»   » അച്ഛന്റെ സിനിമകളെക്കുറിച്ച് ആര്യനും ചിലതു പറഞ്ഞു,കിങ്‌ ഖാന്റെ റൊമാന്റിക് സീനുകളെക്കുറിച്ച് മകന്‍

അച്ഛന്റെ സിനിമകളെക്കുറിച്ച് ആര്യനും ചിലതു പറഞ്ഞു,കിങ്‌ ഖാന്റെ റൊമാന്റിക് സീനുകളെക്കുറിച്ച് മകന്‍

Posted By: Nihara
Subscribe to Filmibeat Malayalam

മക്കള്‍ക്ക് സ്‌നേഹം വാരിക്കോരി നല്‍കുന്ന പിതാവാണ് ബിടൗണിലെ സ്വന്തം താരമായ കിങ്ങ് ഖാന്‍. മക്കളായ ആര്യന്‍, സുഹാന, അബ്രഹാം എന്നിവരോടുള്ള ഷാരൂഖിന്റെ സ്‌നേഹത്തെക്കുറിച്ച് നിരവധി കാര്യങ്ങളാണ് പ്രചരിക്കുന്നത്. മക്കളെ ഒരുപാട് സ്‌നേഹിക്കുന്ന അച്ഛനായ ഷാരൂഖിനോട് അഭിമുഖത്തിലെല്ലാം മക്കളെക്കുറിച്ചും ചോദിക്കാറുണ്ട്.

ഇളയ മകനായ അബ്രഹാമിനോട് ഒരു പ്രത്യേക സ്‌നേഹമുണ്ട് ഷാരൂഖിന്. അബ്രഹാമിനെ പിരിഞ്ഞു നില്‍ക്കാന്‍ കഴിയാത്തതിനാല്‍ പോവുന്നിടത്തെല്ലാം കൂടെക്കൊണ്ടു പോവുന്ന പതിവുമുണ്ട്.

എന്നാല്‍ മൂത്ത മകനായ അബ്രഹാമും ഷാരൂഖും തമ്മിലുള്ള സ്‌നേഹത്തെക്കുറിച്ചാണ് അടുത്തിടെ നടന്ന അഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. കൗമാര പ്രായക്കാരനായ ആര്യന്‍ അച്ഛന്റെ സിനിമകളെ എങ്ങനെയാണ് വിലയിരുത്തുന്നതെന്ന ചെദ്യത്തിന് താരം നല്‍കിയ മറുപടിയും രസകരമാണ്.

അച്ഛന്റെ റൊമാന്റിക് സീനിനെക്കുറിച്ച് മകന്‍ പറയുന്നത്

അച്ഛന്റെ സിനിമകളിലെ റൊമാന്‍സ് സീനുകള്‍ കാണുമ്പോള്‍ മകന്‍ എങ്ങനെ പ്രതികരിക്കുന്നവെന്നതിനെക്കുറിച്ച് കിങ്ങ് ഖാന് വല്ല്യ ധാരണയില്ല. അവന്‍ അവന്റെ കൂട്ടുകാരികളോട് റൊമാന്‍സ് കാണിക്കുമ്പോള്‍ ഞാന്‍ എങ്ങനെ പ്രതികരിക്കുമെന്ന് അവനറിയില്ല. അതുപോലെ തന്നെ എന്റെ സിനിമകളിലെ റൊമാന്‍സ് സീനുകളെക്കുറിച്ചുള്ള പ്രതികരണവും എനിക്കറിയില്ലെന്നാണ് ഖാന്‍ പറയുന്നത്.

ആര്യന്‍ ഫിലിം മേക്കറാവും

സിനിമയോട് ഏറെ താല്‍പര്യമുള്ള ആളാണ് ആര്യന്‍. നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തിട്ടുണ്ട്. അതുകണ്ട ശേഷം കൃത്യമായ നിര്‍ദേശങ്ങള്‍ താന്‍ നല്‍കാറുണ്ടെന്നും കിങ്ങ് ഖാന്‍.

മകന്റെ വളര്‍ച്ചയില്‍ അച്ഛന്റെ പങ്ക്

പോവുന്നിടത്തെല്ലാം ഇളയ മകനെ കൊണ്ടു പോകുന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ താരം നല്‍കിയ മറുപടി രസമുള്ളതാണ്. ഷൂട്ടിങ്ങും അച്ഛന്‍ എന്ന ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നതില്‍ താന്‍ ഏറെ സന്തുഷ്ടനാണ്. മകന്‍ വളരുന്ന പ്രായമാണിത്. അപ്പോള്‍ അവന് അച്ഛനെ മിസ്സ് ചെയ്യാന്‍ പാടില്ല ഒപ്പം അവന്റെ ബാല്യം ഞാനും മിസ്സ് ചെയ്യരുതല്ലോ.

ആര്യനും സിനിമയിലെത്തും

ജാനേ ഭി ദോ യാരോ എന്ന ചിത്രം ഇരുവരും ഒന്നിച്ചാണ് കണ്ടത്. എന്നാല്‍ വല്ല്യ കോമഡിയാണെന്ന് താന്‍ കരുതിയ സീനുകളിലൊന്നും ആര്യന് ചിരി വന്നില്ലെന്നാണ് ഷാരൂഖ് പറയുന്നത്.

English summary
I don't know how he reacts to me romancing actresses, just like he doesn't know how I react to him romancing girls . Aryan and his friends have a different take on life. They are kind to think that I'm cool enough to hang out with them.But I have never really asked Aryan what his likes and dislikes regarding my roles, because it doesn't matter on-screen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam