആവശ്യമാണ്. സോഫയും പ്രശ്‌സതിയും വാങ്ങിക്കൊണ്ട് ജീവിതവും പണവും പാഴാക്കരുത് എന്നും നെറ്റിസണ്‍ കുറിച്ചു.

  വെളുത്താല്‍ കൊളളില്ല, പഴയ ഇരുണ്ട നിറമാണ് നല്ലത് എന്നൊക്കെ പറയും', നെഗറ്റീവ് കമന്റുകളെ കുറിച്ച് മഞ്ജു

  അതേസമയം അടുത്തിടെയാണ് സോനം കപൂറും ആനന്ദും ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയത്. സഹോദരി റിയ കപൂറിന്‌റെ വിവാഹത്തിന് മുന്‍പാണ് സോനവും ഭര്‍ത്താവും മുംബൈയില്‍ എത്തിയത്. അടുത്തിടെയാണ് സോനത്തിന്‌റെ സഹോദരിയുടെ വിവാഹം നടന്നത്.. റിയയുടെ വിവാഹം താരകുടുബം ആഘോഷമാക്കി മാറ്റിയിരുന്നു. സഹോദരിയുടെ വിവാഹ ചടങ്ങുകളില്‍ സോനവും തിളങ്ങി. ഇതിനിടെ സോനം ഗര്‍ഭിണിയാണ് എന്ന തരത്തിലുളള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ലണ്ടനില്‍ നിന്ന് മുംബെെ ഏയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ കണ്ടാണ് സോനം ഗര്‍ഭിണിയാണ് എന്ന് ചിലര്‍ കമന്റിട്ടത്.

  Recommended Video

  Devi Ajith's daughter Nandhana's wedding visuals

  എന്നാല്‍ ഇത് തന്‌റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നടി നിഷേധിച്ചിരുന്നു. കൂടാതെ വര്‍ക്കൗട്ടിനിടെയുളള ഒരു ചിത്രം പങ്കുവെച്ചും അടുത്തിടെ പലര്‍ക്കും നടി മറുപടി നല്‍കി. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ല സോനം കപൂര്‍. നായികയായും കേന്ദ്രകഥാപാത്രമായും ബോളിവുഡില്‍ എത്തിയിട്ടുണ്ട് നടി. സൂപ്പര്‍ താര ചിത്രങ്ങളില്‍ വരെ പ്രധാന വേഷങ്ങളില്‍ സോനം എത്തി. സഹസംവിധായികയായി ബോളിവുഡില്‍ എത്തിയ സോനം കപൂര്‍ പിന്നീട് നായികാനടിയായി സജീവമാവുകയായിരുന്നു.

  English summary
  Here's Why Netizens Slam Sonam Kapoor And Give An Advice To Her Husband Anand Ahuja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X