»   » ഹൃതിക് റോഷനും ലിസ ഹെയ്ഡനും ഒരുമിച്ച വോഗ് ഫോട്ടോ ഷൂട്ട്

ഹൃതിക് റോഷനും ലിസ ഹെയ്ഡനും ഒരുമിച്ച വോഗ് ഫോട്ടോ ഷൂട്ട്

Posted By: Nihara
Subscribe to Filmibeat Malayalam

ഇന്റര്‍നാഷണല്‍ മാഗസിനായ വോഗിന്റെ പുതിയ ലക്കത്തിന്റെ മുഖചിത്രം കണ്ടാല്‍ ആരുമൊന്നു ഞെട്ടും. ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷനും ലിസ ഹെയ്ഡനുമാണ് മുഖചിത്രത്തില്‍. അല്‍പ്പം വസ്ത്രം ധരിച്ച് ഇരുവരും ഇഴുകി ചേര്‍ന്നുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു.

ബോളിവുഡിലെ ഗ്രീക്ക് ദേവന്‍ എന്നാണ് ഹൃത്വിക്കിന്റെ വിളിപ്പേര്. ഇതിനെ അന്വര്‍ഥമാക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. തന്റെ കടഞ്ഞെടുത്ത ശരീരസൗന്ദര്യം മുഴുവന്‍ തുറന്നു കാട്ടിയാണ് ഹൃത്വിക് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

Hrithik roshan

 രണ്ടു പേരും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവച്ചു കഴിഞ്ഞു. ഏറെ കൊട്ടിഘോഷിച്ചു പുറത്തിറങ്ങിയ മോഹന്‍ജദാരോ വന്‍പരാജയമായ സങ്കടത്തിലാണിപ്പോള്‍ ഹൃത്വിക്ക് റോഷന്‍. എന്നാല്‍ ഹൗസ്ഫുള്‍ 3 സൂപ്പര്‍ ഹിറ്റായ സന്തോഷത്തിലാണ് ലിസ. അതിഥി താരമായി എത്തിയ ഹെ ദില്‍ ഹെ മുഷ്‌ക്കിലും ഹിറ്റായത് താരത്തിന് വന്‍ നേട്ടമായി.

English summary
If two of the hottest people from the film fraternity come together for a photo shoot, the result is bound to be jaw-dropping, right? Hrithik Roshan and Lisa Haydon shot for the cover of Vogue's February cover and the results will set your computer screens on fire.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam