For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മരിച്ച് പോയ നടി പര്‍വീണ്‍ ബാബിയുടെ ഫ്‌ളാറ്റ് വാങ്ങാന്‍ വരുന്നവരെല്ലാം പേടിച്ച് ഓടുകയാണെന്ന കഥയ്ക്ക് പിന്നിൽ?

  |

  ഒരു കാലത്ത് അതീവ സുന്ദരിയായി ബോളിവുഡില്‍ നിറഞ്ഞ് നിന്ന താരസുന്ദരിയാണ് പര്‍വീണ്‍ ബാബി. ഗ്ലാമറസാണെന്നുള്ളത് തന്നെയായിരുന്നു ബാബിയുടെ വജ്രായുധം. അതിശയിപ്പിക്കുന്ന പ്രകടനം കൊണ്ട് അക്കാലത്ത് നിര്‍മാതാക്കളെയും സിനിമാപ്രവര്‍ത്തകരെയുമൊക്കെ സ്വാധീനിക്കാന്‍ നടിയ്ക്ക് സാധിച്ചു.

  അമര്‍ അക്ബര്‍ അന്തോണി, ഷാന്‍, ഗോ ഓര്‍ ദോ പഞ്ച് എന്നിങ്ങനെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ബാബി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും ബാബിയുടെ സ്റ്റൈല്‍ പിന്തുടരുന്നവരും കുറവല്ല. അതേ സമയം നടി ജീവിച്ചിരുന്നപ്പോള്‍ താമസിച്ച വീടിനെ ചുറ്റിപ്പറ്റിയുള്ള ചില കഥകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കോടികള്‍ വില വരുന്ന ഈ ഫ്‌ളാറ്റ് വാങ്ങാന്‍ ആളുകള്‍ ഭയപ്പെടുന്നതായിട്ടാണ് ഈടൈംസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

  പര്‍വീണ്‍ ബാബിയുടെ മരണം നടന്നിട്ട് പതിനേഴ് വര്‍ഷത്തോളമായി. എന്നിട്ടും ജുഹു ബീച്ചിന് അഭിമുഖമായിട്ടുള്ള അവരുടെ ഫ്‌ളാറ്റ് വിജനമായി തന്നെ കിടക്കുകയാണെന്നാണ് ഈടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുംബൈയിലെ ജുഹുവിലെ റിവിയേര ബില്‍ഡിങ്ങിന്റെ ഏഴാം നിലയില്‍ സ്ഥിതി ചെയ്യുന്ന ടെറസ് ഫ്‌ളാറ്റിലാണ് അവസാന നാളുകളില്‍ പര്‍വീണ്‍ ബാബി താമസിച്ചിരുന്നത്. ഈ ഫ്‌ളാറ്റ്‌ കോടികള്‍ക്ക് വില്‍ക്കാനാണ് തീരുമാനം.

  Also Read: 'സീരിയലിൽ നിന്ന് പുറത്താക്കി, ജൂനിയർ ആർട്ടിസ്റ്റുകളുമായി വഴക്ക്; പ്രായമാവുന്തോറും മുരളിയുടെ സ്വഭാവം മോശമായി'

  വില്‍ക്കാന്‍ മാത്രമല്ല വാടകയ്ക്ക് കൊടുക്കാനും സമ്മതമാണ്. മാസത്തില്‍ 4 ലക്ഷം രൂപയ്ക്ക് വാടകയ്ക്ക് കൊടുക്കുകയോ അതല്ലെങ്കില്‍ 15 കോടിയ്ക്ക് വില്‍ക്കാനോ ആണ് ബ്രോക്കര്‍മാർ ഉദ്ദേശിക്കുന്നത്. നിലവില്‍ ഫ്‌ളാറ്റിന്റെ അറ്റകുറ്റ പണികളൊക്കെ നടത്തി മനോഹരമാക്കി കൊണ്ടിരിക്കുകയാണ്.

  Also Read: 'മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലിൽ എന്നെങ്കിലും മുറിയെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു'; വിക്രം ഓർക്കുന്നു

  എന്നാല്‍ ഫ്‌ളാറ്റ് വാങ്ങിക്കാന്‍ വരുന്നവര്‍ ഇത് പര്‍വീണ്‍ ബാബിയുടെ ഫ്‌ളാറ്റ് ആണെന്ന് അറിയാതെയാണ് വരുന്നത്. അവിടെ എത്തിയതിന് ശേഷം ഇതിനെ കുറിച്ച് അറിയുമ്പോള്‍ ഭയപ്പെടുകയാണ്. ശരിക്കും സ്‌കീസോഫ്രീനിയ എന്ന അസുഖത്തെ തുടര്‍ന്ന് അവയവങ്ങള്‍ തകരാറിലായിട്ടാണ് പര്‍വീണ്‍ ബാബി മരിക്കുന്നത്. സ്വാഭാവികമായിട്ടുള്ള മരണമാണെങ്കിലും ആളുകളുടെ മനസില്‍ വിചിത്രമായ ചിന്തകളാണ് വരുന്നത്.

  Also Read: മമ്മൂട്ടിയോട് നന്ദി പറയണം; പൊന്നിയിൻ സെൽവനെക്കുറിച്ച് മണിരത്നം

  മരിച്ച് നാല് ദിവസത്തിന് ശേഷമാണ് ബാബിയെ അവരുടെ ഫ്‌ളാറ്റില്‍ നിന്നും കണ്ടെടുക്കുന്നത്. അതുകൊണ്ട് തന്നെ ആളുകളുടെ ചിന്തയിലേക്ക് അത് കടന്ന് വരികയാണ്. ഇത് പലരിലും അസ്വസ്ഥതകകള്‍ക്ക് കാരണമായി. നിലവില്‍ ഫ്‌ളാറ്റിന്റെ വാതിലില്‍ പര്‍വീണ്‍ ബാബിയുടെ ചാരിറ്റിബിള്‍ ട്രസ്റ്റ് എന്ന ലേബലാണ് കൊടുത്തിരിക്കുന്നത്.

  ഒരാള്‍ ഇത് വാങ്ങിക്കുന്നതായി സമീപിപ്പിച്ചിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഉടമസ്ഥാവകാശം ആരാണ് കൈമാറുന്നതെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല.

  2014 വരെ ഈ ഫ്‌ളാറ്റില്‍ ആളുകള്‍ താമസിച്ചിരുന്നതായിട്ടാണ് വിവരം. എന്നാല്‍ അദ്ദേഹം ഇതൊരു ബിസിനസ് ആവശ്യത്തിനായി ഉപയോഗിച്ചതോടെയാണ് പുറത്താക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും 21-ാം നൂറ്റാണ്ടിലും ഇത്തരം അന്ധവിശ്വാസങ്ങളുടെയും പേടിയുടെയും പുറകേ നടക്കുകയാണോ ആളുകള്‍ എന്ന ചിരിയുണര്‍ത്തുന്ന വസ്തുതയും ചര്‍ച്ചയാവുന്നു.

  Read more about: parveen babi
  English summary
  Here's Why People Are Hesitated To Buy Actress Parveen Babi Juhu Flat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X