»   » സെക്‌സ് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തി, ജൂലി 2 പരാജയം, റായി ലക്ഷ്മിയുടെ തുറന്നുപറച്ചില്‍!

സെക്‌സ് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തി, ജൂലി 2 പരാജയം, റായി ലക്ഷ്മിയുടെ തുറന്നുപറച്ചില്‍!

Posted By:
Subscribe to Filmibeat Malayalam
'സെക്സ് പ്രതീക്ഷിച്ചെത്തിയവർ നിരാശരായി' | filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡിലേക്ക് ചേക്കേറിയ തനിക്ക് മികച്ച തുടക്കമാണ് ജൂലി2 സമ്മാനിച്ചതെന്ന് റായി ലക്ഷ്മി പറയുന്നു. തിയേറ്ററുകളില്‍ ജൂലി2 പരാജയപ്പെടുമെന്ന് അന്ന് താന്‍ വ്യക്തമാക്കിയതാണ്. ഈ രീതിയിലായിരുന്നില്ല ചിത്രത്തിന്റെ മാര്‍ക്കറ്റിങ്ങ് ചെയ്യേണ്ടിയിരുന്നതെന്നും അന്ന് വ്യക്തമാക്കിയിരുന്നു. ട്രെയിലറും ടീസറും കണ്ട പ്രേക്ഷകര്‍ സെക്‌സ് രംഗങ്ങള്‍ പ്രതീക്ഷിച്ചാണ് തിയേറ്ററുകളിലേക്കെത്തിയത്. എന്നാല്‍ അത്തരത്തിലുള്ള യാതൊരു സംഭവവും സിനിമയിലില്ല.

സരയുവിന്‍റെ അപകടം റേറ്റിങ്ങ് കൂട്ടാനുള്ള ചാനല്‍ തന്ത്രം? വീഡിയോ കണ്ടവര്‍ പരിപാടി കാണാതെയിരിക്കുമോ?

മിനിസ്ക്രീന്‍ അടക്കി ഭരിക്കുന്ന പത്ത് അഭിനേത്രികള്‍, ഇവരെക്കുറിച്ച് നിങ്ങള്‍ക്ക് വല്ലതും അറിയുമോ?

സാജന്‍ സൂര്യയോട് ഇപ്പോള്‍ പഴയ പോലെ ബഹുമാനമൊന്നുമില്ല, എലീനയുടെ വെളിപ്പെടുത്തല്‍!

കുടുംബ പ്രേക്ഷകര്‍ സിനിമ കാണാനെത്തതാണ് ചിത്രത്തിന് തിരിച്ചടിയായത്. ടീസറും ട്രെയിലറും കണ്ടവരാരും കുടുംബസമേതം ഈ ചിത്രം കാണാനെത്തില്ല. ആ തരത്തിലാണ് സിനിമയുടെ പ്രമോഷന്‍ നടത്തിയിട്ടുള്ളതെന്ന് റായി ലക്ഷ്മി പറയുന്നു. സിനിമ പരാജയമാണെങ്കിലും തനിക്ക് നല്ല തുടക്കമാണ് ലഭിച്ചത്.

ജൂലി 2 പരാജയമാണെന്ന് സംവിധായകന്‍

ജൂലി2 പരാജയമാണെന്ന് സംവിധായകന്‍ ദീപക് ശിവദാസനി തന്നെ തുറന്ന് സമ്മതിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് തുറന്ന് സമ്മതിച്ചത്. പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനകം തന്നെ അദ്ദേഹം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

നിരാശയില്ലെന്ന റായി ലക്ഷ്മി

ആദ്യ ബോളിവുഡ് ചിത്രമായ ജൂലി2 പരാജയപ്പെട്ടതില്‍ തനിക്ക് നിരാശയില്ലെന്ന് റായി ലക്ഷ്മി പറയുന്നു. ഇതൊരു പാഠമായി എടുക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും താരം വ്യക്തമാക്കി. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദമാക്കിയത്.

സെക്‌സ് പ്രതീക്ഷിച്ചെത്തിയവര്‍ക്ക് നിരാശ

സെക്‌സ് രംഗങ്ങളുടെ അതിപ്രസരം പ്രതീക്ഷിച്ചെത്തിയവര്‍ സിനിമ കണ്ട് നിരാശരായി. സെക്‌സ് പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് തികച്ചും നിരാശയാണ് സിനിമ നല്‍കിയത്.

ടീസറിലെ സെക്‌സ് രംഗങ്ങള്‍

ജൂലി 2ന്റെ ടീസറും ട്രെയിലറും കണ്ടവര്‍ സെക്‌സ് രംഗങ്ങള്‍ പ്രതീക്ഷിച്ചാണ് സിനിമ കാണാനെത്തിയത്. എന്നാല്‍ അത്തരത്തിലുള്ള യാതൊരുവിധ രംഗവും ചിത്രത്തിലുണ്ടായിരുന്നില്ല. പരസ്യവും പ്രമോഷനുമാണ് സിനിമയെ തെറ്റിദ്ധരിപ്പിച്ചത്.

സെക്‌സ് സിനിമയെന്ന തരത്തില്‍ പ്രമോട്ട് ചെയ്യരുത്

സെക്‌സ് സിനിമയെന്ന തരത്തില്‍ ജൂലി2 നെ പ്രമോട്ട് ചെയ്യരുതെന്ന തരത്തിലുള്ള നിര്‍ദേശം അന്നേ താന്‍ നല്‍കിയിരുന്നുവെന്ന് റായി ലക്ഷ്മി പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട് പങ്കെടുത്ത ഒരു പരിപാടിയിലും ഇത് സെക്‌സ് ചിത്രമാണെന്ന തരത്തില്‍ പറഞ്ഞിട്ടുമില്ല.

സിനിമയ്ക്ക് ലഭിച്ച പ്രതികരണം

സിനിമ പരാജയപ്പെടുന്നതിന് പ്രധാന കാരണമായത് തെറ്റായ രീതിയിലുള്ള പ്രമോഷനാണ്. നിരൂപകര്‍ സിനിമയെ കീറി മുറിച്ചിരുന്നു. ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ത്തിയിരുന്നു.

പേരുമായി ബന്ധപ്പെട്ട കേസ്

സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട കേസ് കാരണം റിലീസ് തീയതി മാറ്റിയിരുന്നു. ഒന്നര വര്‍ഷം മുന്‍പ് ചില രംഗങ്ങള്‍ ഈ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചിരുന്നു. സമീപ കാലത്ത് ചിത്രീകരിച്ച രംഗവും അന്ന് ചിത്രീകരിച്ച രംഗവും തമ്മില്‍ യോജിപ്പിച്ചപ്പോള്‍ അതില്‍ അസ്വാഭാവികത പ്രകടമായിരുന്നു.

അടുത്ത ചിത്രത്തിന് കരാറൊപ്പിട്ടു

ബോളിവുഡിലെ തന്റെ തുടക്കം നന്നായതിന്റെ ത്രില്ലിലാണ് റായി ലക്ഷ്മി. സിനിമ പരാജയപ്പെട്ടുവെങ്കില്‍ക്കൂടിയും മികച്ച തുടക്കമാണ് തനിക്ക് ലഭിച്ചതെന്ന് താരം പറയുന്നു. അടുത്ത ചിത്രത്തിലേക്കുള്ള കരാര്‍ ഇതിനോടകം തന്നെ ഒപ്പുവെച്ചിട്ടുണ്ട്.

പ്രമുഖ അഭിനേത്രിയുടെ കഥ

ജൂലി 2 യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്ന് പറയുന്നതിനിടയിലും ആരുടെ ജീവിതമാണ് ചിത്രം പറയുന്നതെന്നതിനെക്കുറിച്ച്, നടിയുടെ പേര് വെളിപ്പെടുത്താന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായിരുന്നില്ല. ആരാണ് അഭിനേത്രിയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

രംഗങ്ങള്‍ ലീക്കായി

ഗ്ലാമറിന്റെ അതിപ്രസരവുമായി പുറത്തിറങ്ങുന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ ലീക്കായിരുന്നു. അതീവ ഗ്ലാമറസായാണ് റായി ലക്ഷ്മി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളും വളരെ പെട്ടെന്നാണ് വൈറലാവുന്നത്. എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ ഗ്ലാമറസ് രംഗങ്ങളൊന്നും ചിത്രത്തിലുണ്ടായിരുന്നില്ല.

English summary
HOLDING REGRETS! Raai Laxmi On Julie 2: The Makers Shouldn't Have Sold It As A S*x Film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam