»   » സല്‍മാന്റെ നായികയായി അഭിനയിച്ച നടി സല്‍മാന്റെ അമ്മയായി അഭിനയിക്കും!!

സല്‍മാന്റെ നായികയായി അഭിനയിച്ച നടി സല്‍മാന്റെ അമ്മയായി അഭിനയിക്കും!!

By: Sanviya
Subscribe to Filmibeat Malayalam

നടിമാരുടെ കാര്യത്തില്‍ ഒരു മുപ്പത് വയസ് കഴിഞ്ഞാല്‍ നായിക വേഷങ്ങള്‍ കുറയും. പിന്നെ വരുന്നതെല്ലാം അമ്മ വേഷങ്ങളും സഹോദരി വേഷങ്ങളുമായിരിക്കും. എന്നാല്‍ പ്രായം അമ്പത് കടന്നാലും നടന്മാര്‍ക്ക് ഇതൊന്നും ബാധകമല്ല.

പണ്ട് സല്‍മാന്‍ ഖാന്റെ നായികയായി അഭിനയിച്ചിരുന്ന നടിയായിരുന്നു ശ്രീദേവി. ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ നടി സല്‍മാന്‍ ഖാന്റെ അമ്മയുടെ വേഷം അവതരിപ്പിക്കുന്നു.

salmankhan

അമ്മയും മകനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചതായുമാണ് അറിയുന്നത്. വിപുല്‍ ഷയാണ് ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ഒരിടവേളയ്ക്ക് ശേഷം ശ്രീദേവി സിനിമയിലേക്ക് തിരിച്ച് വന്ന ചിത്രമായിരുന്നു വിജയ് യുടെ പുലി. ചിമ്പു ദേവന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. റാണിയുടെ വേഷമാണ് ശ്രീദേവി ചിത്രത്തില്‍ അവതരിപ്പിച്ചത്.

English summary
Heroine To Mother, Anything For Superstar!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam