»   » ഹൃത്വിക് ആളുകളെ എളുപ്പത്തില്‍ വിശ്വസിക്കുന്നവനായിപ്പോയി; രാകേഷ് റോഷന്‍!

ഹൃത്വിക് ആളുകളെ എളുപ്പത്തില്‍ വിശ്വസിക്കുന്നവനായിപ്പോയി; രാകേഷ് റോഷന്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ കരിയറിലും വ്യക്തി ജീവിതത്തിലും ഏറെ സ്വാധീനം ചെലുത്തുന്ന വ്യക്തികളിലൊരാളാണ് പിതാവും നിര്‍മ്മാതാവുമായ രാകേഷ് റോഷന്‍. അടുത്തിടെ പുറത്തിറങ്ങുന്ന ഹൃത്വിക് ചിത്രം കാബിലിന്റെ റിലീസ് തിയ്യതിയുമായി ബന്ധപ്പെട്ട് നടന്‍ ഷാരൂഖിനെതിരെ ഹൃത്വിക്കിനു വേണ്ടി വാദിക്കാന്‍ രാകേഷ് റോഷന്‍ മുന്നിലുണ്ടായിരുന്നു.

എതു പ്രതികൂല സാഹചര്യത്തിലും നടനൊപ്പം നില്‍ക്കുന്ന രാകേഷ് റോഷന്‍  ഹൃത്വിക്കിന്റെ ബാല്യകാലത്തെ കുറിച്ചും സ്വഭാവത്തെ കുറിച്ചും  പറയുന്നു. ഇടയ്ക്ക് ഷാരൂഖിനിട്ട് ഒരു പണികൊടുക്കാനും രാകേഷ് റോഷന്‍ മടിക്കുന്നില്ല..

ഹൃത്വിക്കിന്റെ ചെറുപ്പകാലം

താരകുടുംബത്തിലെ കുട്ടിയെന്ന പ്രത്യേക പരിഗണനയൊന്നുമില്ലാതെയാണ് തങ്ങള്‍ രക്ഷിതാക്കള്‍ ഹൃത്വിക്കിനെ വളര്‍ത്തിയതെന്ന് രാകേഷ് റോഷന്‍ പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ അവനുമൊത്തു സമയം ചിലവഴക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഹോളിഡേ യാത്രകളിലായിരുന്നു അവനൊപ്പം ചിലവഴിച്ചത്

ഇടയ്ക്കു വീട്ടിലെത്തുന്ന താന്‍ കുഞ്ഞു ഹൃത്വിക്കിനൊപ്പമുള്ള ഹോളിഡേ യാത്രകള്‍ മുടക്കിയിരുന്നില്ല.

അവന്‍ ആളുകളെ എളുപ്പത്തില്‍ വിശ്വസിക്കും

എളുപ്പത്തില്‍ ആളുകളെ വിശ്വസിക്കുന്ന പ്രകൃതമാണ് ഹൃത്വിക്കിന്റേതെന്നാണ് രാകേഷ് റോഷന്‍ പറയുന്നത്. ഇത് അവനെ ജീവിതത്തില്‍ പലപ്പോഴും വിഷമ ഘട്ടത്തിലാക്കിയിട്ടുണ്ട്.

സഹപ്രവര്‍ത്തകരില്‍ നിന്നുളള പെരുമാറ്റം

ആളുകളെ എളുപ്പത്തില്‍ വിശ്വസിക്കുന്ന ഹൃത്വിക്കിന്റെ സ്വഭാവം അവനു തന്നെ വിനയാവാറുള്ളത് സഹപ്രവര്‍ത്തകരില്‍ നിന്നുള്ള അപ്രതീക്ഷിത പെരുമാറ്റം നേരിടേണ്ടി വരുമ്പോഴാണെന്ന് രാകേഷ് റോഷന്‍ പറയുന്നു. ഷാരൂഖിനെ കുറിച്ചായിരുന്നു രാകേഷ് റോഷന്റെ ഈ പരോക്ഷ പരാമര്‍ശം.

English summary
Hrithik Roshan trusts people too easily & ends up getting hurt in return, says his father Rakesh Roshan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam