»   »  അന്ന് രാജ്യദ്രോഹി; ഇന്ന് ഓംപുരിയ്ക്ക് ബോളിവുഡിന്റെ അനുശോചനവും !!

അന്ന് രാജ്യദ്രോഹി; ഇന്ന് ഓംപുരിയ്ക്ക് ബോളിവുഡിന്റെ അനുശോചനവും !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

അന്തരിച്ച പ്രശസ്ത നടന്‍ ഓം പുരിയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചുള്ള കൊണ്ടുളള സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍ .ഫേസ് ബുക്കിലും ട്വിറ്ററിലും ഒട്ടേറെ പേരാണ് നടന് ആദരാഞ്ജലിയര്‍പ്പിച്ചിരിക്കുന്നത്. ഓം പുരി തനതായ അഭിനയ ശൈലിക്ക് ഉടമയാണെ്ന്നും ബോളിവുഡിന് തീരാ നഷ്ടമാണെന്നും രേഖപ്പെടുത്തിക്കൊണ്ടാണ് ബോളിവുഡ് താരങ്ങളുടെ പോസ്റ്റുകള്‍.

ഇത താരങ്ങള്‍ തന്നെയാണ് നടനെ ഒരു പ്രസ്താവനയുടെ പേരില്‍ രാജ്യദ്രോഹിയായി മുദ്ര കുത്തിയപ്പോള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയത്.

ഇന്ത്യന്‍ സൈനികര്‍ക്കെതിരെയുളള പ്രസ്താവന

ഇന്ത്യന്‍ സൈനികര്‍ക്കെതിരെയുളള ഒരു പ്രസ്താവനയായിരുന്നു ഓം പുരിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള കാരണം. പൃഥ്വി മസ്‌കേ എന്നയാശളുടെ പരാതിപ്രകാരം അന്ധേരി പോലീസ് കേസെടുക്കുകയായിരുന്നു.

ടെലിവിഷന്‍ ചാനലില്‍ ഓം പുരി പറഞ്ഞത്

ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ താരങ്ങളെ ബോളിവുഡില്‍ വിലക്കിയ വിഷയം ചര്‍ച്ച ചെയ്ത ടെലിവിഷന്‍ ഷോയിലായിരുന്നു ഓംപുരിയുടെ വിവാദമായ പ്രതികരണം.

സൈനികരോട് ആയുധമെടുക്കാന്‍ ആരു പറഞ്ഞു

ആരാണ് സൈനികരോട് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആവശ്യപ്പെട്ടതെന്നും ആയുധമെടുക്കാന്‍ ആരാണ് പറഞ്ഞതെന്നാണ് ഓംപുരി ചോദിച്ചത്.

മോദി വിസ റദ്ദാക്കണം

പാക് താരങ്ങള്‍ ഇന്ത്യയില്‍ വരാതിരിക്കണമെങ്കില്‍ മോദി അവരുടെ വിസ റദ്ദാക്കാന്‍ തയ്യാറാവണമെന്നും ഓം പുരി വ്യക്തമാക്കിയിരുന്നു. ഇന്ത്യയെയും പാകിസ്ഥാനെയും ഇസ്രായേലും പാലസ്തീനും പോലെയാക്കി തീര്‍ക്കണോ എന്നും നടന്‍ അന്ന് ചര്‍ച്ചയില്‍ ചോദിച്ചിരുന്നു.

ബോളിവുഡ് താരങ്ങള്‍ രംഗത്ത്

ഓപുരിയുടെ പ്രസ്താവനയെ എതിര്‍ത്ത് ബോളിവുഡിലെ പ്രമുഖ താരങ്ങളുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു

English summary
how was bollywood reatcted late actor ompuris remark on soldiers

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam