»   » ഹൃത്വിക് റോഷന്റെ മോഹന്‍ജോ ദാരോ മോഷന്‍ പോസ്റ്റര്‍ എത്തി, വീഡിയോ കാണൂ

ഹൃത്വിക് റോഷന്റെ മോഹന്‍ജോ ദാരോ മോഷന്‍ പോസ്റ്റര്‍ എത്തി, വീഡിയോ കാണൂ

Posted By:
Subscribe to Filmibeat Malayalam

ഹൃത്വിക് റോഷന്‍ നായകനാകുന്ന മോഹന്‍ജൊ ദാരോ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. അഷുതോഷ് ഗൊവാരിക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൃത്വികും അഷുതോഷും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

പൂജ ഹെഡ്ജയാണ് ചിത്രത്തില്‍ ഹൃത്വിക് റോഷന്റെ നായിക വേഷം അവതരിപ്പിക്കുക. കബീര്‍ ബേദി, അരുണോദയ സിങ്, കിഷോരി ഷഹാനെ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

hrithk-roshan

യുടിവി മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, അഷുതോഷ് ഗൊവാരിക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

എആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മലയാളിയായ സികെ മുരളിധരനാണ് ക്യാമറ. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കണ്ടു നോക്കൂ..

English summary
Hrithik Roshan’s Mohenjo Daro’s motion poster out, watch video.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam