»   » വെള്ളിത്തിരയില്‍ അധ്യാപകരായവര്‍

വെള്ളിത്തിരയില്‍ അധ്യാപകരായവര്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ പേരെടുത്ത ടീച്ചര്‍മാര്‍ ആരൊക്കെയാണ്? സുഷ്മിതാ സെന്‍ മുതല്‍ പൂനം പാണ്ഡെ വരെ അധ്യാപകരുടെ വേഷം കെട്ടി ബോളിവുഡിനെ ഇളക്കിമറിച്ചവരാണ്. നശായിലാണ് വിദ്യാര്‍ഥിയെ വശീകരിക്കുന്ന ടീച്ചറായി പൂനം വേഷമിട്ടത്. കാമസൂത്രയില്‍ സെക്‌സ് ഗൈഡായി രംഗത്തെത്തിയതാവട്ടെ സാക്ഷാല്‍ രേഖയും.

ഷാരൂഖ് ഖാനും ആമിര്‍ ഖാനും രണ്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ തങ്ങളുടെ ടീച്ചിംഗ് സ്‌കില്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കിക്കൊടുത്തിട്ടുണ്ട്. ചക്‌ദേ ഇന്ത്യയും താരേ സമീന്‍ പറുമാണ് സൂപ്പര്‍ ഖാന്‍മാരെ സൂപ്പര്‍ ടീച്ചേഴ്‌സാക്കിയത്.

അധ്യാപകരുടെ വേഷം അഭിനയിച്ച് ബോളിവുഡിനെ ഇളക്കിമറിച്ച ചിലരെ പരിചയപ്പെടൂ.

വെള്ളിത്തിരയില്‍ അധ്യാപകരായവര്‍

മേ ഹൂ നായിലാണ് മിസ് യൂണിവേഴ്‌സ് സുഷ്മിതാ സെന്‍ ടീച്ചറുടെ വേഷത്തിലെത്തിയത്. കെമിസ്ട്രിയായിരുന്നു ടീച്ചറുടെ വിഷയം.

വെള്ളിത്തിരയില്‍ അധ്യാപകരായവര്‍

ശബ്ദിലാണ് ലോകസുന്ദരി ഐശ്വര്യ റായി ടീച്ചറുടെ വേഷം കെട്ടിയത്. സഞ്ജയ് ദത്തായിരുന്നു ശബ്ദില്‍ ഐശ്വര്യയുടെ പാര്ട്ണര്‍.

വെള്ളിത്തിരയില്‍ അധ്യാപകരായവര്‍

വിവാദചിത്രമായ നശയിലാണ് ഗ്ലാമര്‍ ഗേള്‍ പൂനം പാണ്ഡെ ടീച്ചറായത്. എന്നാല്‍ പഠിപ്പിക്കുന്നതില്ലായിരുന്നു ടീച്ചര്‍ക്കും സംവിധായകനും ശ്രദ്ധ എന്ന് ചിത്രം കണ്ടാല്‍ മനസിലാകും.

വെള്ളിത്തിരയില്‍ അധ്യാപകരായവര്‍

ഗേള്‍സ് ടീമിന്റെ ഹോക്കി കോച്ചായി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ നിറഞ്ഞാടിയ ചിത്രമായിരുന്നു ചക് ദേ ഇന്ത്യ. ടീമും സിനിമയും ബംപര്‍ ഹിറ്റായിരുന്നു.

വെള്ളിത്തിരയില്‍ അധ്യാപകരായവര്‍

ആമിര്‍ ഖാന്‍ നിര്‍മിച്ച് സംവിധാനം ചെയ്ത അധ്യാപകവേഷത്തിലെത്തിയ താരേ സമീന്‍ പര്‍ വമ്പന്‍ ഹിറ്റായി മാറി. ചിത്രം മാത്രമല്ല, ആമിറിന്റെ ഡ്രോയിംഗ് മാഷും കുട്ടികളുടെ മനം കവര്‍ന്നു.

വെള്ളിത്തിരയില്‍ അധ്യാപകരായവര്‍

ദേസി ബോയ്‌സ് എന്ന ചിത്രത്തിലാണ് ചിത്രാംഗദ സിംഗ് അധ്യാപക വേഷമണിഞ്ഞത്.

വെള്ളിത്തിരയില്‍ അധ്യാപകരായവര്‍

മോഡലിംഗിലൂടെ ബോളിവുഡിലെത്തിയ ഗായത്രി ജോഷിയും ടീച്ചറുടെ വേഷം കെട്ടിയിട്ടുണ്ട്. ചിത്രം സ്വദേശ്.

വെള്ളിത്തിരയില്‍ അധ്യാപകരായവര്‍

മീരാ നായരുടെ കാമസൂത്ര - എ ടെയില്‍ ഓഫ് ലവ് എന്ന വിവാദചിത്രത്തില്‍ സെക്‌സ് ഗൈഡായിട്ടായിരുന്നു രേഖയുടെ കഥാപാത്രം.

വെള്ളിത്തിരയില്‍ അധ്യാപകരായവര്‍

ചാന്‍സ് പെ ഡാന്‍സില്‍ ഷാഹിദ് കപൂറും അധ്യാപകന്റെ വേഷം കെട്ടി. ചിത്രത്തിന്റ പേരുപോലെ തന്നെ ഡാന്‍സ് മാഷായിട്ടായിരുന്നു ഷാഹിദിന്റെ പ്രകടനം. പാഠശാല എന്ന ചിത്രത്തിലും ഷാഹിദ് കപൂര്‍ അധ്യാപകനാണ്. ഇത്തവണ ഷാഹിദ് കപൂറിന്റെ കഥാപാത്രം ഇംഗ്ലീഷ് ലക്ചററാണ്.

വെള്ളിത്തിരയില്‍ അധ്യാപകരായവര്‍

ത്രീ ഇഡിയറ്റ്‌സിലെ സഹസ്രബുദ്ധിയെ ഓര്‍മയില്ലേ. കര്‍ക്കശക്കാരനായ സഹസ്രബുദ്ധിയായി വേഷമിട്ടത് ബോമ്മന്‍ ഇറാനി. മുന്നാഭായി എം ബി ബി എസിലും ഇറാനി പ്രൊഫസറുടെ വേഷം കെട്ടിയിട്ടുണ്ട്.

English summary
Let us have a look at the hottest teachers who set the classroom on fire though only on the silver screen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam