»   » ഹൃത്വിക് റോഷന്‍ അഭിനയം നിര്‍ത്തുന്നു?

ഹൃത്വിക് റോഷന്‍ അഭിനയം നിര്‍ത്തുന്നു?

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍  സഞ്ജയ് ഗുപ്ത ചിത്രം കാബിലിനു ശേഷം അഭിനയരംഗത്തോടു വിട പറഞ്ഞേക്കുമെന്നു സൂചന. മറ്റൊന്നും കൊണ്ടല്ല തന്റെ പിതാവ് രാകേഷ് റോഷന്റെ പാത പിന്തുടര്‍ന്ന് നടന്‍ വൈകാതെ സംവിധായകനാവുന്നുവെന്നാണ് വാര്‍ത്ത.

സിനിമാ സംവിധാനത്തില്‍ ഹൃത്വിക്കിന് മുന്‍പു തന്നെ താത്പര്യമുണ്ടായിരുന്നുവെന്നും കഹോ നാ പ്യാര്‍ ഹേ പോലുള്ള ചിത്രങ്ങളില്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നുമാണ് രാകേഷ് റോഷന്‍ പറയുന്നത്. കൂടാതെ മറ്റു പ്രശസ്ത സംവിധായകര്‍ക്കൊപ്പവും ഹൃത്വിക് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്തായാലും ഹൃത്വിക് ഉടന്‍ ഒരു ചിത്രം സംവിധാനം ചെയ്യും .അതെപ്പോഴാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും രാകേഷ് റോഷന്‍ പറയുന്നു.

Read more: ദീപിക പദുകോണും പ്രിയങ്ക ചോപ്രയും തമ്മില്‍ ശത്രുതയില്‍ ? ദീപിക പറയുന്നു കേള്‍ക്കൂ.

hrithik-roshan

ഹൃത്വിക്ക് അവസാനമായി അഭിനയിച്ച ചിത്രം മോഹന്‍ജൊദാരോ പരാജയമായിരുന്നു.കാബിലിന്റെ ഷൂട്ടിങിനിടെ താനും ഹൃത്വിക്കും അനാവശ്യമായി ഇടപെട്ടുവെന്നുള്ള വാര്‍ത്ത മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും രാകേഷ് റോഷന്‍ പറഞ്ഞു. ഹൃത്വിക് നായകനായ കാബിലില്‍ യാമി ഗൗതമിയാണ് നായിക.

ചിത്രം അടുത്ത വര്‍ഷം ആദ്യം തിയറ്ററുകളിലെത്തും. എന്നാല്‍ ഹൃത്വിക്ക് അഭിനയരംഗത്തു നിന്നു വിടപറഞ്ഞേക്കുമെന്നത് വാസ്തവ വിരുദ്ധമായ വാര്‍ത്തയാണെന്നും രാകേഷ് റോഷന്‍ പറഞ്ഞു.

English summary
Is Hrithik Roshan planning to turn director soon? Going by the interest level he showed behind the camera during the shooting of Kaabil, it would seem Duggu is keen on a career shift.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam