»   »  ആ വിജയം ആഘോഷിക്കാന്‍ രണ്ട് പെഗ്ഗ് കഴിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെ മറുപടി, വിദ്യ

ആ വിജയം ആഘോഷിക്കാന്‍ രണ്ട് പെഗ്ഗ് കഴിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെ മറുപടി, വിദ്യ

By: Rohini
Subscribe to Filmibeat Malayalam

സമൂഹത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശമുണ്ട് എന്ന വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് വിദ്യ ബാലനും. തന്റെ ഇഷ്ടങ്ങള്‍ക്കൊന്നും ഒരിക്കലും ഭര്‍ത്താവ് എതിര് പറഞ്ഞിട്ടില്ല എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ വിദ്യ ബാലന്‍ പറയുകയുണ്ടായി.

ഒരു സിനിമയിലും അവസരം നല്‍കിയില്ല, മോഹന്‍ലാലിനോട് അടൂരിന് എന്താണ് ഇത്ര കോപം ?

കരിയറിലോ, എന്റെ വിനോദങ്ങളിലോ അദ്ദേഹം അമിതമായി ഇടപെടാറില്ല. കഹാനിയുടെ വിജയം ആഘോഷിക്കാന്‍ രണ്ട് പെഗ്ഗ് കഴിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍, നിന്റെ ഇഷ്ടം എന്നായിരുന്നുവത്രെ ഭര്‍ത്താവിന്റെ മറുപടി. ഓരോ സിനിമയുടെ വിജയം ആഘോഷിക്കുമ്പോഴും ഇങ്ങനെ ചില ചടങ്ങുകള്‍ ഉണ്ടാവാറുണ്ട് എന്ന നടി വെളിപ്പെടുത്തി.

കഹാനിയുടെ വിജയാഘോഷം

ഞാന്‍ മദ്യപിക്കാറുണ്ട്. കഹാനി വിജയത്തിന്റെ ആഘോഷത്തില്‍ രണ്ട് പെഗ്ഗ് കഴിക്കട്ടെ എന്ന് ഭര്‍ത്താവിനോട് ചോദിച്ചു. നിന്റെ ഇഷ്ടം പോലെ ആകട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ഓരോ പടത്തിന്റെ ചിത്രീകരണം കഴിയുമ്പോഴും ഈ ആഘോഷം ഉണ്ടാവാറുണ്ട്.

ഞങ്ങളുടെ വിവാഹം

ഞാനും എന്റെ ഭര്‍ത്താവും രണ്ട് സംസ്ഥാനങ്ങളില്‍ ജനിച്ചു വളര്‍ന്നവരാണ്. ഞങ്ങളെ സംബന്ധിച്ച് വിവാഹം എന്നത് രണ്ട് കുടുംബങ്ങളെ സംയോജിപ്പിക്കുന്ന ചടങ്ങ് മാത്രമായിരുന്നു.

ഒരുമിച്ചുള്ള നാല് വര്‍ഷം

ദീപാവലി, ക്രിസ്മസ് പോലുള്ള ആഘോഷങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് തന്നെ ആഘോഷിക്കും. ഒരുമിച്ച് ഭക്ഷണം കഴിക്കും. വിവാഹം കഴിഞ്ഞ് നാല് വര്‍ഷമായെങ്കിലും രണ്ട് പേരും ഒരുമിച്ചിരിയ്ക്കുന്നത് വളരെ വിരളമാണെന്ന് വിദ്യ പറയുന്നു.

നടിമാരോടുള്ള അവഗണന

സിനിമയില്‍ നടിമാരോട് പലര്‍ക്കും അവജ്ഞതയാണെന്ന് വിദ്യ ബാലന്‍ പറഞ്ഞു. ഒരു നടിയുടെ ജീവിതം എത്ര കണ്ട് പരിതാപകരമാണെന്ന യാഥാര്‍ത്ഥ്യം സില്‍ക് സ്മിതയുടെ ജീവിത കഥ കണ്ടവര്‍ക്ക് ബോധ്യമാകും എന്നാണ് വിദ്യ പറയുന്നത്.

ഡേര്‍ട്ടി പിക്ചര്‍ ചെയ്ത അനുഭവം

ഡേര്‍ട്ടി പിക്ചറില്‍ അഭിനയ്ക്കുമ്പോള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ സില്‍ക് സ്മിതയായി മാറുകയായിരുന്നു. ആത്മഹത്യ ചെയ്യുന്ന രംഗത്ത് ഞാനാകെ തളര്‍ന്നു. ആ രംഗത്ത് കരഞ്ഞതൊന്നും അഭിനയിച്ചതല്ല. ജീവിക്കുകയായിരുന്നു. പിറ്റേ ദിവസം പനി ബാധിച്ച് ആശുപത്രിയിലായി. അത്രയേറെ മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നു- വിദ്യ പറഞ്ഞു.

English summary
How Vidya Balan celebrate the success of Kahani
Please Wait while comments are loading...

Malayalam Photos

Go to : More Photos