»   » ആദ്യ ഭാര്യയോടു സൗഹൃദം മാത്രം...ഋത്വിക് മറ്റൊരു വിവാഹത്തിനൊരുങ്ങുന്നു?

ആദ്യ ഭാര്യയോടു സൗഹൃദം മാത്രം...ഋത്വിക് മറ്റൊരു വിവാഹത്തിനൊരുങ്ങുന്നു?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടന്‍ ഋത്വിക് റോഷനിപ്പോള്‍  ബോളിവുഡ് വാര്‍ത്തകളിലെ സ്ഥിരം സാന്നിദ്യമാണ്. ഋത്വിക് ചിത്രം കാബിലിന്റെ റീലീസുമായി ബന്ധപ്പെട്ടു മാത്രമല്ല നടന്റെ വിവാഹമോചനവും ബി ടൗണിലെ സ്ഥിരം ചര്‍ച്ചകളിലൊന്നായിരുന്നു.

ഷാരൂഖ് ചിത്രം റയീസിന്റെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു കാബിലിന്റെ നിര്‍മ്മാതാവും ഋത്വിക്കിന്റെ പിതാവുമായ രാകേഷ് റോഷന്‍ നടന്‍ ഷാരൂഖാനുമായി വാക്കുതര്‍ക്കത്തിലായത്.

 കാബിലിന്റെ പ്രമോഷനിടെയാണ് നടന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി തന്റെ പുനര്‍വിവാഹത്തെ കുറിച്ചു സംസാരിച്ചത്.

ഭാര്യ സൂസെന്നുമായുളള വിവാഹമോചനം

ബോളിവുഡിനെ ഏറെ ഞെട്ടിച്ച വിവാഹ മോചനങ്ങളിലൊന്നായിരുന്നു ഹൃത്വിക് റോഷന്‍ സൂസൈന്‍ ദമ്പതികളുടേത്. 2014 ലാണ് ഇരുവരും വിവാഹ മോചിതരായത്. 17 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനാണ് ഇവര്‍ ഗുഡ്‌ബൈ പറഞ്ഞത്.

വിവാഹമോചനത്തിനു ശേഷം വീണ്ടും..

വിവാഹമോചനത്തിനു ശേഷവും ഹൃത്വിക്കും സൂസെന്നും നല്ല സൗഹൃദത്തിലായിരുന്നു. ഹൃത്വിക്കിന്റെ പിറന്നാളിന് സൂസെന്‍ ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത സന്ദേശം ശ്രദ്ധേയമായിരുന്നു. കുട്ടികള്‍ക്കു വേണ്ടി ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു

കാബിലിന്റെ പ്രമോഷനിടെ ഷാരൂഖ് പറഞ്ഞത്

ഷാരൂഖിന് അനാവശ്യ വിവാദം ഒഴിവാക്കാമെന്നായിരുന്നു എന്നാണ് റീലീസുമായി ബന്ധപ്പെട്ട് ഷാരൂഖുമായി ഒരു പ്രശ്‌നവുമില്ലെന്ന് മുന്‍പ് പല തവണ വ്യക്തമാക്കിയിരുന്ന ഹൃത്വിക്കിന്റെ ഒടുവിലത്തെ പ്രതികരണം. റയീസ് പ്രമോഷനിടെയാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നടന്‍ ഉത്തരം

വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നായിരുന്നു നടന്‍ പറഞ്ഞത്. ഇപ്പോള്‍ ഞാന്‍ സന്തോഷവാനാണ്. പക്ഷേ ഭാവിയില്‍ വിവാഹം കഴിച്ചുകൂടെന്നില്ലെന്നും ഹൃത്വിക് പറയുന്നു. നേരത്തെ മറ്റു ചില നടിമാരെ ബന്ധപ്പെടുത്തി ഹൃത്വിക് വീണ്ടും വിവാഹത്തിനൊരുങ്ങുന്നു എന്നു തരത്തിലുള്ള വാര്‍ത്തകള്‍ ബി ടൗണില്‍ പ്രചരിച്ചിരുന്നു.

ഇപ്പോള്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

ഇപ്പോള്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ഹൃത്വിക് പറയുന്നത്. സിനിമയെ കുറി്ച്ച് പഠിക്കേണ്ട സമയമാണിപ്പോള്‍ സിനിമയെന്ന പാതയിലൂടെ തനിക്കിനിയും ഒട്ടേറെ യാത്ര ചെയ്യേണ്ടതുണ്ടെന്നാണ് കരുതുന്നതെന്നും നടന്‍ പറയുന്നു.

English summary
Hrithik Roshan and Sussanne Khan's divorce came as a shock to many. But even after the separation, Hrithik is often spotted with his ex-wife Sussanne. Also, the actor has time and again said that his relationship with Sussanne is very peaceful and they are good friends now.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X