Just In
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 2 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
- 3 hrs ago
തിലകനെ പോലെ സുരാജും മഹാനടനായി വളരുമെന്ന് അദ്ദേഹം പറഞ്ഞു, വെളിപ്പെടുത്തി മണിയന്‍പിളള രാജു
- 3 hrs ago
ഇവനാണോ സിദ്ദിഖ്, ആദ്യം കണ്ടപ്പോൾ മമ്മൂക്ക ചോദിച്ചത് ഇതാണ്, അനുഭവം വെളിപ്പെടുത്തി നടൻ
Don't Miss!
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- News
പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങും; രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം
- Sports
IPL 2021: ലേലത്തില്‍ ഇവര്‍ക്കായി പിടിവലിയുറപ്പ്- വിദേശ താരങ്ങളെ ചൂണ്ടിക്കാട്ടി ചോപ്ര
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Lifestyle
കറ്റാര്‍വാഴ ദിവസവും ഇങ്ങനെ; ഏഴ് വഴിയില്‍ തുടുത്ത കവിളും മുഖവും ഫലം
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബോളിവുഡിലെ ബംഗാളി സുന്ദരിമാര്‍
മികച്ച പ്രതിഭയുമായി ഏത് ഭാഷകളില്‍ നിന്നെത്തുന്നവരെയും ഏത് ചലച്ചിത്രലോകവും സ്വീകരിക്കാറുണ്ട്. തമിഴില്‍ നിന്നും മലയാളത്തിലും, മലയാളത്തില്‍ നിന്നും തമിഴിലും, ഹിന്ദിയില്‍ നിന്നും തെന്നിന്ത്യയിലേയ്ക്കും, തെന്നിന്ത്യയില്‍ നിന്നും ഹിന്ദിയിലേയ്ക്കുമെല്ലാം പോയിയും വന്നും കഴിവുതെളിയിച്ച താരങ്ങള്‍ ഏറെയാണ്. എക്കാലത്തും മികച്ച ചലച്ചിത്രപ്രതിഭകളെ സംഭാവനചെയ്തിട്ടുള്ള സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍.
ബംഗാളില്‍ നിന്നെത്തി ബോളിവുഡിന്റെ താരങ്ങളായി മാറിയ നടന്മാരും നടിമാരും ഏറെയുണ്ട്. ഇവരില്‍ പലരും ഫീച്ചര്‍ ചിത്രങ്ങളിലെന്നപോലെതന്നെ കലാമൂല്യമുള്ള ചിത്രങ്ങളിലൂടെയും പേരെടുത്തിട്ടുണ്ട്. ഇതാ ബോളിവുഡില്‍ തിളങ്ങിയ ചില ബംഗാളി താരസുന്ദരിമാര്‍ .

ബോളിവുഡിലെ ബംഗാളി സുന്ദരിമാര്‍
ബോളിവുഡിലെ ഇന്റലിജെന്റ് നടിമാരുടെ കൂട്ടത്തിലാണ് ബംഗാളിയായ കൊങ്കണയുടെ സ്ഥാനം. ചിത്രങ്ങളുടെ പട്ടികയെടുത്താല്‍ എണ്ണക്കൂടുതല്‍ കാണാനാവില്ലെങ്കിലും മികച്ച ചിത്രങ്ങളുടെ സഹയാത്രികയാണ് ഈ വ്യത്യസ്തയായ താരം. സ്ഥിരം ഗ്ലാമര്‍ ചിത്രങ്ങളില്‍ അധികം കാണാത്ത കൊങ്കണ വളരെ സൂക്ഷിച്ച് മാത്രം ചിത്രങ്ങള്‍ സ്വീകരിക്കുന്ന താരമാണ്.

ബോളിവുഡിലെ ബംഗാളി സുന്ദരിമാര്‍
ഒരുകാലത്ത് ബോളിവുഡിലെ ഗ്ലാമറിന്റെ അവസാനവാക്കായിരുന്നു ഫിറ്റ്നസ് ഭ്രമക്കാരിയായ ഈ ബംഗാളി സുന്ദരി. ഗ്ലാമറസായും അല്ലാതെയും ഒരേപോലെ അഭിനയിക്കുന്ന ബിപാഷ ബോളിവുഡിലെ പേരെടുത്തൊരു ബംഗാളിയാണ്.

ബോളിവുഡിലെ ബംഗാളി സുന്ദരിമാര്‍
കാജോളിനെ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്, എത്രയെത്ര മനോഹരമായ റൊമാന്റിക് സന്ദര്‍ഭങ്ങളാണ് കാജോണ്‍ വിവിധ നായകന്മാര്ക്കൊപ്പം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. പത്തുവര്‍ഷത്തിലേറെയായി താരത്തിളക്കം നഷ്ടപ്പെടാതെ നില്ക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ബംഗാളിയായ കാജോള്‍.

ബോളിവുഡിലെ ബംഗാളി സുന്ദരിമാര്‍
വമ്പന്‍ താരമെന്ന് പറയാനാവില്ലെങ്കിലും ബംഗാളിയായ തനുശ്രീ ബോളിവുഡില്‍ കാര്യമായി സാന്നിധ്യമറിയിച്ച താരമാണ്. ശരീരസൗന്ദര്യം തന്നെയാണ് തനുശ്രീയുടെയും കൈമുതല്‍.

ബോളിവുഡിലെ ബംഗാളി സുന്ദരിമാര്‍
സൗന്ദര്യമത്സരവേദികളുടെയും റാംപുകളുടെയും ഇഷ്ടതാരമായിരുന്ന സുസ്മിത സെനും ബംഗാളി താരം തന്നെ.

ബോളിവുഡിലെ ബംഗാളി സുന്ദരിമാര്‍
മനോഹരമായ ഒട്ടേറെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച താരമാണ് റാണി മുഖര്‍ജി. ഒരുകാലത്ത് ബോളിവുഡില്‍ മുന്‍നിരയിലുണ്ടായിരുന്ന റാണി ഇപ്പോള്‍ അധികം ചിത്രങ്ങള്‍ ചെയ്യുന്നില്ല.

ബോളിവുഡിലെ ബംഗാളി സുന്ദരിമാര്‍
കൊങ്കണയെപ്പോലെ മികച്ച ചിത്രങ്ങള്‍ക്കൊപ്പം നടന്ന താരമാണ് നന്ദിത ദാസ്. ബോളിവുഡിലെ മറ്റൊരു ഇന്റലിജന്റ് താരമാണ് നന്ദിത. മികച്ച അഭിനയശേഷിയുള്ള നന്ദിതയുടെ ക്രെഡിറ്റില്‍ ഒട്ടേറെ പുരസ്കാരങ്ങളുമുണ്ട്.

ബോളിവുഡിലെ ബംഗാളി സുന്ദരിമാര്‍
കുറച്ച് വര്‍ഷങ്ങളായി ബിഗ് സ്ക്രീനില്‍ അത്ര കാണാറില്ലെങ്കിലും കൊയ്നയും ബോളിവുഡില്‍ സാന്നിധ്യമറിയിച്ച ബംഗാളി നടിയാണ്. ശരീര സൗന്ദര്യത്തിലൂടെയാണ് കൊയ്നയും ശ്രദ്ധിക്കപ്പെട്ടത്.

ബോളിവുഡിലെ ബംഗാളി സുന്ദരിമാര്‍
പ്രമുഖ ഹിന്ദി, ബംഗാളി താരം സുചിത്ര സെന്നിന്റെ പേരക്കുട്ടിയായ റിയ സെനും ബംഗാളിന്റെ പാരമ്പര്യവുമായി ബോളിവുഡില്‍ എത്തിയ താരമാണ്. പക്ഷേ മൂണ്‍ മൂണ്‍ സെന്നിന്റെ മകളായ റിയയ്ക്ക് വലിയ ഉയരങ്ങളൊന്നും കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല.

ബോളിവുഡിലെ ബംഗാളി സുന്ദരിമാര്‍
ലിസ റേ ഒരു മെയിന്‍ സ്ട്രീ ബോളിവുഡ് നടിയല്ല, പക്ഷേ ചാനല്‍ അവതാരകയായും മറ്റും ലിസ പേരെടുത്തിട്ടുണ്ട്. എന്തായാലും ബോളിവുഡിലെ ബംഗാളി സുന്ദരിമാരുടെ പട്ടികയെടുക്കുമ്പോള്‍ ലിസയെ മാറ്റിനിര്‍ത്താന്‍ കഴിയില്ല.