»   » ഐശ്വര്യ റായിയുടെ പുതിയ ഫ്ളാറ്റിന്റെ വില എത്രയാണെന്ന് അറിയാമോ?

ഐശ്വര്യ റായിയുടെ പുതിയ ഫ്ളാറ്റിന്റെ വില എത്രയാണെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് സുന്ദരിയും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായ് ബച്ചന്‍ മുംബൈയിലെ ബാന്ദ്ര കുര്‍ലയില്‍ വാങ്ങിയ ഫ് ളാറ്റിന്റെ വിലകേട്ടാല്‍ ആരുമൊന്നും ഞെട്ടും. ഒന്നും രണ്ടുമല്ല, 21 കോടി രൂപയ്ക്കാണ് അഞ്ചു ബെഡ്‌റൂമുകളുള്ള ലക്ഷ്വറി ഫ് ളാറ്റ് ഐശ്വര്യ സ്വന്തം പേരിലാക്കിയത്.

5,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ഫ് ളാറ്റ്. 38,000 രൂപയാണ് ചതുരശ്ര അടിയുടെ വിലയെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എക്‌ണോമിക്‌സ് ടൈംസ് പറയുന്നു. കഴിഞ്ഞയാഴ്ചയാണ് ഇതിന്റെ രജിസ്‌ട്രേഷന്‍ ഐശ്വര്യയുടെ പേരിലേക്ക് മാറ്റിയത്. സണ്‍ടെക് റിയാല്‍റ്റിയുടെ സിഗ്‌നേച്ചര്‍ ഐലന്റിലെ മൂന്ന് ടവറുള്ള കോംപ്ലക്‌സിന്റെ ഭാഗമായുള്ള ഫ് ളാറ്റില്‍ ഇനി ഐശ്വര്യയ്ക്കും കുടുംബത്തിനും താമസിക്കാം.

aishwarya-rai-bachchan

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിലയുള്ള സ്ഥലങ്ങളിലൊന്നാണ് ബാന്ദ്ര കുര്‍ള. ഓഫീസ് സ്‌പേസുകളില്‍ പതിനഞ്ചാംസ്ഥാനമാണ് ഇവിടുത്തെ കോപ്ലക്‌സുകള്‍ക്ക്. അതുകൊണ്ടുതന്നെ ബോളിവുഡ് നടീനടന്മാരുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങലിലൊന്ന് ഇവിടം. ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ മകളും നടിയുമായ സോനം കപൂര്‍ 35 കോടി രൂപയ്ക്കാണ് 7000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഡ്യൂപ്ലക്‌സ് അപ്പാര്‍ട്ട്‌മെന്റ് ഈയിടെ സ്വന്തമാക്കിയത്.

കോടീശ്വരന്മാരായ മിക്ക ബോളിവുഡ് നടീന്മാര്‍ക്കും ഇവിടെ ചെറുതും വലുതുമായ ഫ് ളാറ്റുകളുണ്ട്. ചിലത് വാടകയക്ക് കൊടുത്തിരിക്കുകയാണ്. കുറഞ്ഞ വര്‍ഷങ്ങള്‍ക്കിടെ തന്നെ വാങ്ങിയ വിലയുടെ ഇരട്ടിയിലേറെ ലഭിക്കുമെന്നതിനാല്‍ നല്ലൊരു ഇന്‍വെസ്റ്റായി കണ്ടാണ് പലരും ഫ് ളാറ്റുകള്‍ വാങ്ങിക്കൂട്ടുന്നത്.

English summary
How much Aishwarya Rai Bachchan paid for a flat

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam