»   » ശരിക്കും കങ്കണയും ഹൃത്വികും പ്രണയത്തിലായിരുന്നോ? താരത്തിന്റെ മൗനത്തിന് പിന്നില്‍?

ശരിക്കും കങ്കണയും ഹൃത്വികും പ്രണയത്തിലായിരുന്നോ? താരത്തിന്റെ മൗനത്തിന് പിന്നില്‍?

Posted By: Nihara
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ബോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചാണ് താരറാണി കങ്കണ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. ബോളിവുഡ് താരറാണിയുടെ ആരോപണങ്ങളോട് ഹൃത്വിക് റോഷന്‍ പാലിക്കുന്ന മൗനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതിനിടയില്‍ നടക്കുന്നുണ്ടായിരുന്നു. തനിക്ക് നേര ഉയര്‍ന്നുവന്ന ചോദ്യങ്ങളള്‍ക്ക് നേരെ രണ്ടാമതൊന്നും ആലോചിക്കാനില്ലെന്ന തരത്തിലാണ് കങ്കണ മറുപടി നല്‍കിയത്.

  ദുല്‍ഖറിന് വെല്ലുവിളി ഉയര്‍ത്തി ദിലീപ് എത്തും, എല്ലാം തീരുമാനിച്ചു, പ്രഖ്യാപനം ഉടന്‍!

  അമ്മയുടെ വിലക്കിന് പുല്ലുവില, സൂപ്പര്‍ താരങ്ങളില്ലാതെയുള്ള ഒാണം ഗംഭീരം, റെക്കോര്‍ഡ് റേറ്റിങ്ങ്!

  താനുമായി പ്രണയത്തിലായിരുന്നുവെന്ന് കങ്കണ വെളിപ്പെടുത്തിയപ്പോള്‍ അത് നിഷേധിച്ച് രംഗത്തെത്തിയ ഹൃത്വിക് താരത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹൃത്വികിന്റെ മൗനത്തിന് പിന്നിലെ കാരണം കണ്ടെത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമം. ബോളിവുഡില്‍ ഇത് സംബന്ധിച്ച ചൂടന്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തല്‍.

  കങ്കണയാണ് എല്ലാം തുടങ്ങിയത്

  അഭിമുഖത്തിനിടയില്‍ മുന്‍ കാമുകന്‍ എന്ന നിലയില്‍ കങ്കണ ഹൃത്വികിനെ വിശേഷിപ്പിച്ചിരുന്നു. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്.

  ഹൃത്വികിന്റെ ട്വീറ്റ്

  അതേ ദിവസം തന്നെയാണ് തനിക്ക് കങ്കണയുമായി യാതൊരു ബന്ധവുമില്ലെന്ന തരത്തില്‍ ഹൃത്വിക് ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റാണ് കങ്കണയെ പ്രകോപിപ്പിച്ചത്. പിന്നീടാണ് നിര്‍ണ്ണായകമായ വിവരങ്ങള്‍ താരം പുറത്തുവിട്ടത്.

  നിയമപരമായ നടപടി

  കങ്കണയുടെ വെളിപ്പെടുത്തല്‍ തുടരുന്നതിനിടയിലാണ് ഹൃത്വിക് നിയമസഹായം തേടിയത്. താരത്തിനെ തേടി വക്കീല്‍ നോട്ടീസ് എത്തിയതോടെ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു.

  നിയമ വിദഗദ്ധര്‍ അറിയിച്ചത്

  നിയമ വിദഗ്ദ്ധരുടെ കര്‍ശന നിര്‍ദേശ പ്രകാരമാണ് ഹൃത്വിക് മൗനം പാലിക്കുന്നത്. വാഗ്വാദം തടത്തുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു.

  സുഹൃത്തിന്റെ നിര്‍ദേശം

  ഹൃത്വികിന്റെ അടുത്ത സുഹൃത്തുക്കള്‍ താരത്തോട് ഈ വിഷയത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ താരം മൗനം തുടരുകയായിരുന്നു.

  പ്രണയത്തിലായിരുന്നു

  ബോളിവുഡ് സിനിമാലോകത്തെ പരസ്യമായ രഹസ്യമായിരുന്ന ഇരുവരും തമ്മിലുള്ള പ്രണയമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഹൃത്വികിന്റെ വാദമാണ് കങ്കണയെ പ്രകോപിതയാക്കിയത്.

  വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല

  വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരുന്നില്ലെന്ന് കങ്കണ പറയുന്നു. ഇപ്പോഴത്തെ സ്വാതന്ത്യം നഷ്ടപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാനേ വയ്യെന്നും താരം പറയുന്നു.

  English summary
  Those who have come late, Hrithik was the one who filed a court case against Kangana Ranaut. Now a leading web portal has revealed the real reason as to why Hrithik is not reacting to Kangana's allegations.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more