»   » 'കോടി'ക്കണക്ക്‌പറയാന്‍ അസിനില്ല

'കോടി'ക്കണക്ക്‌പറയാന്‍ അസിനില്ല

Posted By:
Subscribe to Filmibeat Malayalam
Asin
ബോക്‌സ്ഓഫീസില്‍ നൂറ് കോടി കൊയ്ത ചിത്രങ്ങളുടെ പട്ടികയിലേയ്ക്ക് തന്റെ ചിത്രങ്ങളും ഇടംപിടിച്ചെങ്കിലും അസിന് ഇതിനോടൊന്നും അത്ര താത്പര്യമില്ല. കണക്കുകളെ കുറിച്ച് താന്‍ ചിന്തിക്കാറില്ല. ഒരു ചിത്രം ചെയ്യുമ്പോള്‍ തന്റെ റോള്‍ നന്നാക്കണം എന്നു മാത്രമേ ആഗ്രഹിക്കാറുള്ളൂ.

ഫിലിം ഹിറ്റാവുകയാണെങ്കില്‍ നല്ലത്. ചിത്രം ബോക്‌സ്ഓഫീസില്‍ നിന്ന് നൂറ് കോടി കൊയ്യുകയാണെങ്കില്‍ അതൊരു ബോണസാണ്. എന്നാല്‍ അതാണ് വലിയ കാര്യം എന്ന് പറയുന്നതിനോട് തനിക്ക് താത്പര്യമില്ലെന്നും നടി.

സിനിമാമേഖലയില്‍ നായകനടന്‍മാരെ ചിലപ്പോള്‍ കോടികളുടെ കണക്ക് ചിലപ്പോള്‍ അലട്ടുന്നുണ്ടാവും. എത്രയൊക്കെ വാദിച്ചാലും സിനിമ പുരുഷമേധാവിത്വമുള്ള മേഖലയാണ്. എന്നാല്‍ ഭാവിയില്‍ ഇതിന് മാറ്റമുണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും നടി പറഞ്ഞു.

ഹൗസ്ഫുള്‍ 2, റെഡ്ഡി, ഗജനി എന്നിവയാണ് നൂറ് കോടി വാരിയ അസിന്‍ ചിത്രങ്ങള്‍. അജയ് ദേവ്ഗണ്‍, അഭിഷേക് ബച്ചന്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ച ബോല്‍ ബച്ചനാണ് അസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

English summary
Asin says she is not bothered about it and insists that leading actresses should not take the burden
 of numbers on their head.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam