»   » പ്രഭാസിനൊപ്പം അഭിനയിക്കാന്‍ ശ്രദ്ധ വാങ്ങുന്ന പ്രതിഫലം, അതിന് പറയുന്ന കാരണം.. പ്രഭാസിനോ?

പ്രഭാസിനൊപ്പം അഭിനയിക്കാന്‍ ശ്രദ്ധ വാങ്ങുന്ന പ്രതിഫലം, അതിന് പറയുന്ന കാരണം.. പ്രഭാസിനോ?

Posted By: Rohini
Subscribe to Filmibeat Malayalam

ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോ ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞതാണ്. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രത്തിന് ബോളിവുഡില്‍ നിന്ന് ഒരു നായികയെ കിട്ടാന്‍ വേണ്ടി അലയുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. ഒടുവില്‍ ശ്രദ്ധ കപൂറിനെ നായികായായി തീരുമാനിച്ചു.

അത് അനുഷ്‌കയല്ല... സാഹോയില്‍ പ്രഭാസിന്റെ നായികയുടെ കാര്യത്തില്‍ തീരുമാനമായി!!!

ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന് ശ്രദ്ധ കപൂറും പ്രഭാസും വാങ്ങിക്കുന്ന പ്രതിഫലത്തെ സംബന്ധിച്ച ചര്‍ച്ചകളാണ് പുരോഗമിയ്ക്കുന്നത്. സ്ഥിരമായി ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ഇരട്ടിയിലധികമാണ് സാഹോയ്ക്ക് വേണ്ടി ശ്രദ്ധ വാങ്ങുന്നത്. ശ്രദ്ധയുടെ പ്രതിഫലത്തിന്റെ മൂന്നിരട്ടിയാണ് പ്രഭാസിന്റെ പ്രതിഫലം. നോക്കാം..

ശ്രദ്ധ ആവശ്യപ്പെട്ടത്

150 കോടി ബജറ്റിലാണ് സാഹോ എന്ന ചിത്രം നിര്‍മിയ്ക്കുന്നത്. മൂന്ന് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് 12 കോടി പ്രതിഫലം നല്‍കണം എന്നാണ് ശ്രദ്ധ ആദ്യം ആവശ്യപ്പെട്ടത്. പൊതുവെ ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ ശ്രദ്ധ വാങ്ങുന്നത് നാല് കോടി രൂപയാണ്.

പറയുന്ന കാരണം

മൂന്ന് ഭാഷകളിലാണ് സാഹോ ഒരുക്കുന്നത്. അത്രയും സമ്മര്‍ദ്ദവും ചിത്രത്തിനുണ്ടാവും. ഹിന്ദിയില്‍ മാത്രമല്ല, മറ്റ് ഭാഷകളിലും അതേ പ്രതിഫലം വേണം എന്ന് പറഞ്ഞാണ് ശ്രദ്ധ 12 കോടി ആവശ്യപ്പെട്ടത്. മാത്രമല്ല, സാഹോ ചെയ്യുന്ന കാലയളവില്‍ മറ്റൊരു ചിത്രം ചെയ്യാന്‍ കഴിയില്ല എന്ന ന്യായമായ കാരണവുമുണ്ടായിരുന്നു.

ഒടുവില്‍ നല്‍കുന്നത്

എന്നാല്‍ ശ്രദ്ധ പറഞ്ഞ പന്ത്രണ്ട് കോടി നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ സംസാരിച്ച് ഒന്‍പത് കോടിയില്‍ എത്തിക്കുകയായിരുന്നു. അത് ശ്രദ്ധയും ഓകെ പറഞ്ഞു. അങ്ങനെയാണ് സാഹോയില്‍ ശ്രദ്ധ നായികയായെത്തുന്നത്.

പ്രഭാസ് വാങ്ങുന്നത്

ശ്രദ്ധ വാങ്ങുന്നതിന്റെ മൂന്നിരട്ടിയാണ് പ്രഭാസിന്റെ പ്രതിഫലം. ബാഹുബലി ചിത്രത്തില്‍ അഭിനയിക്കുന്നത് വരെ 25 കോടിയായിരുന്നു പ്രഭാസിന്റെ പ്രതിഫലം. സാഹോയില്‍ അഭിനയിക്കാന്‍ നടന്‍ കൈപ്പറ്റുന്നത് മുപ്പത് കോടി രൂപയാണത്രെ.

കഷ്ടപ്പാടുണ്ട്..

പതിവ് സിനിമകള്‍ പോലെ തന്നെ, സാഹോയ്ക്ക് വേണ്ടിയും പ്രഭാസ് സാഹസങ്ങള്‍ ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ കാണാത്ത ലുക്കിലും ഗെറ്റപ്പിലുമാവും ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്. ചിത്രത്തില്‍ ധാരാളം മോഡേണ്‍ ഫൈറ്റ് രംഗങ്ങളുമുണ്ട്.

അടുത്ത വര്‍ഷം തിയേറ്ററില്‍

സാഹോ ചിത്രീകരണം നടന്നുകൊണ്ടിരിയ്ക്കുകയാണ്. മുംബൈ, അബുദാബി, റൊമാനിയ എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നത്. 2018 ല്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
How Much Prabhas & Shraddha Kapoor Are CHARGING For Saaho? The PAY DISPARITY Is Shocking

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam