»   » ഹൃത്വിക്കിന് മുന്‍ ഭാര്യ സൂസൈന്റെ പിറന്നാള്‍ സമ്മാനം...

ഹൃത്വിക്കിന് മുന്‍ ഭാര്യ സൂസൈന്റെ പിറന്നാള്‍ സമ്മാനം...

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ വിവാഹ മോചിതനായെങ്കിലും മുന്‍ ഭാര്യ സുസൈനുമായി നല്ല സൗഹൃദത്തിലാണ്. താരത്തിന്റെ ജന്മദിനത്തിന് ബോളിവുഡ് താരങ്ങളടക്കമുള്ളവര്‍ ആശംസകളുമായെത്തിയപ്പോള്‍ സുസൈന്റെ സ്‌പെഷ്യല്‍ പിറന്നാള്‍ സന്ദേശമാണ് ശ്രദ്ധേയമാവുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുസൈന്‍ ഹൃത്വിക്കിന് പിറന്നാള്‍ സന്ദേശം കൈമാറിയത്.

ഏറ്റവും സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍ നേരുന്നു എന്നായിരുന്നു സുസൈന്‍ കുറിച്ചത്. ദുബയിലായിരുന്നു സുസൈന്റെയും ഹൃത്വിക്കിന്റെയും പുതുവത്സരാഘോഷം. ബോളിവുഡിനെ ഏറെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു ഹൃത്വിക് റോഷന്‍-സൂസൈന്‍ ദമ്പതികളുടേത്. 2014 ലാണ് ഇരുവരും വിവാഹ മോചിതരായത്.

Read more: പലരും വന്നു..പക്ഷേ പോണ്‍ കാണുന്ന ഇന്ത്യക്കാര്‍ക്കിപ്പോഴും വേണ്ടത് സണ്ണിലിയോണിനെ തന്നെ!

hruhtic-10-14840562

17 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനാണ് ഇവര്‍ ഗുഡ്‌ബൈ പറഞ്ഞത്. വേര്‍പിരിഞ്ഞതിനുള്ള യഥാര്‍ത്ഥ കാരണം ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍  മക്കള്‍ക്ക് വേണ്ടി തങ്ങള്‍ ഒരുമിക്കുമെന്ന് താരങ്ങള്‍ ഇരുവരും
ഈയിടെ വ്യക്തമാക്കിയിരുന്നു.

English summary
hrithik roshan gets the sweetest birthday wish from ex wife susanne khan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam